kz´wteJI³
യുകെയിലെ കുട്ടികള്‍ മുതിരുമ്പോള്‍ അവരുടെ ജീവിതത്തിന് മുതല്ക്കൂട്ടേകുന്നതിനായി 2002ല്‍ ലേബര്‍ ഗവണ്മെന്റ് ചൈല്‍ഡ് ട്രസ്റ്റ് ഫണ്ട്സ് (സിടിഎഫ്) ആരംഭിച്ചിരുന്നു. ഈ വകയില്‍ പെട്ട് 200 കോടി പൗണ്ട് ഇനിയും ക്ലെയിം ചെയ്യാതെ കിടക്കുന്നുണ്ടെന്നാണ് മണിവൈസ് നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. 20 ലക്ഷം കുട്ടികളാണ് ഈ പണത്തിന് അര്‍ഹതയുണ്ടായിട്ടും അത് ക്ലെയിം ചെയ്യാതിരിക്കുന്നത്. ഇത് പ്രകാരം ഓരോ കുട്ടിക്കും 1600 പൗണ്ടായിരിക്കും ലഭിക്കുന്നത്. എട്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ 20 ലക്ഷം കുട്ടികളില്‍ നിങ്ങളുടെ കുഞ്ഞുമുണ്ടോയെന്ന് തിരിച്ചറിഞ്ഞ് ഈ പണത്തിന് ഉടന്‍ ക്ലെയിം ചെയ്യണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ നിരവധി കുടുംബങ്ങളാണ് ഇത് സംബന്ധിച്ച അക്കൗണ്ടുകള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലുള്ളത്. ചിലരാകട്ടെ ഇത് ഫസ്റ്റ് പ്ലേസില്‍ തന്നെ ആക്ടിവേറ്റാക്കാതെ ഇട്ടിരിക്കുകയുമാണ്. ഇത്തരം ഫണ്ട് ക്ലെയിം ചെയ്യുന്നതിനായി കുട്ടികളെ പ്രേരിപ്പിക്കുന്ന നടപടി ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ചിട്ടുണ്ട്. 18 വയസാകുമ്പോഴാണ് ഈ പണത്തിന് ക്ലെയിം ചെയ്യുന്നതിന് അര്‍ഹത നേടുന്നത്. കൃത്യമായി പറഞ്ഞാല്‍ നിലവില്‍ ഇത്തരത്തില്‍ 1.8 മില്യണ്‍ ക്ലെയിം ചെയ്യാത്ത അക്കൗണ്ടുകളാണുള്ളത്. മൊത്തം ഫണ്ടിന്റെ ഏതാണ്ട് 30 ശതമാനമാണിത്.
ഇത് സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ആളുകളെയാണ് ബാധിക്കുന്നതെന്നാണ് ഷെയര്‍ ഫൗണ്ടേഷന്റെ ചെയര്‍മാനും സ്ഥാപകനുമായ ഗാവിന് ഓള്‍ഡ്ഹാം പറയുന്നത്. കെയറില്‍ കഴിയുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും ജൂനിയര്‍ ഇസകളും സിടിഎഫ് സ്കീമുകളും റണ്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ ചെയര്‍മാനെന്ന നിലയില്‍ ഗാവിനെ പോലുള്ളവരുടെ ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നിര്‍ണായകമാണ്. ഇത്തരം ഫണ്ടുകള്‍ ഇവരിലേക്കെത്തിക്കുന്നത് പിന്നോക്കാവസ്ഥയിലുള്ള നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകുമെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. എന്നാല്‍ ഇത്തരം അക്കൗണ്ടുകളുമായി കുടുംബങ്ങളെ ബന്ധപ്പെടുത്തുന്നതിനുള്ള പ്രയത്നങ്ങള്‍ അപര്യാപ്തമാണെന്നും ഗാവിന് മുന്നറിയിപ്പേകുന്നു.
വൗച്ചര്‍ സ്കീം
2002 സെപ്റ്റംബര്‍ ഒന്നിനും 2011 ജനുവരി ഒന്നിനും ജനിച്ച കുട്ടികളുടെ പാരന്റ്സിനും ഗാര്‍ഡിയന്‍സിനും ഗവണ്മെന്റില് നിന്നും ഒരു വൗച്ചര്‍ ലഭിച്ചിരുന്നു. ഇത് വിവിധ റേഞ്ചിലുള്ള ഫണ്ടുകള്‍ നിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്നു. ഇവരുടെ വരുമാനം തിയതി എന്നിവയ്ക്ക് അനുസൃതമായി ഇവര്‍ക്ക് തിരിച്ച് ലഭിക്കുന്ന തുകയില്‍ വ്യത്യാസമുണ്ടാകും. 2002 സെപ്റ്റംബര്‍ ഒന്നിനും 2010 ജൂലൈ 31നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്ക് ചുരുങ്ങിയത് 250 പൗണ്ടാണ് ജനിക്കുമ്പോള്‍ ലഭിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ കുടുംബത്തിന്റെ വരുമാനം 16,190 പൗണ്ട് അല്ലെങ്കില്‍ അതില്‍ കുറവായാല്‍ അത്തരം കുട്ടികള്‍ക്ക് തുടക്കത്തില്‍ തന്നെ 500 പൗണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നു.
ഈ കുട്ടികള്‍ക്ക് അവരുടെ ഏഴാം പിറന്നാളിന്റെ അന്ന് അധികമായി 250 പൗണ്ട് അധികമായി ലഭിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഇത് പ്രകാരം 500 പൗണ്ട് വരെ ഇത്തരത്തില്‍ ക്ലെയിം ചെയ്യാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഗവണ്മെന്റിന്റെ ചെലവ് ചുരുക്കലിനെ തുടര്‍ന്ന് 2010 ഓഗസ്റ്റ് ഒന്നിനും 2011 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ച കുട്ടികള്‍ക്ക് ജനന സമയത്ത് വെറും 50 പൗണ്ട് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ചുരുങ്ങിയ വരുമാനമുള്ളവര്‍ക്ക് ഇത് പ്രകാരം 100 പൗണ്ട് അല്ലെങ്കില്‍ 500 പൗണ്ടിനടുത്ത് വരെ ലഭിച്ചിരുന്നു. ഇവര്‍ക്ക് ഏഴ് വയസാകുമ്പോള്‍ അധികമായ പേമെന്റ് നല്‍കിയിരുന്നില്ല. ഇത്തരം എല്ലാ പേമെന്റുകളും 2011 ജനുവരി രണ്ട് മുതല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഒരു കുട്ടിക്ക് 16 വയസാകുമ്പോള്‍ ഈ ഫണ്ടുകളുടെ നിയന്ത്രണം കൈവരുമെങ്കിലും അവര്‍ക്ക് 18 വയസായാല്‍ മാത്രമേ ഇത് പിന്‍വലിക്കാന്‍ അനുവാദമുള്ളൂ.
ക്ലെയിം ചെയ്യാത്ത ഫണ്ടുകള്‍
വ്യാപകമായ പ്രചാരണപ്രവര്ത്തനങ്ങളുണ്ടായിട്ടും എല്ലാ സിടിഎഫുകളും ഒരിക്കലും ആക്ടിവേറ്റ് ചെയ്യാത്ത അവസ്ഥയിലാണുള്ളത്. മിക്ക വൗച്ചറുകളും തെറ്റായ വിലാസത്തിലോ അല്ലെങ്കില്‍ ട്രേസ് ചെയ്യാത്ത പാരന്റ്സിനോ ആണ് അയച്ചിരിക്കുന്നത്. വൗച്ചറിലേക്ക് പാരന്റ്സിന് നിക്ഷേപിക്കാനായി 12 മാസങ്ങളായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് സാധ്യമല്ലാത്തവര്‍ക്ക് ഗവണ്മെന്റ് അവരുടെ പേരില്‍ ഒരു അക്കൗണ്ട് അനുവദിച്ചിരുന്നു. സോംബി ഫണ്ട്സ് എന്നറിയപ്പെടുന്ന ഇവ 14 പ്രൊവൈഡര്മാര്ക്കിടയിലാണ് വിഭജിച്ച് നല്‍കിയിരിക്കുന്നത്.
ഫാമിലി ഇന്‍വെസ്റ്റ്മെന്റ്സ് (ഇപ്പോള്‍ വണ്‍ ഫാമിലി), എന്‍ഗേജ് മൂച്വല്‍ അഷ്വറന്‍സ് (ഇപ്പോള്‍ വണ്‍ ഫാമിലിയുടെ ഭാഗമാണ്), ഫ്രോസ്റ്റേര്സ് ഫ്രണ്ടിലി സൊസൈറ്റി, ഹാലിഫാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെല്‍ത്തി ഇന്‍വെസ്റ്റ്മെന്റ്, കിംഗ്സ്റ്റണ്‍ യുണൈറ്റി ഫ്രണ്ടിലി സൊസൈറ്റി, നാറ്റ് വെസ്റ്റ്, നോട്ടിംഗാഹം ഓഡ് ഫെല്ലോസ് അഷ്വറന്‍സ് ഫ്രണ്ടിലി സൊസൈറ്റി (ഇപ്പോള്‍ ഓഡ്ഫെല്ലോസ്), പില്ലിംഗ് ആന്‍ഡ് കോ, ആര്‍ബിഎസ്, സ്കോട്ടിഷ് ഫ്രണ്ടിലി അസെറ്റ് മാനേജേര്‍സ്, ഷെഫീല്‍ഡ് മുച്വല്‍ ഫ്രണ്ടിലി സൊസൈറ്റി, ഷെപ്പേര്‍ഡ്സ് ഫ്രണ്ടിലി സൊസൈറ്റി, ഉള്‍സ്റ്റര്‍ ബാങ്ക് ലിമിറ്റഡ് എന്നിവയാണ് ഈ പ്രൊവൈഡര്‍മാര്‍. ഫുള്‍ വൗച്ചര്‍ എമൗണ്ട് ലഭിച്ചവരില്‍ 80 ശതമാനം പേരും തങ്ങളുടെ അക്കൗണ്ടുകള്‍ ആക്ടിവേറ്റ് ചെയ്തിട്ടില്ലെന്നാണ് ഓള്‍ഡ്ഹാം പറയുന്നത്.
ഇത് പ്രകാരം ഓരോരുത്തര്‍ക്കും 1600 പൗണ്ടിന്റെ മൂല്യമുളള അക്കൗണ്ടാണുളളതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 18 വയസുള്ളവരെ സംബന്ധിച്ചിടത്തോളം ജീവിതം മാറ്റി മറിക്കുന്ന തുകയാണിതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നിലവില്‍ 1.5 ബില്യണ്‍ മുതല്‍ രണ്ട് ബില്യണ്‍ പൗണ്ട് വരെ ക്ലെയിം ചെയ്യാതിരിക്കുന്നതിനാല്‍ ഈ തുക നിരവധി കുട്ടികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.ഈ തുക അര്ഹരിലെത്തിക്കുന്നതില് എച്ച്എംആര്‍സി വേണ്ട ശ്രമങ്ങള്‍ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
ഈ ഫണ്ടുകള്‍ എങ്ങനെ നേടാം
നിങ്ങളുടെ സിടിഎഫ് പ്രൊവൈഡറെ അറിയാമെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ നഷ്ടപ്പെട്ടുവെങ്കില്‍ ഇവ സര്‍ക്കാര്‍ വെബ്സൈറ്റായ Gov.uk/government/publications/list-of-authorised-child-trust-fund-providersല്‍ നിന്നും മനസിലാക്കാമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഫണ്ട് പ്രൊവൈഡറെ അറിയില്ലെങ്കില്‍ അല്ലെങ്കില്‍ അക്കൗണ്ട് സെറ്റപ്പ് ചെയ്തില്ലെങ്കില്‍ CTF at Gov.uk/child-trust-fundsലൂടെ ഇത് ട്രേസ് ചെയ്യാം. ദത്തെടുത്ത കുട്ടികള്‍ക്കുള്ള അക്കൗണ്ടുകളും ഇതിലൂടെ കണ്ടെത്താം. തുടര്‍ന്ന് നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. നിങ്ങള്‍ക്കൊരു യൂസര്‍ ഐഡി ഇല്ലെങ്കില്‍ ഇതിനായി ഒരു ഗവണ്മെന്റ് ഗേറ്റ് വേ അക്കൗണ്ട് സെറ്റ് ചെയ്തിട്ടുണ്ട്. ഈ ഫോം പൂരിപ്പിച്ച് നല്കിയാല് 15 ദിവസത്തിനകം നിങ്ങള്‍ക്ക് മറുപടി ലഭിക്കും. നിങ്ങളുടെ കുട്ടിയുടെ ജനനതിയതി അല്ലെങ്കില്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു കത്തായിരിക്കുമിത്. തുടര്‍ന്ന് നടക്കുന്ന പ്രക്രിയകളിലൂടെ നിങ്ങളുടെ കുട്ടിയുടെ പണം തിരികെ ലഭിക്കുന്നതിന് അവസരമൊരുങ്ങും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam