1 GBP = 91.10 INR                       

BREAKING NEWS

കോടികളുടെ വായ്പയെടുത്തവര്‍ പണം തിരിച്ചടയ്ക്കാതെ മുങ്ങുന്നത് പതിവായതോടെ സിബിഐയെ കളത്തിലിറക്കി കേന്ദ്രസര്‍ക്കാര്‍; നാല് സ്വകാര്യ കമ്പനികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേരളം അടക്കം രാജ്യവ്യാപക റെയ്ഡ് നടത്തിയത് 169 ഇടങ്ങളില്‍; 7000 കോടി രൂപയുടെ തിരിമറി ഉള്‍പ്പെട്ട 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; വായ്പാ തട്ടിപ്പിന് സൗകര്യമൊരുക്കുന്ന ബാങ്ക് ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍; റെയ്ഡുമായി സഹകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉള്‍പ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികളും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സിബിഐയുടെയും സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളും ചേര്‍ന്നു നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണ് ഇന്നലെ രാജ്യത്തെമ്പാടും നടന്നത്. കേരളം അടക്കം എലല്ലാം സംസ്ഥാനങ്ങളിലും നടന്ന റെയ്ഡ് അടുത്തകാലത്ത് നടന്ന സിബിഐയുടെ ഏറ്റവും ബൃഹത്തായ അന്വേഷണമായിരുന്നു. രാജ്യത്ത് 169 ഇടങ്ങളിലാണ് ഒരേ സമയം സിബിഐ റെയ്ഡു നടത്തിയത്. ബാങ്ക് വായ്പ്പാ തട്ടിപ്പു പിടികൂടാന്‍ വേണ്ടിയാണ് സിബിഐയുടെ ഓപ്പറേഷന്‍. 7000 കോടി രൂപയുടെ തിരിമറി ഉള്‍പ്പെട്ട 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാവിലെ ആരംഭിച്ച റെയ്ഡ് പലയിടങ്ങളിലും രാത്രി വരെ നീണ്ടു. പ്രധാനമായും 4 സ്വകാര്യ കമ്പനികളുടെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

കമ്പനികള്‍ ഇവ: എസ്ഇഎല്‍ മാനുഫാക്ചറിങ് (113.55 കോടി), അഡ്വാന്‍സ് സര്‍ഫക്ടന്റ്സ് (118.49 കോടി), എസ്‌കേ നിറ്റ് (42.16 കോടി), കൃഷ്ണ നിറ്റ്വെയര്‍ ടെക്നോളജി (27 കോടി). അന്വേഷണ പരിധിയിലുള്ള ബാങ്കുകള്‍: എസ്ബിഐ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, അലഹാബാദ് ബാങ്ക്, കാനറ ബാങ്ക്, ദേന ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്.

കേരളത്തിനു പുറമേ റെയ്ഡ് നടന്ന സംസ്ഥാനങ്ങള്‍: ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, യുപി, ബിഹാര്‍, ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര. റെയ്ഡില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചെന്നാണ് സൂചന. വിവിധ പൊതുമേഖലാ ബാങ്കുകള്‍, ഉന്നത ഉദ്യോഗസ്ഥരുടെ വീടുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നുവെന്നാണ് സൂചന.

ഇന്നലെ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമാണ് രാജ്യവ്യാപക റെയ്ഡ് നടത്താന്‍ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈവര്‍ഷം ഇതുവരെ 6800ഓളം ബാങ്ക് തട്ടിപ്പ് പരാതികളാണ് റിസര്‍വ് ബാങ്കിന് ലഭിച്ചത്. കോടികളുടെ വായ്പയെടുത്ത് നിരവധിപേര്‍ തിരിച്ചടയ്ക്കാതിരിക്കുകയും ബാങ്കുകളുടെ കിട്ടാക്കടം സമ്പദ് വ്യവസ്ഥയ്ക്ക് തലവേദനയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിബിഐയുടെ കടുത്ത നടപടി. വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നത് തടയാന്‍ നേരത്തെ നടപടികള്‍ തുടങ്ങിവയ്ക്കുക ലക്ഷ്യം.

പരാതികളെല്ലാം പൊതുേമഖല ബാങ്കുകളുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ലഭിച്ച പരാതികളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് രാജ്യവ്യാപക റെയ്ഡിന് സിബിഐ ഒരുങ്ങിയത്. 170 ടീമുകളായി തിരഞ്ഞായിരുന്നു റെയ്ഡ്. ഓഡിറ്റര്‍മാരുള്‍പ്പെടെ വിദഗ്ദ്ധര്‍ കൂടെയുണ്ടായിരുന്നു. വായ്പാ തട്ടിപ്പ് സൗകര്യമൊരുക്കുന്നുവെന്ന് സംശയമുള്ള ബാങ്ക് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉള്‍പ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികളും സിബിഐയുമായി സഹകരിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category