1 GBP = 92.50 INR                       

BREAKING NEWS

ലങ് പോയ് വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിച്ചത് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി; നീല കോട്ടു ധരിച്ച് സത്യപ്രതിജ്ഞക്കെത്തിയ ശ്രീധരന്‍ പിള്ളയ്ക്കൊപ്പം ബിജെപി നേതാക്കളും കുടുംബാംഗങ്ങളും കേരളത്തിലെ ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരും എത്തി; ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബക്ക് മുമ്പില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റ ഗവര്‍ണറുടെ ആദ്യ വാഗ്ദാനം മിസോറാമിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്ന്; മിസോറാമിന്റെ മൂന്നാമത്തെ മലയാളി ഗവര്‍ണറായി പിള്ള മാറിയപ്പോള്‍

Britishmalayali
kz´wteJI³

ഐസോള്‍: മിസോറാമിന്റെ മൂന്നാമത്തെ മലയാളി ഗവര്‍ണറായി ബിജെപി മുന്‍ കേരളാ അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള സ്ഥാനമേറ്റപ്പോള്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനായി കേരളത്തില്‍ നിന്നും രാഷ്ട്രീയക്കാരും മതനേതാക്കളും അടക്കമുള്ളവരും എത്തി. ഇന്നലെ ഐസ്വാളിലെ മിസോറാം രാജ്ഭവനില്‍ വച്ചായിരുന്നു പിള്ള ഔദ്യോഗികമായി ഗവര്‍ണറായി സ്ഥാനമേറ്റത്. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മിസോറം മുഖ്യമന്ത്രി സോറാംതാംഗ, മന്ത്രിമാര്‍, സാമാജികര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ബിജെപി നേതാവ് വി. രാധാകൃഷ്ണ മേനോന്‍, സംസ്ഥാന സമിതി അംഗം ശ്യാമപ്രസാദ്, ശ്രീധരന്‍ പിള്ളയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. മിസോറമിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ 'ദൈവത്തിന്റെ സ്വന്തം നാടാ'യ കേരളത്തില്‍ നിന്നു വരുന്നയാളെന്ന നിലയ്ക്കു ശ്രമിക്കും എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാഗ്ദാനം. കേന്ദ്രത്തില്‍ നിന്നു പരമാവധി സഹായം ലഭ്യമാക്കാന്‍ സംസ്ഥാന ഭരണനേതൃത്വത്തെ സഹായിക്കുമെന്നും അദ്ദേബം പറഞ്ഞു.

ഭാര്യക്കും മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പമാണ് സത്യപ്രതിജ്ഞക്കായി നിയുക്ത മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള എത്തിയത്. മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തി കോട്ടും സ്യൂട്ടും ധരിച്ചെത്തിയ നിയുക്ത ഗവര്‍ണറെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വരവേറ്റു. വിമാനത്താവളത്തില്‍ അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഇന്നലെ രാവിലെ 11.30നാണ് ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങു നടന്നത്. നീല കോട്ടും പാന്‍സും ധരിച്ചാണ് ശ്രീധരന്‍ പിള്ള ചടങ്ങിന് എത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം അദ്ദേഹം മിസോറാം രാജ്ഭവനിലാണ് തങ്ങിയത്.

വക്കം പുരുഷോത്തമനും, കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി എസ് ശ്രീധരന്‍ പിള്ള. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശ്രീധരന്‍ പിള്ള രാജിവെച്ചിരുന്നു. 2018 ല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുശേഷമാണ് ബിജെപി അധ്യക്ഷനായ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുമ്മനം രാജിവെച്ചു. 2011 മുതല്‍ 2014 വരെയാണ് മുന്‍ മന്ത്രികൂടിയായ വക്കം പുരുഷോത്തമന്‍ മിസോറം ഗവര്‍ണര്‍ പദവി വഹിച്ചത്.

മിസോറം ഏറെ പ്രത്യേകയുള്ള സംസ്ഥാനമാണ്. രണ്ട് ജില്ലകള്‍ ഗവര്‍ണര്‍ നേരിട്ട് ഭരിക്കുന്ന സംസ്ഥാനമാണത്. അതുകൊണ്ട് ഗവര്‍ണര്‍ക്ക് ഭരണ ചുമതല കൂടിയുണ്ട് ഇവിടെ. ആലപ്പുഴ വെണ്മണി സ്വദേശിയായ ശ്രീധരന്‍ പിള്ള കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുത്തിട്ടുണ്ട്. 2003-2006 കാലത്തും ശ്രീധരന്‍ പിള്ള ബിജെപിയുടെ പ്രസിഡന്റായിരുന്നു. പൊതു സിവില്‍ കോഡ് എന്ത്? എന്തിന്?, സത്യവും മിദ്ധ്യയും, പുന്നപ്ര വയലാര്‍ - കാണാപ്പുറങ്ങള്‍, ഭരണഘടന പുനരവലോകനത്തിന്റെ പാതയില്‍, പഴശ്ശിസ്മൃതി, ഒഞ്ചിയം ഒരു മരണവാറണ്ട് തുടങ്ങിയ കൃതികള്‍ ശ്രീധരന്‍പിള്ള രചിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category