1 GBP = 91.30 INR                       

BREAKING NEWS

രാത്രിയും പകലും ഇടതടവില്ലാതെ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അടിമ; ഭക്ഷണം പോലും റൂമിലേക്ക് എത്തിക്കണ്ട ഗതിയായിരുന്നെന്ന് മാതാപിതാക്കള്‍; പിതാവ് റൂമിലെത്തി നോക്കുമ്പോള്‍ കണ്ടത് കമ്പ്യൂട്ടര്‍ ടേബിളിന് സമീപമായി കിടക്കുന്ന മകന്റെ ചലനമറ്റ ശരീരം; തായ്ലന്റില്‍ കൗമാരക്കാന്‍ ഹൃദയാഘാതം വന്ന് മരിക്കാന്‍ ഇടയായത് കമ്പ്യൂട്ടര്‍ ഗെയിമിന്റെ അമിതാസക്തി; എല്ലാ രക്ഷിതാക്കള്‍ക്കും എന്റെ മകന്റെ ജീവിതം പാഠമായിരിക്കുമെന്ന് നിറകണ്ണുകളോടെ വിതുമ്പി പിതാവും

Britishmalayali
kz´wteJI³

തായ്ലന്റ്: കമ്പ്യൂട്ടര്‍ ഗെയിമിന് അടിമയായ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. വടക്കന്‍ തായ്ലന്റിലെ ഉഡോന്‍ താനിലാണ് സംഭവം. സ്‌കൂള്‍ അവധി ആഘോഷം കമ്പ്യൂട്ടര്‍ ഗെയിമില്‍ മാത്രമാക്കി ചുരുക്കിയ പിയാവത് ഹരിക്കുന്‍ എന്ന പതിനേഴുകാരനാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. രാപ്പകല്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നു വിദ്യാര്‍ത്ഥി. കഴിഞ്ഞ ദിവസം മുറിയിലേക്ക് കയറി ചെല്ലുമ്പോള്‍ ചലനമറ്റു കിടക്കുന്ന മകന്റെ ശരീരമാണ് പിയാവതിന്റെ പിതാവ് ജരണ്‍വിത് കണ്ടത്.

കസേരയില്‍ നിന്ന് നിലത്തേക്ക് വീണ നിലയില്‍ കമഴ്ന്നായിരുന്നു മൃതശരീരം കിടന്നത്. മരണ സമത്തും പിയാവത് കഴിച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ കമ്പ്യൂട്ടര്‍ ടേബിളിന് അരികിലുണ്ടായിരുന്നു.ഹെഡ് ഫോണ്‍ പി.സിക്ക് മുകളിലായി നിലയുറപ്പിച്ചിരുന്നു. എയര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥനാണ് പിയാവതിന്റെ പിതാവ്.

മള്‍ട്ടി പ്ലയര്‍ കമ്പ്യൂട്ടര്‍ ഗെയിമാണ് വിദ്യാര്‍ത്ഥി സ്ഥിരമായി കളിച്ചുന്നിരുന്നത്. ഒക്ടോബറില്‍ സ്‌കൂള്‍ അവധിയായതോടെ തന്റെ ഒഴിവുസമയമെല്ലാം ഗെയിമുകളിലാണ് ചെലവിട്ടിരുന്നതെന്നും മാതാപിതാക്കള്‍ പറയുന്നത്. വീടിന് പുറത്തേക്ക് പോലും ഇറങ്ങാതെയാണ് കൗമരക്കാരന്‍ ഗെയിമുകളില്‍ ആസക്തനായിരുന്നത്. ഭക്ഷണം പോലും റൂമിലേക്ക് എത്തിച്ചു നല്‍കുകയായിരുന്നു മാതാപിതാക്കളുടെ പതിവ്. ഗെയിം കളിക്കുന്ന സന്ദര്‍ഭത്തില്‍ ഭക്ഷണം കഴിക്കാനായി പ്രേരിപ്പിച്ചാല്‍ ഇത് നിരാകരിക്കുകയും പ്രകോപിതനായി പൊട്ടിത്തെറിക്കുകയുമായിരുന്നു പിയാവതിന്റെ പതിവ്.

രക്ഷിക്കാനായി പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമായെന്നും പിതാവ് പറയുന്നു.കമ്പ്യൂട്ടര്‍ ഗെയിം കളിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന എല്ലാ മാതാപിതാക്കള്‍ക്കും എന്റെ മകന്റെ ജീവിതം പാഠമായിരിക്കുമെന്നാണ് നിറകണ്ണുകളോടെ ഈ അച്ഛന്റെ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category