1 GBP = 91.30 INR                       

BREAKING NEWS

സിപിഐ മാവോയിസ്റ്റുകള്‍ മുഖ്യമന്ത്രി പിണറായി പറഞ്ഞതു പോലെ വെറും ആട്ടിന്‍കുട്ടികള്‍ അല്ല; ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകര സംഘടനകളില്‍ ആറാം സ്ഥാനം മാവോയിസ്റ്റ് ഭീകരര്‍ക്ക്; 2018 ല്‍ മാത്രം നടത്തിയത് 177 ഭീകരാക്രമണങ്ങള്‍; താലീബാന് ഒന്നാം സ്ഥാനമുള്ള യുഎസ് പട്ടികയില്‍ ഐഎസ്, അല്‍ ഷഹാബിന്നും പിന്നിലായി മാവോയിസ്റ്റുകളുടെ സ്ഥാനം; ഐസിസ് തീവ്രവാദം എതിര്‍ക്കപ്പെടുന്നതു പോലെ മാവോയിസ്റ്റു തീവ്രവാദവും എതിര്‍ക്കപ്പെടേണ്ടതു തന്നെ

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് വാദിച്ചു കൊണ്ടു രംഗത്തുവന്നത് കേരളം ഭരിക്കുന്ന എല്‍ഡിഎഫിനുള്ള ഒരു കക്ഷി തന്നെയാണ്. സിപിഐയാണ് ഈ വിഷയത്തില്‍ സര്‍ക്കാറിനെതിരെ നിലപാട് സ്വീകരിച്ചുകൊണ്ട് രംഗത്തുവന്നത്. എന്നാല്‍, കാനം രാജേന്ദ്രനും കൂട്ടരും പരോക്ഷമായി പിന്തുണ നല്‍കുന്നത് ലോകത്തെ അപകടകാരികളായ ഒരു തീവ്രവാദ സംഘടനയ്ക്ക് തന്നെയാണെന്ന് പറയേണ്ടി വരും. മുഖ്യമന്ത്രി പിറണായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതു പോലെ മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കരുത്. അവര്‍ അങ്ങനെ അല്ലെന്നാണ് അമേരിക്ക പുറത്തുവിട്ട റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നത്.

സിപിഐ മാവോയിസ്റ്റിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അമേരിക്കയാണ്. യു.എസ്. പട്ടികയില്‍ ആറാം സ്ഥാനത്താണ് സിപിഐ മാവോയിസ്റ്റുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2018ല്‍ 117 ആക്രമണങ്ങളിലായി 311പേരെ സിപിഐ മാവോയിസ്റ്റ് കൊലപ്പെടുത്തി. തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയ സംഘടനയാണ് സിപിഐ മാവോയിസ്റ്റെന്ന് യു.എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

താലിബാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഐഎസ്, അല്‍ ഷഹാബ് (ആഫ്രിക്ക) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള സംഘടനകള്‍.ജമ്മു കശ്മീരില്‍ നിന്ന് മാത്രമാണ് 57 ശതമാനം തീവ്രവാദ ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇത് 833 ആക്രമണങ്ങളിലായി 240 മരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. ഈ കണക്കുകളിലെ വൈരുദ്ധ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രാലയം തയ്യാറായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ 2018ല്‍ മാത്രം തീവ്രവാദ ആക്രമണങ്ങളില്‍ 971 പേര്‍ കൊല്ലപ്പെട്ടെന്നാണ് യു.എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ ഛത്തീസ്ഗഡിലാണ് തീവ്രവാദ ആക്രമണങ്ങള്‍ കൂടുതല്‍ നടക്കുന്നത്. തൊട്ടുപിന്നാലെ മണിപ്പൂരാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇടതുപക്ഷ തീവ്രവാദമാണെന്ന് നേരത്തെ മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ് പറഞ്ഞിരുന്നു.

ആഗോള തലത്തില്‍ ഭീകരവാദം ബാധിച്ച രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ അഫ്ഗാനിസ്ഥാന്‍ ആണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 2018 ല്‍ ഇന്ത്യയില്‍ നടന്ന ആക്രമണങ്ങളില്‍ 26 ശതമാനം ആക്രമണങ്ങളും നടത്തിയിട്ടുള്ളത് മാവോയിസ്റ്റ് ഭീകരരാണ്. 176 ആക്രമണങ്ങളാണ് മാവോയിസ്റ്റുകള്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്. പാക് ഭീകര സംഘടനകളായ ജെയ് ഷെ മുഹമ്മദ് 60 ഭീകരാക്രമണങ്ങളും, ഹിസബുള്‍ മുജാഹിദ്ദീന്‍ 59 ഭീകരാക്രമണങ്ങളും രാജ്യത്ത് നടത്തിയിട്ടുണ്ട്. മറ്റ് ഭീകര സംഘടനകളായ യുണൈറ്റഡ് ഫ്രണ്ട് ഓഫ് അസ്സം, നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ്, ഐഎസ്‌ഐഎസ് എന്നവയും രാജ്യത്ത് സജ്ജീവമായിട്ടുള്ള ഭീകര സംഘടനകള്‍ ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടന്നത് ഛത്തീസ്ഗഢിലാണ്. 111 ഭീകരാക്രമണങ്ങളാണ് ഛത്തീസ്ഗഢില്‍ നടന്നത്. രാജ്യത്ത് നടക്കുന്ന 37 ശതമാനം ഭീകരാക്രമണങ്ങളും ഒന്നില്‍ കൂടുതല്‍ ഭീകര സംഘടനകള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category