1 GBP = 91.10 INR                       

BREAKING NEWS

കമ്പിത്തിരികള്‍ കത്തിച്ചു കുരുന്നുകള്‍; ചിന്തകളുടെ തെളിമയാണ് ദീപാവലിയെന്ന സന്ദേശത്തോടെ ദീപാവലി ആഘോഷം; വൃശ്ചികപുല രിയില്‍ മണ്ഡലകാല വ്രതാരംഭവും

Britishmalayali
kz´wteJI³

കവന്‍ട്രി: ഇരുട്ട് മാറ്റി മനസ്സില്‍ വെളിച്ചം പകരുന്ന ആഘോഷം എന്ന നിലയില്‍ അറിയപ്പെടുന്ന ദീപാവലിക്ക് കവന്‍ട്രിയിലെ കുട്ടികളും കമ്പിത്തിരികള്‍ കത്തിച്ചു മണ്ണിലും മനസിലും വെളിച്ചമെത്തിച്ചു. പലര്‍ക്കും കമ്പിത്തിരികള്‍ ആദ്യ കാഴ്ച ആയപ്പോള്‍ അത് നല്‍കിയ സന്തോഷം മുഖങ്ങളില്‍ പൂത്തിരി വെളിച്ചമായി നിറഞ്ഞു. കൂടെ മധുരവും ലഭിച്ചപ്പോള്‍ ദീപാവലിയുമായി ബന്ധപ്പെട്ട ഐതിഹ്യവും കഥകളും ചരിത്രവും എല്ലാം കുട്ടികളുടെയും മുതിര്‍ന്നവരുടെയും മുന്നില്‍ എത്തി.

കവന്‍ട്രി ഹിന്ദു സമാജം ദീപാവലി നാളില്‍ നടത്തിയ ആഘോഷം സമാജത്തിലെ കുടുംബങ്ങളുടെ ഒത്തു ചേരല്‍ വേള കൂടിയായി. ശരത് കാലത്തിന്റെ അവസാന നാളുകളില്‍ എത്തുന്ന ആഘോഷം എന്ന നിലയില്‍ മനസും ശരീരവും പുതിയൊരു കാലത്തിനു വേണ്ടി ചിട്ടപ്പെടുത്തുക എന്നതും ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്. 

വൃത്തിയുള്ള മനസും ശരീരവും മാത്രമല്ല വീടും പരിസരവും ഒക്കെ വൃത്തിയായി സൂക്ഷിക്കുക എന്നത് ദീപാവലി ആഘോഷവുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുന്ന പരിസ്ഥിതി സന്ദേശം കൂടിയാണ് എന്ന് കുട്ടികള്‍ക്ക് ദീപാവലി സന്ദേശം പകരുന്ന വേളയില്‍ മുതിര്‍ന്നവര്‍ ഓര്‍മ്മപ്പെടുത്തി. മുന്‍ കാലങ്ങളില്‍ പറമ്പുകളില്‍ കൃഷിപ്പണികള്‍ സജീവം ആയിരുന്നപ്പോള്‍ ചപ്പുചറുകള്‍ കൂട്ടിയിട്ടു കത്തിച്ചു കൃമികീടങ്ങളെ നശിപ്പിക്കുന്ന പ്രുകൃതിജന്യമായ പ്രതിരോധ പ്രവര്‍ത്തനം കൂടി ആയിരുന്നു. തീയിടുന്നതിലൂടെ രോഗകാരികളായ അണുക്കളെ കൊന്നൊടുക്കാന്‍ കഴിയുക വഴി ആരോഗ്യത്തോടെ ജീവിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുക എന്ന സന്ദേശം ദീപാവലി ആഘോഷവുമായി ബന്ധപ്പെടുത്തി പഴമക്കാര്‍ ചെയ്തിരുന്ന കാര്യമാണ്.

ഇതിലൂടെ അവരുടെ പ്രായോഗിക ബുദ്ധികൂടിയാണ് വക്തമാകുന്നതെന്നും ദീപാവലി ആഘോഷത്തിന്റെ ശാസ്ത്രീയത തേടിയുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കപ്പെട്ടു. ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും തികച്ചും ശാസ്ത്രീയമായി രൂപപ്പെടുത്തിയിരിക്കുന്നതാണെന്ന് പുതു തലമുറയെ ബോധ്യപ്പെടുത്തുന്നതിനുള്ള കവന്‍ട്രി ഹിന്ദു സമാജം നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ചോദ്യോത്തര പരിപാടിയുടെ രൂപത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തപ്പെടുന്നത്. 

വെളിച്ചമെന്നതിനു അറിവ് എന്ന അര്‍ഥം കൂടി ഉള്ളതിനാല്‍ അറിവിന്റെ ഉത്സവം കൂടിയാണ് ദീപാവലിയെന്നും കുട്ടികള്‍ ചര്‍ച്ചയില്‍ കണ്ടെത്തിയത് ശ്രദ്ധേയമായി. കവന്‍ട്രി ഹിന്ദു സമാജം പ്രതിമാസം നടത്തിവരുന്ന സത്സംഗത്തിന്റെ ഭാഗമായി ഈ മാസം വിരുന്നെത്തുന്ന വൃശ്ചിക പുലരി ദിനത്തില്‍ തന്നെ മണ്ഡലകാല വൃത ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക പൂജ ചടങ്ങുകള്‍ നടത്തും. വൃശ്ചികം പിറക്കുന്ന ഈമാസം 17നു നാലുമണിക്കാണ് മണ്ഡലകാല സത്സംഗം സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 07727218941 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category