1 GBP = 91.30 INR                       

BREAKING NEWS

എ ആര്‍ ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ക്രോയിഡോണ്‍ മലയാളികള്‍; നിര്യാതനായത് കെസിഡബ്ല്യുഎ അംഗം മുജീബ് ഇസ്മയിലിന്റെ പിതാവായ മുതിര്‍ന്ന യുകെ മലയാളി; മൃതദേഹം സംസ്‌കരിച്ചു

Britishmalayali
kz´wteJI³

കെസിഡബ്ല്യുഎ അംഗമായ മുജീബ് ഇസ്മയിലിന്റെ പിതാവും മുതിര്‍ന്ന യുകെ മലയാളിയുമായ എ ആര്‍ ഇസ്മയില്‍ നാട്ടില്‍ നിര്യാതനായി. ഇന്നലെ ആണ് നിര്യാതനായത്. കൊല്ലം പരവൂര്‍ കൊങ്ങാല്‍ സ്വദേശിയാണ്. 1970കളിലാണ് എ ആര്‍ ഇസ്മയില്‍ ബ്രിട്ടനിലേക്ക് എത്തിയത്. സ്റ്റ്യൂവാര്‍ട്ട് പ്ലാസ്റ്റിക്കിലായിരുന്നു ജോലി. ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം 1993ല്‍ കേരളത്തിലേക്ക് തിരിച്ചു പോയി.

ഭാര്യ റുഖിയ ബീവി, നൂര്‍ജഹാന്‍, റോസ്‌നിയ, മുജീബ്, ഉല്ലാസ് എന്നിവരാണ് മക്കള്‍. ഇക്ബാല്‍, നസീര്‍, ഷാഹിദ, ഹബീബ എന്നിവര്‍ മരുമക്കളാണ്. പേരക്കുട്ടികളുമുണ്ട്. പിതാവിന്റെ മരണ വിവരം അറിഞ്ഞ് മുജീബും ഉല്ലാസും നാട്ടിലേക്ക് തിരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30മനും 2.30നും ഇടയില്‍ വടക്കുംഭാഗം ജമാഅത്ത് പരവൂരില്‍ നടന്നു.

എ ആര്‍ ഇസ്മയിലിന്റെ നിര്യാണത്തില്‍ ക്രോയിഡോണ്‍ മലയാളി സമൂഹവും ജെസിഡബ്ല്യുഎയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 00919895336109

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category