1 GBP = 91.30 INR                       

BREAKING NEWS

മാര്‍ത്തോമാ സഭയുടെ യുകെ യൂറോപ്പ് സോണിന്റെ ഫാമിലി കോണ്‍ഫറന്‍സിന്റെ ലോഗോ പ്രകാശനം ചെയ്തു

Britishmalayali
kz´wteJI³

പീറ്റര്‍ബറോ: മാര്‍ത്തോമാ സഭയുടെ യുകെ യൂറോപ്പ് സോണിന്റെ 38-ാമത് ഫാമിലി കോണ്‍ഫറന്‍സിന്റെ മുന്നോടിയായി ലോഗോ പ്രകാശനം മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത നിര്‍വ്വഹിച്ചു. മാഞ്ചസ്റ്റര്‍ താബോര്‍ മാര്‍ത്തോമാ ഇടവകയുടെ കൂദാശ കര്‍മ്മത്തോടെ അനുബന്ധിച്ചു നടന്ന പ്രത്യേക ചടങ്ങില്‍ ലോഗോ പ്രകാശനത്തോടൊപ്പം ഫാമിലി കോണ്‍ഫറന്‍സിന്റെ ആദ്യ രജിസ്‌ട്രേഷനും നടന്നു. 'Root Determines Fruit' എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ ചിന്താ വിഷയം. ഇതിനെ ആസ്പദമാക്കി നടന്ന ലോഗോ കോമ്പറ്റീഷനില്‍ അലിന്‍ റേച്ചല്‍ എബി ഡിസൈന്‍ ചെയ്ത ലോഗോ ആണ് തെരഞ്ഞെടുത്തത്. ലോഗോ പ്രകാശന ചടങ്ങില്‍ യുകെയിലെ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഭദ്രാസന എപ്പിസ്‌കോപ്പ ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ്, പി എം മാത്യുവില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു.

ബ്രാഡ്‌വെല്‍ ബിഷപ്പ് ജോണ്‍ പെരുമ്പള്ളത്ത്, മിഡ്ഡില്‍ട്ടണ്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ്, അജി ജോണ്‍, ജോബി കോരുത്, വികാരി ജനറല്‍ പി ടി തോമസ്, പിജി ജോര്‍ജ്, സജു ചാക്കോ, സാം ടി കോശി, സിജോ ജോണ്‍, ബിജോ കുരുവിള, മാത്യു വര്‍ഗീസ്, ജിജി ഷാജി, അജി പാപ്പച്ചന്‍, എബി എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.

പീറ്റര്‍ബറോയിലെ ഓള്‍ സെയിന്റ്‌സ് മാര്‍ത്തോമാ ഇടവകയാണ് 38-ാമത് ഫാമിലി കോണ്‍ഫറന്‍സിന് ആഥിത്യമരുളുന്നത്. യുകെയിലെ ഏറ്റവും മികച്ചതും നവീനവും ആയ യോര്‍ക്ഷെയറിലുള്ള  ക്യൂന്‍ എതുര്‍ബര്‍ഗ കോളേജില്‍ 2020 ഓഗസ്റ്റ് മാസം 28, 29, 30 തീയതികളില്‍ ആണ് കോണ്‍ഫെന്‍സ് നടക്കുന്നത്. കോണ്‍ഫറന്‍സിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി കോണ്‍ഫറന്‍സ് കമ്മിറ്റി അറിയിച്ചു.

ഇടവകവികാരി ജോബി കോരുത്, ജനറല്‍ കണ്‍വീനര്‍ ബിജോ കുരുവിള കുര്യന്‍, സതീഷ് തോമസ്, മാത്യു വര്‍ഗീസ്, അജി പാപ്പച്ചന്‍, ജോണ്‍ലി ജോണ്‍, ജെയിംസ് കുര്യന്‍, മനോജ് എബ്രഹാം, ജോണ്‍ മാത്യു, എബി എബ്രഹാം, ലീ ഫിലിപ്പ്, സ്‌നേഹാ ലീ, ഗ്ലാഡിസ് സണ്ണി, റെജി കോവേലി, ബിനു ജോര്‍ജ്, പ്രിന്‍സി ഡെറിഷ്, ഡെന്നി ജേക്കബ്, രശ്മി ജിയോ എന്നിവര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category