1 GBP = 92.80 INR                       

BREAKING NEWS

മാര്‍ മാത്യു മൂലക്കാട്ട് മുഖ്യാതിഥി; ബര്‍മിങാമിലേക്ക് എത്താന്‍ രണ്ടായിരത്തിലധികം ക്നാനായ യുവാക്കള്‍; 'തെക്കന്‍സ് 2019' യുവജന പങ്കാളിത്തത്താല്‍ ചരിത്രമാകും

Britishmalayali
kz´wteJI³

ഴിഞ്ഞ വര്‍ഷം തുടങ്ങിയ, എന്നാല്‍ ക്നാനായ യുവജനങ്ങള്‍ ആവേശത്താല്‍ നെഞ്ചിലേറ്റിയ ക്നാനായ യുവജന വിസ്മയം 'തെക്കന്‍സ് 2019' ഈ വര്‍ഷം ബിര്‍മിങാമിലെ പിക്കാഡ്ലി വെന്യൂവില്‍ ശനിയാഴ്ച നടത്തപ്പെടുന്നു. യുകെയിലെങ്ങുമുള്ള 40ഓളം യൂണിറ്റുകളില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുമായി ഏകദേശം രണ്ടായിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന ക്നാനായ യുവജന മാമാങ്കമാണ് തെക്കന്‍സ് 2019. അതിനാല്‍ തന്നെ ഇത്തവണ തെക്കന്‍സ് 2019, യുവജന പങ്കാളിത്തം കൊണ്ട് ചരിത്രമാകുമെന്ന് തീര്‍ച്ചയാണ്.

എവിടെ ഏതു യൂണിറ്റില്‍ നോക്കിയാലും മുതിര്‍ന്നവരും യുവാക്കളുമെല്ലാം തെക്കന്‍സിന്റെ ചര്‍ച്ചകളിലും തയ്യാറെടുപ്പുകളിലും / ഡാന്‍സ് പ്രാക്ടിസുകളിലും  റിഹേഴ്സലുകളിലുമൊക്കെ മുഴുകിയിരിക്കുകയാണ്. ക്നാനായ തനിമയും കൂട്ടായ്മയും എല്ലാം ക്നാനായ യുവാക്കള്‍ രുചിച്ചറിയുന്ന / അടുത്തറിയുന്ന ഒരു യുവജന വിസ്മയം തന്നെയാണ് കഴിഞ്ഞ സെന്‍ട്രല്‍ കമ്മിറ്റി തുടങ്ങി വച്ച, ക്നാനായ യുവജനങ്ങള്‍ നെഞ്ചിലേറ്റിയ 'തെക്കന്‍സ്'.

ഇത്തവണ ക്നാനായ മാമാങ്കം, 'തെക്കന്‍സ് 2019' നു മുഖ്യാതിഥി ആയി എത്തുന്നത് കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവാണ്. ശനിയാഴ്ച രാവിലെ 9.45നു ഫ്ലാഗ് ഹോസ്റ്റിംഗിന് ശേഷം പത്തു മണിക്ക് മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തില്‍ യുകെയിലെ എല്ലാ ക്നാനായ വൈദീകരോടു ചേര്‍ന്ന് അര്‍പ്പിക്കുന്ന ആഘോഷമായ വി. കുര്‍ബാനയോടു കൂടി ആരംഭിക്കുന്ന തെക്കന്‍സ് 2019, ലൈവ് മ്യൂസിക്കും, മാര്‍ഗം കളിയും, നടവിളിയും, പുരാതന പാട്ടുകളും, ടോക്കുകളും, യുവജനങ്ങളെ ആവേശത്തിലാറാടിക്കുന്ന നിരവധി ഡാന്‍സുകളും അവസാനം യുവജനങ്ങളുടെ ഹരമായ ഡിജെയും ഒത്തുച്ചേരുമ്പോള്‍ ശനിയാഴ്ച ക്നാനായ യുവജനങ്ങളുടെ ദിനമായി മാറും. വൈകുന്നേരം എട്ടു മണിയോടെ തെക്കന്‍സ് 2019നു തിരശീല വീഴും.

പരിപാടികളുടെ വിജയത്തിനായി യുകെ -കെസിവൈഎല്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെല്‍ക്കം ഡാന്‍സ്, റിസപ്ഷന്‍, ഫുഡ്, ലിറ്റര്‍ജി, പ്രോഗ്രാം തുടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ ഒന്നിനൊന്നു മെച്ചത്തോടെ പ്രവര്‍ത്തിക്കുന്നു. ടെനിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ കമ്മിറ്റി ഓരോ സബ് കമ്മിറ്റികളുടെയും ചുക്കാന്‍ പിടിക്കുന്നു.

യുകെ -കെസിവൈഎല്‍ പ്രസിഡന്റ് ടെനിന്‍ ജോസ് കടുതോടിന്റെയും സെക്രട്ടറി ബ്ലെയിസ് തോമസ് ചത്തലിന്റെയും നേതൃത്വത്തില്‍, മറ്റു കമ്മറ്റി അംഗങ്ങളായ വൈസ് പ്രസിഡണ്ട് സെറിന്‍ സിബി ജോസഫ്, ട്രഷറര്‍ യേശുദാസ് ജോസഫ്, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ പാട്ടാറുകുഴിയില്‍ എന്നിവര്‍ യുകെ -കെസിവൈഎല്‍  നാഷണല്‍ ചാപ്ലൈന്‍ ഫാ.സജി മലയില്‍ പുത്തെന്‍പുരയിലിന്റെ ശക്തമായ ആത്മീയ നേതൃത്വത്തില്‍ നാഷണല്‍ ഡയറക്ടേഴ്സായ സിന്റോ വെട്ടുകല്ലേല്‍, ജോമോള്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി ഒരു മഹാവിസ്മയം തന്നെ തീര്‍ക്കുമെന്ന് ഉറപ്പാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category