1 GBP = 92.30 INR                       

BREAKING NEWS

എന്നെ വെള്ളക്കാരന്‍ ചികിത്സിച്ചാല്‍ മതി; ഏഷ്യന്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നേരെ ആക്രമണം; ബ്ലാക്ക്പൂളിലെ ഡോക്ടര്‍ രാധാകൃഷ്ണന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍

Britishmalayali
kz´wteJI³

രോഗാതുരനായി ആശുപത്രിക്കിടക്കയില്‍ കഴിയുമ്പോഴും വംശവും വര്‍ണവും നോക്കുന്നവരുണ്ടാകുമോ? ഉണ്ടെന്നാണ് ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് സാക്ഷ്യപ്പെടുത്തുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള വംശീയാധിക്ഷേപങ്ങള്‍ 145 ശതമാനത്തോളം വര്‍ധിച്ചതായി മന്ത്രി വെളിപ്പെടുത്തി. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന എന്‍എച്ച്എസ് പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന വംശീയാധിക്ഷേപം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളക്കാരായ ഡോക്ടര്‍മാരും നഴ്‌സുമാരും ചികിത്സിച്ചാല്‍ മതിയെന്ന് രോഗികള്‍ ആവശ്യപ്പെടുന്ന അവസ്ഥയുണ്ടെന്ന് ഐടിവിയില്‍ അടുത്തിടെ വന്ന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. എന്‍എച്ച്എസ് പ്രവര്‍ത്തകര്‍ക്കുനേരെയുള്ള വംശീയാധിക്ഷേപം 2013-ല്‍ 589 ആയിരുന്നുവെങ്കില്‍ കഴിഞ്ഞവര്‍ഷം 1448 ആയി ഉയര്‍ന്നു. 145 ശതമാനത്തോളമാണ് അധിക്ഷേപം വര്‍ധിച്ചത്. 70 ശതമാനത്തോളം എന്‍എച്ച്എസ് ട്രസ്റ്റുകളും ഇത്തരത്തില്‍ അധിക്ഷേപം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഏഷ്യന്‍ വംശജരും ആഫ്രിക്കന്‍ വംശജരുമായ ഡോക്ടര്‍മാരും നഴ്‌സുമാരും മിഡ്‌വൈഫുമാരുമാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ വിവേചനം നേരിടുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബ്ലാക്ക്പൂള്‍ ടീച്ചിങ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ രാധാകൃഷ്ണ ഷാന്‍ബാഗ് താന്‍ നേരിട്ട അധിക്ഷേപങ്ങള്‍ ഈ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വെള്ളക്കാരനായ ഡോക്ടര്‍ ചികിത്സിച്ചാല്‍ മതിയെന്ന് രോഗികള്‍ നേരിട്ട് ആവശ്യപ്പെടുമ്പോള്‍ താനെത്ര വില കുറഞ്ഞവനാണെന്ന തോന്നല്‍ ഉണ്ടാകാറുണ്ടന്ന് അദ്ദേഹം വികാരഭരിതനായി പറഞ്ഞു. ചികിത്സയിലുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെടുത്തുന്നതിന് ഈ അധിക്ഷേപം വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരം ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കരുതെന്നും ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ വാക്കുകള്‍ക്കാണ് പ്രസക്തിയെന്നും ഹാന്‍കോക്ക് പറഞ്ഞു. ഇത്തരം വംശീയാധിക്ഷേപങ്ങളെ ശക്തമായി നേരിടണമെന്നാണ് ആരോഗ്യവകുപ്പിന്റെയും എന്‍എച്ച്എസ് നേതൃത്വത്തിന്റെയും തീരുമാനം. വംശീയാധിക്ഷേപങ്ങളെ ഒരുതരത്തിലും അംഗീകരിക്കേണ്ട കാര്യമില്ല. അതിനെ സുശക്തമായി നേരിടുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയത്തിന്റെ സര്‍വ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അത്തരമൊരു അധിക്ഷേപമുണ്ടായാല്‍ അതിനെ നേരിടുക തന്നെ ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. വെള്ളക്കാരനായ ഡോക്ടര്‍ ചികിത്സിച്ചാല്‍ മതിയെന്ന് ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ ഇല്ല എന്ന് ഉത്തരം പറയുക തന്നെ ചെയ്യണം. ആശുപത്രി മാനേജ്‌മെന്റും മന്ത്രാലയവും നിങ്ങള്‍ക്ക് പിന്തുണ നല്‍കുക തന്നെ ചെയ്യുമെന്നും ഹാന്‍കോക്ക് വ്യക്തമാക്കി. ബ്രിട്ടനിലെ ആരോഗ്യരംഗം എല്ലാവര്‍ക്കും തുല്യമായ ചികിത്സയും സൗകര്യവുമാണ് വാഗ്ദാനം ചെയ്യുന്നത്. അതില്‍ ഒരു വ്യത്യാസവും വരുത്താന്‍ ആരെയും അനുവദിക്കില്ല.

ചികിത്സ നല്‍കുന്നവര്‍ ആരാണെന്ന് പരിശോധിക്കാനോ ഡോക്ടറെ തൊലിയുടെ നിറം നോക്കി ചികിത്സ തിരഞ്ഞെടുക്കാനോ ആര്‍ക്കും അധികാരമില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള വംശീയാധിക്ഷേപത്തോട് സീറോ ടോളറന്‍സ് പുലര്‍ത്താന്‍ എല്ലാ എന്‍എ്ച്ച്എസ് ട്രസ്റ്റുകള്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ വെള്ളക്കാരായ ഡോക്ടര്‍മാരെ ആവശ്യപ്പെടുന്ന രോഗികള്‍ക്ക് ചികിത്സ പോലും നിഷേധിക്കുന്ന റെഡ് കാര്‍ഡ് ടു റേസിസം പദ്ധതി നോര്‍ത്ത് ബ്രിസ്‌റ്റോള്‍ എന്‍എച്ച്എസ് ട്രസ്റ്റ് അടുത്തിടെ നടപ്പാക്കിയിരുന്നു. ഇത് വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category