1 GBP = 91.30 INR                       

BREAKING NEWS

ഷിഫ്റ്റ് പാറ്റേണ്‍ നവീകരിച്ചപ്പോള്‍ ശമ്പളം ഇല്ലാതെ അരമണിക്കൂര്‍ കൂടി ജോലി ചെയ്യണം; വെറുതെ എല്ലാ മാസവും ഒരു ഷിഫ്റ്റ്; ഒരു എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സിങ് ഷിഫ്റ്റ് മാറ്റിയത് എല്ലാവരെയും ബാധിക്കുമോ?

Britishmalayali
kz´wteJI³

ഴ്‌സുമാര്‍ക്ക് വേതനമില്ലാതെ ഓരോ ഷിഫ്റ്റിലും അരമണിക്കൂര്‍ അധിക ജോലി ചെയ്യിപ്പിക്കുന്ന തരത്തില്‍ ബ്രിസ്റ്റള്‍ കാഡ്‌വല്‍ഡര്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡ് നടപ്പാക്കിയ നഴ്‌സിങ് ഷിഫ്റ്റ് സമ്പദായം അംഗീകരിക്കാനാവില്ലെന്ന് യൂണിയനുകള്‍. ഇത്തരത്തിലുള്ള ഷിഫ്റ്റ് സമ്പ്രദായം ഫലത്തില്‍ മാസം ഒരു ഷിഫ്റ്റ് പ്രതിഫലമില്ലാതെ ചെയ്യേണ്ടിവരുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും യൂണിയന്‍ കുറ്റപ്പെടുത്തി. വികലമായ ഈ ഷിഫ്റ്റ് സമ്പ്രദായം എല്ലാ ട്രസ്റ്റുകളിലേക്കും വ്യാപിപ്പിക്കുമോ എന്ന ആശങ്കയിലാണ് നഴ്‌സുമാര്‍.

ഷിഫ്റ്റ് പാറ്റേണ്‍, ജോലിക്കിടയിലെ ഇടവേള, ചുമതല കൈമാറല്‍ സമയം തുടങ്ങിയവ ഏകീകരിക്കുന്നതിനാണ് ഇത്തരമൊരു മാറ്റമെന്നാണ് ബ്രിസ്റ്റള്‍ ഹെല്‍ത്ത് ബോര്‍ഡിന്റെ വിശദീകരണം. നൂറിലേറെ ഷിഫ്റ്റ് പാറ്റേണുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. പുതിയ തീരുമാനമനുസരിച്ച് നഴ്‌സുമാരടക്കമുള്ളവര്‍ക്ക് ദിവസം അരമണിക്കൂറോളം പ്രതിഫലമില്ലാതെ ഷിഫ്റ്റില്‍ തുടരേണ്ടിവരും. ഒരു മാസം കണക്കാക്കുമ്പോള്‍, ഒരു ഷിഫ്റ്റ് അധികം ചെയ്യേണ്ട അവസ്ഥയാണ് ഇതുണ്ടാക്കുന്നത്.

ഇത്തരമൊരു മാറ്റം നഴ്‌സുമാരെ ജീവിതത്തെ ബാധിക്കുമെന്ന് യൂണിയന്‍ നേതൃത്വം ചൂണ്ടിക്കാട്ടി. അവരുടെ ജോലിയും ജീവിതവുമായുള്ള സന്തുലനാവസ്ഥ തകിടം മറിക്കുന്ന തീരുമാനമാണിത്. കുട്ടികളെ നോക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇത്തരത്തിലൊരു അധിക സമയം ഏര്‍പ്പെടുത്തിയതോടെ, ജീവനക്കാരുടെ എണ്ണം നിയന്ത്രിച്ച് അഞ്ചുലക്ഷം പൗണ്ടോളം ഒരുവര്‍ഷം ലാഭിക്കാനായതായി ഹെല്‍ത്ത് ബോര്‍ഡ് അധികൃതരും പറയുന്നു.

നഴ്‌സുമാരുടെ ഡ്യൂട്ടി റോസ്റ്ററില്‍ കൂടിയാലോചനകളില്ലാതെയാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നതെന്ന് യുണൈറ്റ് വെയ്ല്‍സിന്റെ റീജിയണല്‍ സെക്രട്ടറി പീറ്റര്‍ ഹ്യൂസ് പറഞ്ഞു. ബോര്‍ഡിലെ ജീവനക്കാരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും എതിര്‍പ്പുയരാവുന്ന തീരുമാനമാണിത്. ഇത്രയും ഗുരുതരമായ മാറ്റങ്ങളുണ്ടാക്കുന്ന തീരുമാനമായിട്ടും അക്കാര്യം യൂണിയനുമായി ചര്‍ച്ച ചെയ്യാനോ ജീവനക്കാരുടെ താത്പര്യം സംരക്ഷിക്കാനോ ബോര്‍ഡ് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഹ്യൂസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category