1 GBP = 92.20 INR                       

BREAKING NEWS

നാലാം വയസില്‍ 'വാടാ മാപ്പിളൈ' പാടി ഓളം ഉണ്ടാക്കിയ കെയ്റ്റ്ലിന്‍ ആശാ ബോണിഫേസിനു റൊമാനിയയില്‍ നിന്നും ഇസ്രായേലില്‍ നിന്നും സംഗീത വേദിയിലേക്ക് ക്ഷണം; കര്‍ണാടിക് സംഗീതത്തില്‍ തുടങ്ങി പാശ്ചാത്യ സംഗീതത്തില്‍ എത്തിയ നാടക നടി കൂടിയായ മിടുക്കിക്ക് 11-ാം വയസില്‍ മ്യൂസിക് ഗ്രേഡ്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: പത്തു വര്‍ഷം മുന്‍പ് പുറത്തു വന്ന തമിഴ് ഹിറ്റ് ചിത്രമായ വില്ലുവിനെക്കാള്‍ ഹിറ്റായത് അതിലെ പാട്ടാണ്. ഇന്നും ആ പടത്തിലെ വാടാ മാപ്പിളൈ എന്ന പാട്ടുകേട്ടാല്‍ ആരും താളം തുള്ളാന്‍ കൊതിക്കും. ഇങ്ങനെ ഒരു മോഹമാണ് ഏഴു വര്‍ഷം മുന്‍പ് വാട്ഫോര്‍ഡിലെ മലയാളി സമൂഹം സംഘടിപ്പിച്ച ഓണാഘോഷ വേദിയില്‍ സംഭവിച്ചത്. ചടങ്ങിന് വെളിച്ച മിശ്രണവുമായി എത്തിയ കേംബ്രിഡ്ജിലെ ബോണിഫേസിന്റെ നാലുവയസുകാരി മകള്‍ കെയ്റ്റ്ലിന്‍ തനിക്കു ഒരു പാട്ടുപാടണം എന്ന ആഗ്രഹം പറഞ്ഞതിനെ തുടര്‍ന്ന് പഠിപ്പിച്ച പാട്ടു ആദ്യം പാടിയത് വാട്ഫോര്‍ഡിലാണ്.

നാലുവയസുകാരിയുടെ സങ്കോചം ഒന്നും ഇല്ലാതെ കെയ്റ്റ്ലിന്‍ പാട്ടു പൂര്‍ത്തിയാക്കുമ്പോള്‍ ചടങ്ങിന് എത്തിയവരെല്ലാം ആടിത്തിമിര്‍ക്കുക ആയിരുന്നു. മകളുടെ കലാവാസന അന്നാണ് ബോണിഫേസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുകെ മലയാളി കൂടിയായ പ്രശസ്ത സംവിധായകന്‍ ആല്‍ബര്‍ട്ട് വിജയന്‍, പദ്മശ്രീ ജയവിജയ എന്നിവരുടെ കീഴില്‍ കെയ്റ്റ്ലിന്‍ ശാസ്ത്രീയ സംഗീതം പഠനം ആരംഭിക്കുന്നത്.

യുകെയിലെ പുതുതലമുറ മലയാളികളുടെ പിന്മുറക്കാര്‍ പാട്ടു രംഗത്ത് ആരെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്. ഇവരില്‍ എല്ലാവരും തന്നെ ശാസ്ത്രീയ സംഗീതം പഠിക്കുന്നു എന്നതും പ്രത്യേകതയാണ്. ഈ വര്‍ഷം തന്നെ യുകെയില്‍ എത്തിയ മലയാള സംഗീത ലോകത്തെ പകരക്കാരില്ലാത്ത പ്രതിഭകളായ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാര്‍, ഉണ്ണിമേനോന്‍ എന്നിവരൊക്കെ സംഗീത പരിപാടികളുമായി എത്തിയപ്പോള്‍ ഓരോ വേദിയിലും മലയാളി തലമുറയിലെ കുരുന്നുകളും അസാധ്യമാം വിധം ഞെട്ടിക്കുന്ന പ്രകടനവുമായി കൂടെയുണ്ടായിരുന്നു.

ഇത്തരം ഷോകളുടെ ഓഡിഷനില്‍ പോലും പങ്കെടുക്കുന്നത് 60 മുതല്‍ 90 വരെ പ്രതിഭകളാണ്. ഇതില്‍ നല്ല പങ്കും കുട്ടികളും. ഇവരെക്കൂടാതെയാണ് കെയ്റ്റിലിനെ പോലെ പാശ്ചാത്യ സംഗീതത്തില്‍ പ്രതിഭ കണ്ടെത്തി കൊണ്ടിരിക്കുന്ന മറ്റൊരു കൂട്ടം കുട്ടികള്‍. ഇത്തരത്തില്‍ കണക്കെടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞു മിടുമിടുക്കരായ നൂറിലേറെ കുട്ടികളെ യുകെ മലയാളികള്‍ക്കിടയില്‍ കണ്ടെത്താന്‍ സാധിക്കും എന്ന് തന്നെയാണ്. അതില്‍ ചിലരാകട്ടെ നക്ഷത്രത്തിളക്കമുള്ളവരും.

എന്നാല്‍ തമിഴില്‍ ആദ്യ പാട്ടുപാടി കര്‍ണാടിക് സംഗീതത്തിന്റെ വഴികളിലൂടെ പോയ കെയ്റ്റ്ലിന്‍ തന്റെ ശബ്ദത്തിനു ഇണങ്ങുന്നത് പാശ്ചാത്യ സംഗീതം തന്നെയെന്ന് വളരെ വേഗം തിരിച്ചറിയുക ആയിരുന്നു. തുടര്‍ന്ന് കേംബ്രിഡ്ജിലെ പ്രശസ്ത സംഗീത വിദ്യാഭ്യാസ സ്ഥാപനമായ സിംഗിംഗ് ആറ്റിറ്റിയൂഡില്‍ ചേര്‍ന്ന ഈ മിടുക്കിക്ക് ലെയ്ബ ഡോഗാ എന്ന അധ്യാപികയെ കിട്ടിയതും ഭാഗ്യമായി.

ഇവരുടെ കീഴില്‍ അനേകം ഓര്‍ക്കസ്ട്ര വിരുന്നുകളില്‍ പാടിക്കഴിഞ്ഞ കെയ്റ്റ്‌ലിന്‍ പഴയ സോവിയറ്റ് യൂണിയനിലെ മോള്‍ഡ്വയില്‍ നിന്നുള്ള ക്ഷണപ്രകാരം അയച്ചു കൊടുത്ത പാട്ടു ഓഡിഷന്‍ റൗണ്ടില്‍ വിജയം നേടിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് അടുത്ത വര്‍ഷം നടക്കുന്ന സംഗീത വിരുന്നുകളിലേക്കു മൊള്‍ഡോവ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന റൊമാനിയയില്‍ നിന്നും ഇസ്രായേലില്‍ നിന്നും കെയ്റ്റിലിനെ തേടി ക്ഷണം എത്തിയിരിക്കുകയാണ്. യുകെ മലയാളികള്‍ക്കിടയില്‍ ഇത്ര ചെറു പ്രായത്തില്‍ ഇങ്ങനെ ഒരവസരം തേടി എത്തിയിട്ടുള്ള കുട്ടികള്‍ ആരും തന്നെയില്ല.

മോള്‍ഡോവന്‍ സംഗീത മത്സരത്തിന് വേണ്ടിയുള്ള ഓഡിഷനില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച കെയ്റ്റ്ലിന്‍ ഒന്നാം സ്ഥാനം നേടിയത് ഫൈനല്‍ റൗണ്ടില്‍ ഉള്ള പ്രതീക്ഷ വളര്‍ത്തുകയാണ്. ഓഡിഷന്‍ വിജയിച്ചതോടെ കെയ്റ്റിലിന്റെ സംഗീത വാസനയും മറ്റും ലോകത്തിനു കൂടുതല്‍ പരിചയപ്പെടുത്താന്‍ റേഡിയോ അഭിമുഖം വരെ തയ്യാറായിക്കഴിഞ്ഞു. മത്സരത്തിന്റെ സംഘാടകര്‍ ഒരുക്കിയ വിരുന്നില്‍ പ്രമുഖ പോപ് ഗായകന്‍ ഇയോണല്‍ ഇസ്രയേലുമായി ഭക്ഷണം കഴിക്കാനും കെയ്റ്റിലിന് അവസരം ലഭിച്ചു.

സംഘത്തിലെ മിക്കവരും ഒരു ഇന്ത്യന്‍ ഗായികയെ പരിചയപ്പെടുന്നതും ആദ്യമായിരുന്നെന്നും കെയ്റ്റിലിന്റെ പിതാവ് ബോണിഫേസ് പറയുന്നു. തീര്‍ത്തും നാണം കുണുങ്ങിയായ മകള്‍ മത്സരത്തില്‍ വിജയിച്ച വാര്‍ത്ത അത്ഭുതമായി മാറിയത് അച്ഛന്‍ ബോണിഫേസ് ക്ലമന്റിനും അമ്മ ആശക്കുമാണ്. വാട്ഫോര്‍ഡിലെ പ്രകടനത്തിന് ശേഷം കുറേക്കാലം വീട്ടില്‍ തന്നെയായിരുന്നു പാട്ടു പഠനം, അതും, സ്വന്തം നിലയ്ക്ക്.

തുടര്‍ന്ന് പിയാനോ പഠനത്തിന് ആല്‍ബര്‍ട്ട് വിജയന്റെയും ശാസ്ത്രീയ സങ്കേതത്തില്‍ ജയവിജയയെയും ഗുരുക്കന്മാരായി തിരഞ്ഞെടുത്തത്. എന്നാല്‍ കേംബ്രിഡ്ജില്‍ ഇന്ത്യന്‍ സംഗീത പാരമ്പര്യത്തെ നന്നായി അറിയുന്ന ലെയ്ബ ഡോഗാ കെയ്റ്റിലിനെ സംഗീതം പഠിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഈ മിടുക്കി കൂടുതല്‍ ഇണങ്ങുക പോപ്പ് ഗാനരംഗത്താണെന്നു വ്യക്തമായത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കെയ്റ്റിലിന്‍ ലെയ്ബയുടെ കീഴിലാണ് പാട്ടു പഠിക്കുന്നത്. പാട്ടു കഴിഞ്ഞാല്‍ അല്‍പം നാടക അഭിനയവും കെയ്റ്റിലിനുണ്ട്. സ്‌കൂള്‍ നാടകങ്ങളില്‍ പ്രധാന കഥാപാത്രവുമാണ് കെയ്റ്റിലിന്‍. ഇതിനകം യുകെയിലെ പാട്ടുകാരുടെ മോഹവേദിയായ  റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നാല് വട്ടം പാടിക്കഴിഞ്ഞു കെയ്റ്റിലിന്‍.

കേംബ്രിഡ്ജ് ഡ്രാഗണ്‍ ഫെസ്റ്റിവല്‍ അടക്കമുള്ള മറ്റു ഏതാനും സംഗീത വിരുന്നുകളിലും കെയ്റ്റിലിന്‍ ഇതിനകം തന്നെ പാടിത്തെളിഞ്ഞിരിക്കുകയാണ്. ചെറിയ രീതിയില്‍ ഗിറ്റാറിലും നന്നായി ബാഡ്മിന്റണ്‍ കളിക്കാനും പരിശീലനം നേടുന്നുണ്ട്. ബോട്ടിഷം വില്ലേജ് കോളേജിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കെയ്റ്റ്ലിന്‍. മൊള്‍ഡോവ ഓഡിഷന് വേണ്ടിയുള്ള പാട്ടു തയ്യാറാക്കുന്നതിന് ആല്‍ബര്‍ട്ട് വിജയന്‍ കെ എസ് ചിത്രക്കൊപ്പമുള്ള കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് സുശാന്ത്, സൗണ്ട് എന്‍ജിനിയര്‍ ടെന്നിസണ്‍. യേശുദാസിന്റെ ഓര്‍ക്കസ്ട്ര അംഗമായ ശ്രീകുമാര്‍ എന്നിവരൊക്കെ കെയ്റ്റിലിന് സഹായവുമായി എത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category