1 GBP = 91.30 INR                       

BREAKING NEWS

കാര്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ മുമ്പ് നടന്ന ചെറിയ അപകടങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുക; അപകടം ഉണ്ടാവുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി കൈമലര്‍ത്തിയാല്‍ വീട് വിറ്റാലും തീരില്ലെന്നറിയുക

Britishmalayali
kz´wteJI³

ലണ്ടന്‍: കാര്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ മുന്‍പ് നടന്ന ചെറിയ അപകടങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ മറക്കരുതെ. ചെറിയ അപകടമാണെങ്കില്‍ പോലും അത് മറച്ചു വെച്ചാല്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി തന്നെ അസാധുവാകാന്‍ കാരണമാകും. ഇതോടെ ഇന്‍ഷുറര്‍ ക്ലെയിമുകള്‍ അടയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്യും. വാഹനങ്ങള്‍ തമ്മില്‍ ഉരസിയാലോ ചെറിയ അപകടം നടന്നാലോ പോലും ഇന്‍ഷുററെ അറിയിക്കുക. അല്ലാതെ അപകടം പറ്റിയ കാറുമായി പോയാല്‍ ഒരുപക്ഷേ വീടു വിറ്റാലും നിങ്ങളുടെ ബാധ്യത തീരില്ലെന്നറിയുക.

ലെക്സിസ് നെക്സിസിന്റെ സമീപകാല പഠന റിപ്പോര്‍ട്ട് അുസരിച്ച് 21 ശതമാനം പേര്‍ മാത്രമാണ് ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നാമതൊരാളാണ് നിങ്ങളുടെ വാഹനം അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ ഭാവിയില്‍ മറ്റൊരു അപകടം ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം നല്‍കുന്നത് നിരസിക്കും. കരാര്‍ ലംഘനം ആരോപിച്ചായിരിക്കും ക്ലെയിം നല്‍കാന്‍ ഇന്‍ഷുറന്‍സ കമ്പനികള്‍ വിസമ്മതിക്കുക.

അപകടം സംഭവിച്ചതായി സമ്മതിച്ചാല്‍ ചെലവ് കൂടുമെന്ന ഭയമാണ് പലരേയും ഇതില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മുന്‍പ് അപകടം സംഭവിച്ചതായി സമ്മതിച്ചാല്‍ കാര്‍ ഇന്‍ഷുറന്‍സ് തുക ഗണ്യമായി വര്‍ദ്ധിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരിക്കലും ക്ലെയിം ഉന്നയിക്കാത്തതോ ഉന്നയിച്ചതോ ആയ വാഹനം ഓടിക്കുന്നവര്‍ അവരുടെ ക്ലെയും ബോണസ് നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ ഇത് മറച്ചു വയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ ഒരു പക്ഷെ ഭാവിയില്‍ നിങ്ങളുടെ സ്വത്തും സമ്പാദ്യവും മുഴുവനും വിറ്റാലും തീരാത്ത കടക്കെണിയിലേക്കാവും നിങ്ങളെ തള്ളി വിടുക.

അതിനാല്‍ തന്നെ ചെറിയ അപകടങ്ങളില്‍ പണം ക്ലെയിം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും ഉറപ്പായും അപകടം നടന്നതായി ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചിരിക്കണം. എന്തുകൊണ്ടെന്നാല്‍ അപകടത്തില്‍ പെട്ട രണ്ടാം കക്ഷി ചിലപ്പോള്‍ നിങ്ങള്‍ക്കെതിരെ പിന്നീടെപ്പോഴെങ്കിലും ക്ലെയിം ചെയ്തേക്കാം. മാത്രമല്ല ഭാവിയില്‍ പുതിയ കാര്‍ ഇന്‍ഷുറന്‍സിന് അപേക്ഷിക്കുന്നതിന് വേണ്ടിയും ചെറിയ അപകടങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കേണ്ടുന്നതും നല്‍കേണ്ടതും നിര്‍ബന്ധമാണ്. എല്ലാ അപകടങ്ങളുടെയും വിവരം നല്‍കാതിരുന്നാല്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് കവറിനെ പിന്നീട് അസാധുവാക്കുകയും ഇന്‍ഷുറന്‍സ് തട്ടിപ്പായി കണക്കാക്കുകയും ചെയ്യും. ഇത് ക്രിമിനല്‍ കുറ്റമാണ്.

നിങ്ങള്‍ ഒരു അപകടത്തില്‍ പെട്ടാല്‍ നിങ്ങളുടെ വെഹിക്കിള്‍ രജിസ്ട്രേഷന്‍ നമ്പര്‍, പേര്, വിലാസം, വാഹന ഉടമയുടെ വിവരങ്ങള്‍ എന്നിവ തീര്‍ച്ചയായും നല്‍കണം. ഒരു ചെറിയ അപകടമാണെങ്കില്‍ പോലും വാഹനം നിര്‍ത്തുന്നതിലും ഇന്‍ഷുറന്‍സ് വിശദാംശങ്ങള്‍ നല്‍കാതിരിക്കുന്നതും ഗുരുതരമായ പ്രശ്നത്തിലും പോലിസ് കേസിലേക്കും നിങ്ങളെ കൊണ്ടെത്തിക്കുന്നു. ഇത് കനത്ത പിഴയ്ക്കും പെനാല്‍റ്റി പോയിന്റിനും കാരണമാകും. അഞ്ച് പോയന്റ് വരെ പെനാല്‍റ്റി വന്നേക്കാം. ചില കേസുകളില്‍ ഇത് പത്തായി വരെ ഉയര്‍ന്നേക്കാം. ഇതിന് പുറമേ വാഹനം ഓടിക്കുന്ന വ്യക്തിക്ക് മേല്‍ 5000 പൗണ്ട് വരെ പിഴയും ചില കേസുകളില്‍ കോടതി കയറുക പോലും ചെയ്യേണ്ടി വന്നേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category