1 GBP = 92.00INR                       

BREAKING NEWS

ലോകേഷ് രാഹുലിനെ മോശം ഫോമിലും മാറ്റാന്‍ ടീം മാനേജ്മെന്റിന് താല്‍പ്പര്യമില്ല; സ്ഥിര പരാജയമായിട്ടും ഋഷഭ് പന്തിന് വേണ്ടി മുറവിളികളും സജീവം; വിക്കറ്റ് കീപ്പറായും മൂന്നാം നമ്പര്‍ ബാറ്റ്സ്മാനായും സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത വിരളം; മലയാളി താരത്തിന് രണ്ടാം ട്വിന്റി ട്വന്റിയിലും പുറത്തിരിക്കേണ്ടി വരും; ഇന്ന് ഇന്ത്യ തോറ്റാല്‍ പരമ്പര ബംഗ്ലാദേശിന്; രാജ്കോട്ടില്‍ 'മഹാ' ചുഴലി യഥാര്‍ത്ഥ വില്ലന്‍

Britishmalayali
kz´wteJI³

രാജ്‌കോട്ട്: രാജ്‌കോട്ടില്‍ 'മഹ' ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയാണ്. ഇവിടെയാണ് ഇന്ത്യയും ബംഗ്ലാദേശും ഇന്ന് രണ്ടാം ട്വന്റി ട്വന്റിക്കായി കാത്തിരിക്കുന്നത്. മഴ കളിയെ ബാധിക്കുമെന്നാണ് ആശങ്ക സജീവമാണ്. ഇന്ന് ഉച്ചയോടെ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വൈകിട്ട് ഇടിമിന്നലിന് സാധ്യതയുണ്ട്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. അതുകൊണ്ട് തന്നെ ഈ മത്സരത്തിലെ ജയം ഇന്ത്യയ്ക്ക് അനിവാര്യതാണ്. 10നാണ് അവസാന മത്സരം. ഈ കളിയില്‍ സഞ്ജു വി സാംസണ്‍ കളിക്കുമോ എന്നതാണ് മലയാളി ഉറ്റു നോക്കുന്നത്. എന്നാല്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ക്യാപ്ടന്‍ രോഹിത് ശര്‍മ്മ നല്‍കുന്ന സൂചനയും ഇതു തന്നെയാണ്.

ഡല്‍ഹിയിലെ വായു മലിനീകരണ ഭീഷണി മറികടന്നാണ് ഇന്ത്യയും ബംഗ്ലാദേശും ആദ്യ മത്സരം പൂര്‍ത്തിയാക്കിയത്.ആദ്യകളിയില്‍ ബംഗ്ലാദേശിനോട് എല്ലാ മേഖലയിലും ഇന്ത്യ പരാജയപ്പെട്ടു. താല്‍ക്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇറങ്ങിയ യുവസംഘം നിരാശപ്പെടുത്തി. ടീമില്‍ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ മലയാളി താരം സഞ്ജു സാംസണ് ഇന്ന് പുറത്തിരിക്കേണ്ടിവരും. മറിച്ച് ലോകേഷ് രാഹുലിനെയോ ശിവം ദുബെയെയോ ഒഴിവാക്കുകയാണെങ്കില്‍ സഞ്ജുവിന് അവസരം കിട്ടും. ആദ്യ മത്സരത്തിലെ തോല്‍വിയുടെ പേരില്‍ ടീം പൊളിച്ചുപണിയരുത് എന്ന നിലപാടാണ് മുന്‍ താരം വി.വി എസ്. ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവയ്ക്കുന്നത്. ഇതാണ് സഞ്ജുവിനും മറ്റും വിനയായി മാറുന്നത്.

ടീമിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ലോകേഷ് രാഹുലിനു പകരം സഞ്ജു കളിച്ചേക്കുമെന്ന സൂചനകള്‍ സജീവമാണ്. ആദ്യ മത്സരത്തില്‍ നിറംമങ്ങിയ സാഹചര്യത്തിലാണ് രാഹുലിനു പകരം സഞ്ജുവിനു വഴിതെളിയുന്നത്. ഡല്‍ഹിയിലെ ഒന്നാം ട്വന്റി20യില്‍ അവസാന ഓവറുകളില്‍ ഒട്ടേറെ റണ്‍സ് വിട്ടുകൊടുത്ത ഖലീല്‍ അഹമ്മദിനെ പുറത്തിരുത്തണമെന്ന വികാരവും സജീവമാണ്. 19ാം ഓവറില്‍ തുടര്‍ച്ചയായി നാലു ഫോറുകള്‍ വഴങ്ങിയ ഖലീലിന്റെ 'പ്രകടനമാണ്' മത്സരം ഇന്ത്യയില്‍നിന്ന് തട്ടിയകറ്റിയത്. അര്‍ധസെഞ്ചുറിയുമായി പൊരുതിയ മുഷ്ഫിഖുര്‍ റഹിമിന്റെ മികവില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് അവരുടെ ആദ്യ ട്വന്റി20 വിജയവും കുറിച്ചു.

ശിവം ദുബെ ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. നിര്‍ണായകമായൊരു ക്യാച്ച് കൈവിട്ടെങ്കിലും ബാറ്റിങ്ങിലും ബോളിങ്ങിലും വിശ്വസിക്കാവുന്ന താരമെന്ന നിലയില്‍ ക്രുനാല്‍ പാണ്ഡ്യയും ടീമില്‍ തുടര്‍ന്നേക്കും. യുവതാരം ഋഷഭ് പന്തിനെ താല്‍ക്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മ തഴയാന്‍ സാധ്യതയില്ല. പ്രത്യേകിച്ചും മഹേന്ദ്രസിങ് ധോണിയുടെ പിന്‍ഗാമിയായി സിലക്ടര്‍മാര്‍ പന്തിനെ വിശ്വസിക്കുന്ന സാഹചര്യത്തില്‍. ഇതും സഞ്ജുവിന് വിനയായണ്. ബാറ്റ്സ്മാനായി മാത്രമേ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കൂവെന്നാണ് സൂചന.

ചുരുക്കത്തില്‍ അത്ര ഫോമിലല്ലാത്ത കെ.എല്‍. രാഹുലിനെ പുറത്തിരുത്താന്‍ തീരുമാനിച്ചാല്‍ സഞ്ജുവിന് അവസരം ലഭിക്കാനാണ് സാധ്യത. ഖലീല്‍ അഹമ്മദിനു പകരം ഷാല്‍ദുല്‍ താക്കൂറും ടീമിലെത്തിയേക്കും. ഋഷഭ് പന്തിനു പകരം സഞ്ജുവിനെ രണ്ടാം മത്സരത്തില്‍ കളിപ്പിക്കണം എന്ന ആവശ്യവുമായി മുന്‍ താരം സഹീര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തുണ്ട്. ഇന്ത്യയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 100ാം ട്വന്റി20 മത്സരമാകും രാജ്കോട്ടിലേത്. രാജ്യാന്തര ക്രിക്കറ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് മാറും.

മഹാ ചുഴലിക്കാറ്റിന്റെ ഭീഷണി നിലനില്‍ക്കെയും ഇന്ത്യന്‍ ടീം പരിശീലനം നടത്തി. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും മത്സരത്തെ തടസപ്പെടുത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. മത്സരത്തിന് തലേന്ന് ആറാം തിയതി ചുഴലിക്കാറ്റ് ഗുജറാത്തില്‍ ദ്വാരകയ്ക്കും ദിയുവിനും ഇടയില്‍ കരതൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. അതിനാല്‍ തീവ്രമോ അതിതീവ്രമോ ആയ മഴ ഈ പ്രദേശത്ത് പെയ്തേക്കുമെന്നാണ് നിരീക്ഷണങ്ങള്‍. അതിനാല്‍ രാജ്കോട്ട് ടി20 നടക്കാന്‍ സാധ്യതകള്‍ വിരളമാണ് നിലവിലെ സാഹചര്യത്തില്‍. മത്സരം നടക്കാതെ വന്നാല്‍ അവസാന ടി20 ഇന്ത്യക്ക് ജീവന്മരണ പോരാട്ടമാകും.

മഴ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീം പരിശീലനം നടത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയാസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ സ്പ്രിന്റില്‍ ഏര്‍പ്പെട്ടു. സഞ്ജുവിന് പ്ര്‌ത്യേക ബാറ്റിങ് പരിശീലനം ഏര്‍പ്പാടാക്കിയിരുന്നു. കെ എല്‍ രാഹുലും ബാറ്റിങ്ങില്‍ ശ്രദ്ധിച്ചു. വാഷിങ്ടണ്‍ സുന്ദര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞു.

ടീം: ഇന്ത്യ--രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍/ ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ശിവം ദുബെ, ക്രുണാള്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുശ്വേന്ദ്ര ചഹാല്‍, ദീപക് ചഹാര്‍, ശര്‍ദുള്‍ താക്കൂര്‍/ഖലീല്‍ അഹമ്മദ്

ബംഗ്ലാദേശ്-- ലിട്ടണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് നയിം, മുഹമ്മദ് മിഥുന്‍, മുഷ്ഫിക്കര്‍ റഹീം, മഹ്മദുള്ള, മൊസദെക് ഹുസൈന്‍, അഫിഫ് ഹുസൈന്‍, മുസ്താഫിസുര്‍ റഹ്മാന്‍, അമിനുള്‍ ഇസ്ലാം, അല്‍ അമീന്‍ ഹുസൈന്‍/ അറാഫത് സണ്ണി, ഷഫിയുള്‍ ഇസ്ലാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category