1 GBP = 91.30 INR                       

BREAKING NEWS

മനിതികള്‍ വീണ്ടും ബുക്ക് ചെയ്യുമെന്ന ആശങ്ക സജീവം; സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹര്‍ജിയിലെ വിധി നീളുന്നതും ഭക്തരെ കുഴക്കുന്നു; മണ്ഡലകാലമെത്തിയിട്ടും ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനത്തോട് താത്പര്യം കാട്ടാതെ തീര്‍ത്ഥാടകര്‍; വഴിപാട് ബുക്ക് ചെയ്യുന്നതിലെ അപാകതയും 10 രൂപ ഇന്‍ര്‍നെറ്റ് ഫീസും വെര്‍ച്വല്‍ ക്യൂവിന് വിനയാകുന്നു; യുവതി പ്രവേശനത്തില്‍ തുടങ്ങിയ പ്രതിസന്ധി വിട്ടൊഴിയാതെ ശബരിമല

Britishmalayali
kz´wteJI³

പത്തനംതിട്ട: ശബരിമലയില്‍ സുപ്രീംകോടതിയുടെ വിധി ഉടനുണ്ടാകും. പുനപരിശോധനാ ഹര്‍ജിയില്‍ വാദം തുടര്‍ന്നാല്‍ വീണ്ടും നിയമ പോരാട്ടത്തിന് വഴിയൊരുങ്ങും. ഇല്ലെങ്കില്‍ സ്ത്രീകളുടെ ശബരിമല പ്രവേശനത്തിന് അനുകൂലമാണ് സുപ്രീംകോടതി വിധിയെന്ന് വ്യക്തമാകും. അതുകൊണ്ട് തന്നെ ശബരിമലയില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മണ്ഡലകാലമെത്തിയിട്ടും ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനത്തോട് താത്പര്യം കാട്ടാതെ തീര്‍ത്ഥാടകര്‍ ഒഴിഞ്ഞു മാറുന്നതും ഇതുകൊണ്ട് മാത്രമാണ്. യുവതി പ്രവേശനത്തിന് സര്‍ക്കാര്‍ വീണ്ടും ശ്രമിക്കുമെന്ന ആശങ്കയും ഭക്തര്‍ക്കുണ്ട്. അങ്ങനെ ശബരിമലയില്‍ കാര്യങ്ങള്‍ക്ക് ഇപ്പോഴും വ്യക്തതയില്ല.

മുന്‍വര്‍ഷങ്ങളില്‍ സീസണ്‍ തുടങ്ങുംമുമ്പുതന്നെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് തിരിക്ക് ഏറെയായിരുന്നു. എന്നാല്‍ ഇത്തവണ അത്രയും തിരക്കില്ല. മണ്ഡലകാലം തുടങ്ങുന്ന നവംബര്‍ 17 മുതല്‍ എല്ലാ ദിവസവും ആയിരക്കണക്കിന് സ്ലോട്ടുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബുക്കിങ്ങിനുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. എന്നാല്‍ ബുക്ക് ചെയ്യുന്ന ഓരോ തീര്‍ത്ഥാടകരുടെയും പൂര്‍ണവിവരങ്ങളും തിരിച്ചറിയല്‍ നമ്പരും നല്‍കാതെ ബുക്കിങ് നടത്താനാവില്ല. അതിനിടെ മനതി സംഘവും വെര്‍ച്യുല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യുമെന്ന സൂചനയും ഉണ്ട്. നിലവില്‍ യുവതികള്‍ക്കും വെര്‍ച്വല്‍ ക്യൂവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

അതുകൊണ്ട് തന്നെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഈ തീര്‍ത്ഥാടനകാലത്തെ സ്ഥിതിഗതികള്‍ എന്തായിരിക്കുമെന്ന ആശങ്ക അതിശക്തമാണ്. വെര്‍ച്വല്‍ ക്യൂവിനൊപ്പം പുതുതായി ആരംഭിച്ച വഴിപാട് ബുക്കിങ്ങിലെ പോരായ്മയും വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറയാന്‍ കാരണമായിട്ടുണ്ട്. ഈ മണ്ഡലകാലം മുതല്‍ ക്യൂ ബുക്കിങ്ങിനൊപ്പം വഴിപാട് പ്രസാദത്തിന് ബുക്ക് ചെയ്ത് പണം അടയ്ക്കാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. അപ്പം, അരവണ, നെയ്യഭിഷേകം, വിഭൂതി, മഞ്ഞള്‍-കുങ്കുമ പ്രസാദം എന്നിവ ഇത്തരത്തില്‍ ബുക്ക് ചെയ്യാം. എന്നാല്‍ ഒരാള്‍ക്ക് രണ്ട് ടിന്‍ അരവണയും ഒരു അപ്പം പാക്കറ്റും മാത്രമേ ലഭിക്കൂ.


തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന അപ്പം, അരവണ എന്നിവയുടെ ഈ നിയന്ത്രണം ഓണ്‍ലൈന്‍ ബുക്കിങ്ങിനെ അനാകര്‍ഷകമാക്കുന്നുണ്ട്. വഴിപാട് ബുക്ക് ചെയ്യുന്നവര്‍ ഇന്റര്‍നെറ്റ് ഫീ എന്ന പേരില്‍ പത്ത് രൂപ അധികമായി അടയ്ക്കുകയും വേണം. പതിനെട്ടാംപടി വരെയും തിരക്കില്ലാതെ കടന്നുചെല്ലാമെന്നതായിരുന്നു വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ പ്രത്യേകത. എന്നാല്‍ കഴിഞ്ഞ വര്‍ഷം യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പ്രതിസന്ധിയായി. മുന്‍വര്‍ഷങ്ങളില്‍ മണ്ഡലകാലം ആരംഭിക്കുമ്പോഴേക്കും അധികദിവസങ്ങളിലേക്കുമുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയാകുമായിരുന്നു.

നട അടച്ചിരിക്കുന്ന സമയങ്ങളൊഴിച്ച് പുലര്‍ച്ചെ നാലുമുതല്‍ രാത്രി 10 വരെ ഒരു മണിക്കൂര്‍ ഇടവിട്ട് 16 സ്ലോട്ടുകളായി തിരിച്ചാണ് ഇത്തവണ വെര്‍ച്വല്‍ ക്യൂവില്‍ തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. മണിക്കൂറില്‍ ഏതാണ്ട് മൂവായിരത്തോടടുത്ത തീര്‍ത്ഥാടകര്‍ക്കാണ് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നവംബര്‍ 17 മുതല്‍ ജനുവരി 5 വരെ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുള്ളത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category