1 GBP = 92.00 INR                       

BREAKING NEWS

ഉറക്കമിളഞ്ഞിരുന്ന് പഠിച്ച് ജയിച്ചവരുടെ പ്രാര്‍ത്ഥന വെറുതെയായില്ല; പൊലീസ് റാങ്ക് ലിസ്റ്റിലെ അര്‍ഹതയുള്ളവര്‍ക്കെല്ലാം നിയമനം കിട്ടും; പരീക്ഷ ക്രമക്കേടില്‍ പ്രതികളായവരെ ഒഴികെ മറ്റ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച്; പി എസ് സിക്ക് കത്ത് നല്‍കിയത് ക്രൈംബ്രാഞ്ച് മേധാവി ടോമന്‍ തച്ചങ്കരി; മൂന്ന് പേരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞില്ലെന്നും ലിസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്നും നിര്‍ദ്ദേശം; ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും മാത്രം വിലക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടില്‍ പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കി പിഎസ്സി സെക്രട്ടറിക്ക് എഡിജിപി ടോമിന്‍ തച്ചങ്കരി കത്ത് നല്‍കി. ഇതോടെ പി എസ് സി റാങ്ക് ലിസ്റ്റില്‍ പെട്ടവരുടെ നിയമനത്തിലെ അനിശ്ചിതത്വം നീങ്ങുകയാണ്. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ ഒഴിവാക്കി മറ്റ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

മൂന്ന് പേരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ലെന്നും അതിനാല്‍ ലിസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പരീക്ഷാ ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ ഈ ലിസ്റ്റ് റദ്ദാക്കുമോയെന്ന ആശങ്കയുയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയെയും പിഎസ്സി ചെയര്‍മാനെയും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ കണ്ടിരുന്നു. ചിലര്‍ കോടതിയെയും സമീപിച്ചു. ഇതിനിടെയാണ് തച്ചങ്കരിയുടെ ഇടപെടല്‍. ഇതോടെ ആയിരക്കണക്കിന് പേരുടെ ജോലി പ്രതീക്ഷയാണ് സജീവമാകുന്നത്. തച്ചങ്കരിയുടെ ഇടപെടലാണ് ഇതിന് കാരണം.

കോപ്പിയടിലൂടെ ശിവരഞ്ജിത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു. ചോദ്യപേപ്പറുമായിട്ടായിരുന്നു ജയലില്‍ വച്ച് ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാന്‍ കഴിയാഞ്ഞതോടെ പ്രതികള്‍ കോപ്പിയടി സമ്മതിക്കുകയായിരുന്നു. പി എസ് സി റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായിരുന്നു ശിവരഞ്ജിത്ത്. അതായത് ഒന്നാം റാങ്കുകാരന് പി എസ് സി വഴി പൊലീസില്‍ ജോലി കിട്ടില്ല.

സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത്. 78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്‌പോര്‍ട്‌സ് ക്വോട്ടയിലെ മാര്‍ക്ക് കൂടി കണക്കിലെടുത്തപ്പോള്‍ മാര്‍ക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്‌പോര്‍ട്‌സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് കിട്ടി. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനായിരുന്നു. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു പിഎസ് സി പരീക്ഷയില്‍ ക്രമക്കേട് നടന്നതായി പുറത്തുവന്നത്. അതിനിടെ കോപ്പിയടിച്ചെങ്കില്‍ അത് തന്റെ കഴിവെന്ന് പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം സമ്മതിക്കുകയും ചെയ്തു. ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്ത പുതിയ ചിത്രത്തിന് ഒരാള്‍ നല്‍കിയ കമന്റിനു മറുപടിയുമായാണ് നസീം നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. 'തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്' എന്ന അടിക്കുറിപ്പോടെയാണ് നസീം ചിത്രം അപ്ലോഡ് ചെയ്തത്. ആ ചിത്രത്തിനു താഴെ 'നീയൊക്കെ എങ്ങനെ തോല്‍ക്കും. അമ്മാതിരി കോപ്പിയടി അല്ലേ'യെന്ന് ഒരാള്‍ ചോദിച്ചു. ഈ കമന്റിന് മറുപടി ആയായിരുന്നു നസീമിന്റെ കമന്റ്. 'കോപ്പി അടിച്ചെങ്കില്‍ അതെന്റെ കഴിവ്. ഒന്നു പോടേ' എന്നായിരുന്നു നസീമിന്റെ കമന്റ്. വിവാദമായതിനെത്തുടര്‍ന്ന് ചിത്രം നീക്കം ചെയ്തിട്ടുണ്ട്.
അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലും ജയിലിലായിരുന്ന നസീമും ശിവരഞ്ജിത്തും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസമാണ് സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് ഫേസ്ബുക്കില്‍ നസീം ഇത്തരത്തില്‍ കമന്റിട്ടത്. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ കുത്തിയ കേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും നിസാം രണ്ടാം പ്രതിയുമാണ്. ഈ സംഭവത്തിനു ശേഷമാണ് പിന്നാലെയാണ് പരീക്ഷാ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. പിഎസ്സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ഇരുവരും തട്ടിപ്പു നടത്തിയതായി കണ്ടെത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category