1 GBP = 92.00 INR                       

BREAKING NEWS

പത്തനംതിട്ടയിലെ ത്രികോണ ചൂടിനെ മറികടക്കാന്‍ ആന്റോ ആന്റണിയുടെ ഭാര്യ വോട്ടു പിടിച്ചത് ചെയ്യാന്‍ പാടില്ലാത്ത രീതിയില്‍ തന്നെ; ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമൂഹം അപകടത്തിലാണെന്നും ക്രിസ്ത്യാനിയായ ഒരാള്‍ പാര്‍ലമെന്റില്‍ ഉണ്ടാകണമെന്നുമുള്ള ഗ്രേസിന്റെ പ്രസംഗം പത്തനംതിട്ട എംപിക്ക് കടുത്ത വെല്ലുവിളി; ലംഘിക്കപ്പെട്ടത് മതവികാരം വ്രണപ്പെടുത്തുകയോ മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് വോട്ട് പിടിക്കുകയോ പാടില്ലെന്ന ചട്ടം; ആന്റോയ്ക്ക് മൂവാറ്റുപുഴയിലെ പിസി തോമസിന്റെ ഗതിവരുമോ?

Britishmalayali
kz´wteJI³

കൊച്ചി: പത്തനംതിട്ട എംപി. ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പ്രസംഗം ഊരാക്കുടുക്കിലേക്ക്. ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമൂഹം അപകടത്തിലാണെന്നും ക്രിസ്ത്യാനിയായ ഒരാള്‍ പാര്‍ലമെന്റില്‍ ഉണ്ടാകണമെന്നുമായിരുന്നു ഗ്രേസ് ആന്റോയുടെ പ്രസംഗം. ഇത് മതത്തോടുള്ള കൂറ് പ്രകടിപ്പിക്കലല്ല, മറിച്ച് മതങ്ങളെ ഭിന്നിപ്പിക്കലാണെന്ന് വിലയിരുത്തിയാണ് ആന്റോ ആന്റണിക്കെതിരേ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി തെളിവെടുപ്പിനായി ഈ മാസം 13-ലേക്ക് മാറ്റി. ഗ്രേസ് ആന്റോയുടെ വിവാദ പ്രസംഗം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറിന്റെ നടപടി.

ഇടതുമുന്നണിയുടെ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. അനന്തഗോപനാണ് ഹര്‍ജി നല്‍കിയത്. ഇതിനെതിരേ ആന്റോ ആന്റണി ഉന്നയിച്ച പ്രാഥമിക തടസ്സവാദങ്ങള്‍ ഹൈക്കോടതി തള്ളി. പരിഗണനാ വിഷയങ്ങള്‍ക്ക് രൂപം നല്‍കിയ ശേഷം കോടതി സാക്ഷികളെ സമന്‍സ് നല്‍കി വിളിച്ചുവരുത്തി തെളിവെടുക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം ഗ്രേസ് ആന്റോ പെന്തക്കോസ്ത് യോഗങ്ങളില്‍ ക്രിസ്തുമതത്തിന്റെ പേരുപറഞ്ഞ് വോട്ടുതേടിയതാണ് വിനയാകുന്നത്. ശബരിമല യുവതീപ്രവേശത്തെ പിന്തുണയ്ക്കുന്ന ഇടതുമുന്നണി ജയിക്കരുതെന്ന തരത്തില്‍ ആന്റോ ആന്റണി പ്രസംഗിച്ചത് വോട്ടര്‍മാരെ സ്വാധീനിക്കലാണെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി ശരിയോ എന്ന ചര്‍ച്ച ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടിക്ക് മതിയായ കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഗ്രേസ് പെന്തക്കോസ്തു യോഗങ്ങളില്‍ നടത്തിയ പ്രസംഗം പ്രഥമദൃഷ്ട്യാ ജനപ്രാതിനിധ്യ നിയമത്തിലെ 123(3)ന്റെ പരിധിയില്‍ വരുന്ന അഴിമതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഇടത് മുന്നണിയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏപ്രില്‍ ഏഴിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആന്റോ ആന്റണിയുടെ ഭാര്യ പെന്തകോസ്ത് വേദിയില്‍ നടത്തിയ പ്രസംഗമാണ് വിനയാകുന്നത്. തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ ആസ്തി ബാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചു, ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ഇടത് സ്ഥാനാര്‍ത്ഥി പ്രോത്സാഹിപ്പിച്ചെന്ന് വ്യാചപ്രചാരണം നടത്തി തുടങ്ങിയ ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നുവെങ്കിലും ഇതൊന്നും നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെക്കുറിച്ച് തല്‍ക്കാലം പ്രതികരിക്കാനില്ലെന്നാണ് ആന്റോ ആന്റണിയുടെ നിലപാട്. പക്ഷേ കുരുക്ക് കടുത്തതാണെന്ന് ആന്റോ ആന്റണിക്കും അറിയാം.

മതവികാരം വ്രണപ്പെടുത്തുകയോ മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് വോട്ട് പിടിക്കുന്നതോ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ച് നിഷിദ്ധമാണ്. ഗ്രേസ് നടത്തിയ പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയടക്കം കോടതിയില്‍ ഹാജരാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോക്‌സഭാ തരെഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ നിന്ന് ജയിച്ച പിസി തോമസിന്റെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി റദ്ദാക്കിയത് സമാനമായ ആരോപണത്തിലാണ്. ത്രികോണ മത്സര ചൂടിനെ അവഗണിച്ചാണ് അന്ന് പിസി തോമസ് മൂവാറ്റുപുഴയില്‍ ജയിച്ചത്. സമാനമായി പത്തനംതിട്ടയിലും കടുത്ത മത്സരമാണ് ആന്റോയ്ക്ക് നേരിടേണ്ടി വന്നത്. ശബരിമല വിഷയം ഉയര്‍ത്തി കെ സുരേന്ദ്രന്‍ നടത്തിയ പ്രചരണമായിരുന്നു ഇതിന് കാരണം. കോണ്‍ഗ്രസിലും ശത്രുക്കളുണ്ടായിരുന്നു. ഇങ്ങനെ പൊരുതി നേടിയ വിജയമാണ് കോടതിയുടെ പരിഗണനയില്‍ എത്തുന്നത്.

മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പി.സി. തോമസിന്റെ 2004 ലെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി അസാധുവാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി സിപിഎം സ്ഥാനാര്‍ത്ഥി പി.എം ഇസ്മായിലിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ പി.സി. തോമസ് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലും തള്ളിക്കളഞ്ഞു. ലോക്‌സഭയിലേക്കു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 529 വോട്ടിനാണ് പി.സി. തോമസ് 2004 ല്‍ മൂവാറ്റുപുഴയില്‍ വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നില്ലായിരുന്നെങ്കില്‍ 265 വോട്ടു കൂടി നേടി ഇസ്മായിലിനു വിജയിക്കാന്‍ സാധ്യമായിരുന്നുവെന്നു ഹൈക്കോടതി അന്നത്തെ വിധിയില്‍ വ്യക്തമാക്കിയിരുന്നു.

മതവികാരമുണര്‍ത്തി വോട്ടു പിടിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ്. സ്ഥാനാര്‍ത്ഥി പി.എം. ഇസ്മായില്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ ഉത്തരവ്. മണ്ഡലത്തിലെ ക്രൈസ്തവരുടെ മതവികാരം ചൂഷണം ചെയ്യുന്ന വിധം നോട്ടീസും കലണ്ടറും അച്ചടിച്ചു വിതരണം ചെയ്തുവെന്നും വോട്ടിങ് ദിനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയെന്നും വിലയിരുത്തിയ കോടതി ജനപ്രാതിനിധ്യ നിയമത്തിലെ 123(3), 123(5) വകുപ്പുകളുടെ ലംഘനം സ്ഥിരീകരിച്ചിരുന്നു. പി.സി. തോമസ് നല്‍കിയ അപ്പീലിനെ തുടര്‍ന്ന് സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു. പിന്നീട് വിധി ശരിവയ്ക്കുകയും ചെയ്തു. 2004 മെയ് 10നായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഈ സമയത്തുണ്ടായ ആരോപണത്തിന് സമാനമാണ് പത്തനംതിട്ടയിലും ഉയരുന്നത്.

അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ ഹൈക്കോടതിയുടെ വിധിയും തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ഹര്‍ജിയിലായിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിക്ക് മത്സരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. മതചിഹ്നങ്ങളുപയോഗിച്ചായിരുന്നു ഇവിടേയും വോട്ട് അഭ്യര്‍ത്ഥനയെന്നായിരുന്നു വാദം. എന്നാല്‍ പ്രചരിച്ച ലഘുലേഖയില്‍ തനിക്ക് ബന്ധമില്ലെന്ന് ഷാജി വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിലേക്ക് പോയത്.

തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിനൊപ്പം ആറു കൊല്ലത്തേക്ക് അയോഗ്യതയും ഇത്തരം കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടാല്‍ സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടാകും. പിസി തോമസിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ പിറകോട്ട് അടിച്ചത് ഈ ആറു കൊല്ലത്തെ അയോഗ്യതാ കാലമാണ്. സമാനമായ കേസാണ് ഇപ്പോള്‍ ആന്റോ ആന്റണിക്കും നേരിടേണ്ടി വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category