1 GBP = 92.00 INR                       

BREAKING NEWS

ചന്ദ്രയാന്‍2 വിക്ഷേപണത്തിന് 100 മണിക്കൂര്‍ മുമ്പ് ലഭിച്ചത് ഇസ്രോയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള സൂചനകള്‍; ഹൈദരാബാദ് നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിലും ഝാര്‍ഖണ്ഡിലെ നാഷനല്‍ മെറ്റലര്‍ജിക്കല്‍ ലാബിലും നുഴഞ്ഞു കയറ്റ വൈറസുകള്‍ കണ്ടത് 2017ല്‍; വാനാക്രൈയ്ക്ക് പിന്നിലെ കരങ്ങളാണ് ഇസ്രോയേയും ലക്ഷ്യം വയ്ക്കുന്നതെന്ന് സൂചന; സൈബര്‍ സുരക്ഷയില്‍ വിട്ടുവീഴ്ച ഇനി ഉണ്ടാകില്ല; കരുതലുകളെടുക്കാന്‍ ഇന്ത്യന്‍ ശാസ്ത്ര ലോകം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) യ്ക്കു നേരെയും സൈബര്‍ ആക്രമണമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ വിവരങ്ങള്‍ പുറത്തെത്തിയിട്ടും മൗനം പാലിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടംകുളം ആണവനിലയത്തിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍ സൈബര്‍ ആക്രമണം നടന്നുവെന്ന മുന്നറിയിപ്പിനൊപ്പം തന്നെ ഇസ്റോ ശൃംഖലയിലെ ആക്രമണ വിവരവും കൈമാറിയിരുന്നതായാണു സൂചന. ഉത്തരകൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം വികസിപ്പിച്ച 'ഡിട്രാക്ക്' വൈറസാണ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് സൂചന.

ചന്ദ്രയാന്‍2 വിക്ഷേപണത്തിന് 100 മണിക്കൂര്‍ മുന്‍പാണ് ആക്രമണ വിവരം ലഭിച്ചത്. ദേശീയ സൈബര്‍ കോഓര്‍ഡിനേഷന്‍ സെന്ററിനു സെപ്റ്റംബര്‍ മൂന്നിനാണ് ഇതു സംബന്ധിച്ച വിവരം യുഎസ് സൈബര്‍ സുരക്ഷാ കമ്പനിയില്‍ നിന്നു ലഭിച്ചത്. തൊട്ടടുത്ത ദിവസം ഇസ്റോ, ആണവോര്‍ജ വകുപ്പിനു കീഴിലെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അധികൃതര്‍ക്കു വിവരം കൈമാറി. വാട്സാപ് വിവരച്ചോര്‍ച്ച വിവാദം കത്തിനില്‍ക്കെയുള്ള സൈബര്‍ ആക്രമണ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാരിന് ഏറെ തലവേദനയായിട്ടുണ്ട്.

ഇസ്റോയുടെ കീഴിലുള്ള ഹൈദരാബാദ് നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍, ഝാര്‍ഖണ്ഡിലെ നാഷനല്‍ മെറ്റലര്‍ജിക്കല്‍ ലാബ് എന്നിവയുടെ ശൃംഖലകളില്‍ 2017ല്‍ ഉത്തരകൊറിയന്‍ സംഘങ്ങളുടെ നിരീക്ഷണമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ശൃംഖല തകര്‍ക്കുകയോ നുഴഞ്ഞുകയറുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല. യുഎസിലെ പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ 2017ല്‍ ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചു തയാറാക്കിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ലോകത്തെ നടുക്കിയ വാനാക്രൈ വൈറസ് വ്യാപിച്ച അതേ സമയത്താണു സംഭവം. വാനാക്രൈയുടെ പിന്നില്‍ ഉത്തര കൊറിയയെന്ന് യുഎസും ബ്രിട്ടനും പിന്നീടു കണ്ടെത്തിയിരുന്നു. 2017 മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയിലെ ചില ഐപി (ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) വിലാസങ്ങളിലേക്ക് ഉത്തര കൊറിയന്‍ ഐപികളില്‍ നിന്നും തിരിച്ചും അസ്വാഭാവികമായ തരത്തില്‍ ഇന്റര്‍നെറ്റ് ട്രാഫിക് വര്‍ധിച്ചിരുന്നുവെന്നു റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ, മലേഷ്യ, നേപ്പാള്‍, കെനിയ ഉള്‍പ്പെടെ രാജ്യങ്ങളിലിരുന്നും ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടിലുണ്ട്.

കൂടംകുളം ആണവനിലയത്തില്‍ കണ്ടെത്തിയ പെഗസ്സസ് എന്ന മാല്‍വെയര്‍ ഉത്തരകൊറിയന്‍ നിര്‍മ്മിതമായ ഡി ട്രാക്ക് ആണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആണവരഹസ്യങ്ങള്‍ ചോര്‍ത്താന്‍ പദ്ധതിയിട്ടാണ് ഉത്തരകൊറിയ ഈ മെയില്‍ ഹാക്കിങ് വഴി ആണവോര്‍ജ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പദ്ധതിയിട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ ആണവ മേഖലയിലെ ഉന്നതരില്‍ നിന്നു രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ ഹാക്കിങ് സംഘങ്ങള്‍ വൈറസ് അടങ്ങിയ ഇമെയിലുകള്‍ അയച്ചിരുന്നതായി ദക്ഷിണ കൊറിയന്‍ സൈബര്‍ സുരക്ഷാ കമ്പനി കണ്ടെത്തുകയായിരുന്നു. ഇത് കൂടംകുളത്തെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നില്ലെങ്കിലും അസ്വാഭവികമായി എന്തോ നടന്നുവെന്നാണ് സൂചന.

വിവരങ്ങള്‍ ചോര്‍ത്താനും ബാധിക്കപ്പെട്ട കംപ്യൂട്ടര്‍ ശൃംഖലയുടെ നിയന്ത്രണം കൈക്കലാക്കാന്‍ ഹാക്കര്‍മാരെ സഹായിക്കുകയും ചെയ്യുന്ന വൈറസ് ആണ് കൂടുകുളത്ത് കണ്ടെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. കൂടംകുളം ആണവനിലയത്തിലെ പദ്ധതി വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ശ്രമമായിരുന്നു സൈബര്‍ ആക്രമണം. ഇതോടെ ഐഎസ്ആര്‍ഒയും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ജാഗ്രതയിലായി. ഭീഷണി മുന്നില്‍ കണ്ട് ഐഎസ്ആര്‍ഒ ഒരു മള്‍ടി-ആക്ഷന്‍ ടീമിന് തുടക്കമിട്ടുകഴിഞ്ഞുവെന്നാണ് സൂചന.

ആണവോര്‍ജ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ അനില്‍ കക്കോദ്കര്‍, ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മുന്‍ ടെക്നിക്കല്‍ ഡയറക്ടര്‍ എസ്.എ. ഭരദ്വാജ് എന്നിവര്‍ക്ക്, കംപ്യൂട്ടറിലെ സകലവിവരവും ചോര്‍ത്താന്‍ കഴിയുന്ന മാല്‍വെയര്‍ പ്രോഗ്രാമുകള്‍ ഇമെയില്‍ അറ്റാച്ച്മെന്റായാണ് ഉത്തരകൊറിയ അയച്ചതെന്നായിരുന്നു ദക്ഷിണ കൊറിയ വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം അവസാനവും ഈ വര്‍ഷം ആദ്യവുമായാണ് മെയിലുകള്‍ എത്തിയതെന്ന് ഇഷ്യുമേക്കേഴ്സ് ലാബ് കമ്പനി വെളിപ്പെടുത്തുന്നു.

ഇമെയിലിന്റെ സ്‌ക്രീന്‍ ഷോട്ടും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുടെ ആണവ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉത്തരകൊറിയ ലക്ഷ്യമിട്ടിരുന്നതായി ദക്ഷിണ കൊറിയന്‍ സുരക്ഷാ കമ്പനി ഏപ്രില്‍ 30ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവനിലയങ്ങളുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാനാണ് ശ്രമമെന്ന് ഇഷ്യുമേക്കേഴ്സ് ലാബ് പ്രതികരിക്കുന്നത്. തോറിയം ഇന്ധനമായി ഉപയോഗിക്കുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുകയാണു ലക്ഷ്യം. കൂടംകുളത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ ഡിട്രാക് വൈറസ് തന്നെയാണ് 2016 ല്‍ ദക്ഷിണ കൊറിയയുടെ സൈനിക ശൃംഖലയില്‍ നുഴഞ്ഞുകയറിയതെന്നും ഇവര്‍ കണ്ടെത്തി.

2007 മുതല്‍ ഇതേ പ്രോഗ്രാം വിവിധ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഉത്തരകൊറിയയില്‍ നിര്‍മ്മിച്ച കംപ്യൂട്ടര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. തലസ്ഥാനമായ പ്യോങ്യാങ്ങിലേതാണ് ഐപി (ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) വിലാസം. 2014 ല്‍ ഞങ്ങളുടെ ദക്ഷിണ കൊറിയ ആണവനിലയങ്ങളെ തകര്‍ക്കാനായി ഉത്തര കൊറിയ ഉപയോഗിച്ച അതേ വൈറസാണ് ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുന്നത്. ഏപ്രില്‍ 30ന് ഇതുസംബന്ധിച്ച് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ് മെയില്‍ ലഭിച്ച ഉന്നതരുടെ പേരുള്‍പ്പെടെ പുറത്തുവിട്ടതെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കുന്നു.

2008 മുതല്‍ ദക്ഷിണകൊറിയന്‍ സുരക്ഷാ കമ്പനി ഉത്തര കൊറിയന്‍ സംഘങ്ങളെ ട്രാക്ക് ചെയ്യുന്നുണ്ട്. ഇമെയില്‍ കണ്ടെത്തിയ രീതി പുറത്തുവിടാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ടീം ബി,സി എന്നിങ്ങനെ 2 സംഘങ്ങളാണ് ഉത്തരകൊറിയയിലുള്ളത്. ആദ്യഘട്ട അക്രമം നടത്തിയശേഷം ടീം സി അത് ടീം ബിക്ക് നല്‍കും. മെയില്‍ അയച്ചത് ടീം സി'യും രണ്ടാം ഘട്ടമായി ഡിട്രാക് വൈറസ് കടത്തിവിട്ടത് ടീം ബിയുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category