1 GBP = 91.10 INR                       

BREAKING NEWS

മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യാന്‍ കുമ്മനം പോയത് ഇട്ടിരുന്ന ഡ്രസ് മാത്രം കൊണ്ട്; ശ്രീധരന്‍ പിള്ള കൊണ്ടു പോയത് ബിഷപ്പുമാരെയും സ്വന്തം ഗ്രൂപ്പുകാരെയും; ഒരു നേട്ടവും ഇല്ലെന്ന് മനസിലായിട്ടും ന്യൂനപക്ഷ പ്രീണനം നടത്തുന്നതില്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് അമര്‍ഷം: മിസോറാമിലെ ക്രിസ്ത്യാനികളെ ഭയന്നാണോ ബിഷപ്പുമാരെ കൊണ്ടുപോയതെന്നും ചോദ്യം

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

മിസോറാം: മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യാന്‍ കുമ്മനം രാജശേഖരന്‍ പോയത് ഇട്ടിരുന്ന ഡ്രസ് മാത്രം കൊണ്ടാണ്. നിയുക്ത ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഡ്രസ് കോഡ് വേണ്ടതിനാല്‍ അന്ന് രാജ്ഭവന്‍ ജീവനക്കാര്‍ നെട്ടോട്ടമോടുകയായിരുന്നു. ഒടുക്കം, ഒരു വിധത്തിലാണ് കോട്ടും സ്യൂട്ടുമൊക്കെ സംഘടിപ്പിച്ച് കുമ്മനത്തെ കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിച്ചത്.

എന്നാല്‍, അദ്ദേഹം രാജി വച്ച ഒഴിവിലേക്ക് പിഎസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്യാന്‍ പോയത് കേരളത്തില്‍ നിന്ന് 40 പേരെയും ഒരു ബിഷപ്പ് അടക്കം ക്രൈസ്തവ സഭകളുടെ അധ്യക്ഷരെയും കൊണ്ടാണ്. ഇത് ബിജെപിയില്‍ വലിയ വിവാദത്തിന് വഴി വച്ചിരിക്കുകയാണ്. ഹിന്ദുത്വ അജണ്ട പറയുന്നവരാണ് ശ്രീധരന്‍ പിള്ള അടക്കമുള്ള ബിജെപി നേതാക്കള്‍. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഒരു ഹൈന്ദവ ആത്മീയാചാര്യനെപ്പോലും ക്ഷണിക്കാതെ ബിഷപ്പുമാരെ വിളിച്ചതാണ് വിവാദമായിരിക്കുന്നത്. ഇത് കേരളത്തിലെ ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാനാണോ അതോ മിസോറാമിലെ ക്രിസ്ത്യാനികളെ ഭയന്നാണോ എന്നാണ് ചോദ്യം.

കുമ്മനം മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുന്നത് അവിടുത്തെ ക്രൈസ്തവ സഭകളുടെ നേതാക്കള്‍ ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു. കുമ്മനം മാറി ശ്രീധരന്‍ പിള്ളയെ അവിടേക്ക് നിയോഗിച്ചപ്പോഴും ഇതേ എതിര്‍പ്പുണ്ടായി. കേരളത്തിലെ ബിജെപി നേതാക്കളെ കൊണ്ടു തള്ളാനുള്ള സ്ഥലമാണോ മിസോറാം എന്നായിരുന്നു ക്രൈസ്തവ സഭാ നേതാക്കളുടെ ചോദ്യം. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മിസോറാമിലെ സഭാ നേതാക്കളെ പ്രീണിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ബിഷപ്പ് അടക്കമുള്ളവരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചത് എന്നാണ് ഒരു ആരോപണം.

ശബരിമല യുവതി പ്രവേശന വിഷയത്തിലടക്കം ഹൈന്ദവ സമൂഹത്തിന് വേണ്ടി വാദിച്ച സ്വാമി ചിദാനന്ദപുരി അടക്കമുള്ള ആത്മീയാചാര്യന്മാരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതാണ് വിവാദത്തിന് ഇട നല്‍കിയിരിക്കുന്നത്. ഹിന്ദുത്വം അജണ്ടയാക്കിയ ബിജെപി കേരളത്തില്‍ ന്യൂനപക്ഷ നേതാക്കളെ സുഖിപ്പിക്കാനുള്ള നീക്കം നടത്തുന്നതിനോട ഒരു വിഭാഗത്തിന് യോജിപ്പില്ല. അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയത് ഒരു ഗുണവും ചെയ്തില്ലെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. കണ്ണന്താനം മുഖേനെ ന്യൂനപക്ഷങ്ങളെ കൈയിലെടുക്കാനുള്ള ശ്രമം പാളിയെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായിരുന്നു.

കോന്നി ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ സഹായിക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ 100 വോട്ട് പോലും സുരേന്ദ്രന് ലഭിച്ചില്ല. സഭയുടെ നേതാക്കള്‍ പ്രഖ്യാപിച്ചത് അനുസരിച്ചാണെങ്കില്‍ 40000 വോട്ടാണ് കോന്നിയില്‍ അവര്‍ക്കുണ്ടായിരുന്നത്. അതില്‍ പതിനായിരം വോട്ട് കിട്ടിയിരുന്നുവെങ്കില്‍ സുരേന്ദ്രന് വിജയിക്കാമായിരുന്നു. ഓര്‍ത്തഡോക്‌സ് സമുദായം അവിടെ ജനീഷ് കുമാറിനാണ് വോട്ട് ചെയ്തത്. റോബിന്‍ പീറ്ററിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ഓര്‍ത്തഡോക്‌സുകാര്‍ വോട്ട് ചെയ്യാതെ വിട്ടു നില്‍ക്കുകയും ചെയ്തു.

കേരളത്തില്‍ ഒരിക്കലും ബിജെപിക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ കഴിയില്ലെന്നിരിക്കേ ശ്രീധരന്‍ പിള്ള നടത്തുന്ന നാടകം സ്വന്തം സ്ഥാനം സുരക്ഷിതമാക്കാന്‍ വേണ്ടിയുള്ളതാണ് എന്നാണ് എതിര്‍പക്ഷം ആരോപിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category