1 GBP = 93.75 INR                       

BREAKING NEWS

കെ എന്നാല്‍ അബ്ദുള്‍ കലാം; കെ 4 എന്ന് കേള്‍ക്കുമ്പോള്‍ ഭയന്ന് വിറയ്ക്കുന്നത് ചൈനയും പാക്കിസ്ഥാനും; 3500 കിലോ മീറ്റര്‍ സ്ട്രൈക് റേഞ്ചുള്ള മിസൈലുമായി സൈന്യം എത്തുന്നത് പ്രതിരോധ കരുത്തു കൂട്ടാന്‍; ഇന്ത്യ നേടുന്നത് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആണവ മിസൈല്‍ തൊടുക്കാനുള്ള കരുത്ത്: അടുത്ത ലക്ഷ്യം 5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ 5 മിസൈലും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മുങ്ങിക്കപ്പലില്‍ നിന്നു വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നാളെ നടത്താന്‍ പ്രതിരോധ മന്ത്രാലയം. കെ 4 എന്നു പേരിട്ടിരിക്കുന്ന മിസൈല്‍ വിശാഖപട്ടണം തീരത്ത് ഐഎന്‍എസ് അരിഹന്തില്‍ നിന്നു വിക്ഷേപിക്കുമെന്നാണു വിവരം. 'കെ' എന്നാല്‍ കലാം; മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകം. 5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ 5 നിര്‍മ്മാണ ഘട്ടത്തിലുമാണ്.

3,500 കിലോമീറ്റര്‍ സ്ട്രൈക്ക് റേഞ്ചുള്ള കെ-4 ആണവ മിസൈലിന്റെ കാര്യക്ഷമത ഇന്ത്യ പരീക്ഷിക്കുമ്പോള്‍ വിറയ്ക്കുന്നത് ചൈനയും പാക്കിസ്ഥാനുമാണ്. അന്തര്‍വാഹിനികളില്‍ നിന്ന് ശത്രുക്കളെ ആക്രമിക്കുന്നതിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായണ് ഈ പരീക്ഷണം നടത്തുന്നത്. ഇന്ത്യ നിര്‍മ്മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ക്കായി ഡിആര്‍ഡിഒയാണ് മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നത്. ഈ അന്തര്‍വാഹിനികള്‍ ഇന്ത്യയുടെ ആണവ കൂട്ടായ്മയുടെ മുഖ്യ അജണ്ടയായിരിക്കും. പദ്ധതി പ്രകാരം വെള്ളിയാഴ്ച വിശാഖപട്ടണം തീരത്തെ അണ്ടര്‍വാട്ടര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് കെ -4 ആണവ മിസൈല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിആര്‍ഡിഒ വിക്ഷേപിക്കും. ഡിആര്‍ഡിഒ മിസൈലിലെ നൂതന സംവിധാനങ്ങള്‍ പരീക്ഷിക്കുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ -4 ആണവ മിസൈലിനു ചൈന, പാക്കിസ്ഥാന്‍ എന്നിവയെ ലക്ഷ്യമിടാനാകും. കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആണവ മിസൈല്‍ തൊടുക്കാനുള്ള കരുത്ത് (ന്യൂക്ലിയര്‍ ട്രയഡ്) നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ പരീക്ഷണം നിര്‍ണായകമാകും. യു എസ്, റഷ്യ, ചൈന, ഫ്രാന്‍സ്, യുകെ എന്നിവയാണ് ഈ ശേഷിയുള്ള രാജ്യങ്ങള്‍.

കെ 4 മിസൈല്‍ വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ വികസന കേന്ദ്രമാണ്. 2 ടണ്‍ ആണവ പോര്‍മുന വഹിക്കാം. നീളം 10 മീറ്റര്‍. ഭാരം 20 ടണും. കടലിനടിയില്‍ നിന്നു വിക്ഷേപിച്ച ശേഷം ആകാശത്തേക്കുയരുകയും ശബ്ദത്തെക്കാള്‍ വേഗത്തില്‍ ലക്ഷ്യത്തിലേക്കു കുതിക്കുകയും ചെയ്യുമെന്നാണ് പ്രത്യേകത. അഗ്നി 3 (3000 കിലോമീറ്റര്‍ ദൂരപരിധി), അഗ്നി 2 (2000 കിലോമീറ്റര്‍), അഗ്നി 1 (700 കിലോമീറ്റര്‍), പൃഥ്വി 2 (350 കിലോമീറ്റര്‍) എന്നിവയാണു നിലവില്‍ കരമാര്‍ഗം വിക്ഷേപിക്കാവുന്ന ആണവ മിസൈലുകള്‍. യുദ്ധവിമാനങ്ങളായ സുഖോയ് 30, മിറാഷ് 2000, ജാഗ്വര്‍ എന്നിവ ആണവ മിസൈലുകള്‍ വഹിക്കാന്‍ സജ്ജമാണ്.

നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ട് അണ്ടര്‍വാട്ടര്‍ മിസൈലുകളില്‍ ഒന്നാണ് കെ-4. ഇതുകൂടതെ 700 കിലോമീറ്ററിലധികം സ്‌ട്രൈക്ക് റേഞ്ചുള്ള ബിഒ-5 മിസൈലും വികസിപ്പിക്കുന്നുണ്ട്. മിസൈലിനെ പൂര്‍ണ്ണ സ്ട്രൈക്ക് റേഞ്ചിലാണൊ ഹ്രസ്വ റേഞ്ചിലാണൊ പരീക്ഷിക്കുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍, ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ക്കുള്ള മുന്നറിയിപ്പുകള്‍ ഇതിനകം തന്നെ ഇന്ത്യ നല്‍കിയിട്ടുണ്ട്. കെ-4 മിസൈലിന്റെ പരീക്ഷണം കഴിഞ്ഞ മാസം ആസൂത്രണം ചെയ്തിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നുവെന്നും വരും ആഴ്ചകളില്‍ അഗ്‌നി -3, ബ്രഹ്മോസ് മിസൈലുകള്‍ പരീക്ഷിക്കാന്‍ ഡിആര്‍ഡിഒ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category