1 GBP = 92.60 INR                       

BREAKING NEWS

തനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം ചിലരുടെ ഗൂഢാലോചനയുടെ ഭാഗമെന്ന് മൈസൂര്‍ കത്തോലിക്ക രൂപതാ ബിഷപ്പ് കെ.എ വില്യംസിന്റെ പ്രതികരണം; ബിഷപ്പിനെതിരെ ഉയര്‍ന്നിരിക്കുന്നത് ലൈംഗിക പീഡന പരാതിയും സാമ്പത്തിക തട്ടിപ്പും; ആരാപണത്തില്‍ അടിയുറച്ച് പോപ്പിന് പരാതിയുമായി രൂപതയ്ക്ക് കീഴിലെ വൈദികരും; ഫ്രാങ്കോ മുളയ്ക്കലിന് സമാനമായ രീതിയില്‍ മൈസൂര്‍ ബിഷപ്പും പ്രതിക്കൂട്ടില്‍; സിനിമയ്ക്കുള്ള തിരക്കഥയെന്ന് ആരോപണങ്ങളെ തള്ളി ബിഷപ്പിന്റെ പ്രതികരണവും

Britishmalayali
kz´wteJI³

ബംഗളൂരു: മൈസൂരുവിലെ കത്തോലിക്കാ ബിഷപ്പ് കെ.എ. വില്യമിനെതിരേ സാമ്പത്തികത്തട്ടിപ്പും സ്വഭാവദൂഷ്യവും ഉന്നയിച്ച് വൈദികരും വിശ്വാസികളും രംഗത്ത് വന്നതിന് പിന്നാലെ ആരോപണങ്ങളെ തള്ളി ബിഷപ്പിന്റെ പ്രതികരണം.തനിക്കെതിരെ വൈദികര്‍ ഉള്‍പ്പെടെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്ന് മൈസൂരു ബിഷപ് കെ.എ വില്യം പ്രതികരിക്കുന്നത്.

രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനത്തിനു കോഴ വാങ്ങിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അസോസിയേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കാത്തലിക്സ് (എഒസിസി) എന്ന സംഘടന ഉയര്‍ത്തിയത്. എന്നാല്‍ ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്നും ബിഷപ്പ് കെ.എ വില്യം വാദിക്കുന്നു. ബിഷപ്പിനെ ചുമതലയില്‍നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും ബെംഗളൂരു ആര്‍ച്ച് ബിഷപ് ഡോ.പീറ്റര്‍ മച്ചാഡോയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് സംഘടന അറിയിച്ചു. രൂപതയ്ക്കു കീഴിലെ 37 വൈദികരും പരാതിയില്‍ ഒപ്പു വച്ചിട്ടുണ്ട്.

മുംബൈ ആസ്ഥാനമായുള്ള 'അസോസിയേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കാത്തലിക്‌സ്' എന്ന സംഘടനയാണ് മൈസൂരുവിലെ ഏതാനും കത്തോലിക്കാ വിശ്വാസികളുടെ പിന്തുണയോടെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ 5ന് മൈസൂരുവിലെ ലഷ്‌കര്‍ പൊലീസ് സ്റ്റേഷനില്‍ എ.ഒ.സി.സി പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. വൈദികനായ ലെസ്ലി മോറിസിനെതിരെയും പീഡന പരാതി ഉയര്‍ന്നിട്ടുണ്ട്. തനിക്കും ലെസ്ലി മോറിസിനും എതിരെയുള്ള എല്ലാ ആരോപണങ്ങളും കളവാണെന്നും, ഈ കഥകള്‍ ഒരു നിര്‍മ്മാതാവിനു നല്‍കിയാല്‍ സിനിമയാക്കാമെന്നും ബിഷപ് വില്യം വ്യക്തമാക്കുന്നത്.

ബിഷപ്പ് സാമ്പത്തികക്രമക്കേടും അഴിമതിയും നടത്തുന്നതായും ഇതിനെതിരേ ശബ്ദമുയര്‍ത്തുന്നവരെ അധികാരവും സ്വാധീനവും ഉപയോഗിച്ച് നിശ്ശബ്ദരാക്കുന്നുവെന്നുമാണ് ആരോപണമാണ ്പ്രധാനമായും വിശ്വാസികളും വൈദികരും ഉന്നയിച്ചിരുന്നത്. വൈദികനായ ലെസ്ലി മോറിസിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പ് പ്രതികരിക്കാനും തയ്യാറാകുന്നില്ല.നല്ലൊരു സിനിമയ്ക്ക് പറ്റിയ തിരക്കയാണിതെന്നായിരുന്നു ബിഷപ്പിന്റെ വാദം. ബിഷപ്പിന്റെപേരില്‍ സ്വഭാവദൂഷ്യവും ആരോപിച്ചിച്ച് രൂപതയിലെ 37 പുരോഹിതന്മാര്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചതായും അവര്‍ പറഞ്ഞു. കത്തയച്ച പുരോഹിതര്‍ ഇപ്പോള്‍ കള്ളക്കേസ് നേരിടുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.ബിഷപ്പിന് ഒട്ടേറെ ബിനാമി സ്വത്തുക്കളുണ്ട്. സംശയാസ്പദമായ ഇടപാടുകളാണ് ബിഷപ്പ് നടത്തുന്നത്.

അടുത്തകാലത്ത് അദ്ദേഹം സ്വന്തംപേരില്‍ ഒരു കാര്‍ വാങ്ങി. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും ഇത് ഒരു സ്ത്രീയുടെ പേരിലേക്കു മാറ്റി. ബിഷപ്പിനും പുരോഹിതര്‍ക്കും സ്വന്തമായി വരുമാനമൊന്നുമില്ലെന്നിരിക്കെ ബിഷപ്പിന് കാര്‍ വാങ്ങാനുള്ള സാമ്പത്തികസ്രോതസ്സ് എന്താണെന്നൈാമ് വൈദികരുടെ സംഘടന ചോദ്യം ഉന്നയിക്കുന്നത്.

ബിഷപ്പിന് ബിനാമി ഇടപാടുകളുണ്ടെന്നും ബിഷപ്പിന് മക്കളുണ്ടെന്നും തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ഇവര്‍ക്കായാണ് ഉപയോഗിക്കുന്നതെന്നും കുട്ടികളുടെ ഡി.എന്‍.എ.ടെസ്റ്റ് നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും സംഘടന ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ബിഷപ്പ് കെ.എ. വില്യം തള്ളിയാണ് പ്രസ്താവന ഇറക്കിയത്. ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണിതെന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

മൈസൂരു രൂപതയെ സാമ്പത്തികമായി സ്വയം പര്യാപ്തതയിലെത്തിക്കാനും ഭരണത്തില്‍ സുതാര്യതയുണ്ടാക്കാനുമുള്ള പദ്ധതികള്‍ തുടരുമെന്നും ആരോപണങ്ങള്‍ തന്നെബാധിക്കില്ലെന്നും പ്രതികരിക്കുന്നത്. ജലന്തര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗിക പീഡന പരാതിയിലും സാമ്പത്തിക തട്ടിപ്പിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന അവസരത്തിലാണ് മൈസൂര്‍ രൂപതാ ബിഷപ്പിനെതിരെ സമാനമായ ആരോപണവുമായി ഒരു വിഭാഗം വിശ്വാസികളും വൈദികരും രംഗത്തെത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category