1 GBP = 91.30 INR                       

BREAKING NEWS

കോഴിവെട്ടുകാരനുമായി വര്‍ഷയുടെ പ്രണയം തുടങ്ങിയത് പഠനകാലത്ത്; പ്രണയിനിയെ സ്വന്തമാക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കിയത് സഹപ്രവര്‍ത്തകനായ ഉറ്റ സുഹൃത്ത്; പഴയ ഒത്താശയ്ക്ക് കൂട്ടുകാരന്‍ പകരം ചോദിച്ചത് പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാനുള്ള സാഹചര്യം; നഗ്‌നവീഡിയോയുടെ സാമ്പത്തിക ലാഭ ചിന്ത യുവ മിഥുനങ്ങളെ എത്തിച്ചത് അഴിക്കുള്ളില്‍; വടുതലയിലെ വില്ലനും വില്ലത്തിയും വിവാഹിതരായത് അഞ്ച് മാസം മുമ്പ്; വര്‍ഷയും ബിപിനും ലിതിനും ചേര്‍ന്ന് ഏഴാം ക്ലാസുകാരിയെ പിച്ചിചീന്തിയത് അതിക്രൂരമായി

Britishmalayali
എം മനോജ് കുമാര്‍

കൊച്ചി: ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കുമ്പോള്‍ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതിന് പോക്സോ കേസില്‍ അറസ്റ്റിലായ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ചു മാസം മാത്രം. അഞ്ചു മാസം നീണ്ട ദാമ്പത്യമാണ് ഇപ്പോള്‍ ജയില്‍ അറകളിലേക്ക് നീങ്ങുന്നതും.

അതുകൊണ്ട് തന്നെ പോക്സോ കേസിലുള്ള ഇവരുടെ അറസ്റ്റ് വടുതലക്കാരെ ഞെട്ടിക്കുകയാണ്. ഇപ്പോള്‍ റിമാന്‍ഡിലുള്ള വര്‍ഷയ്ക്ക് പത്തൊന്‍പത് വയസ് മാത്രമാണ് പ്രായം. ബിപിനാണെങ്കില്‍ ഇരുപത്തിയഞ്ചു വയസുമാത്രവും. അതുകൊണ്ട് തന്നെയാണ് ഈ പ്രായത്തില്‍ ഇവര്‍ ചെയ്ത ക്രിമിനല്‍ കുറ്റത്തില്‍ വടുതലക്കാര്‍ ഞെട്ടുന്നത്. മാതാപിതാക്കളുടെ ഒരൊറ്റ മകളാണ് പീഡനത്തിനു വിധേയമായതും. അതുകൊണ്ട് തന്നെ ബിപിനും വര്‍ഷയ്ക്കും എതിരെ രോഷം ശക്തവുമാണ്.

കഴിഞ്ഞ ജൂണിലായിരുന്നു കേസിനു ആസ്പദമായ സംഭവങ്ങള്‍ നടന്നത്. ബിപിന്‍ നടത്തുന്ന ചിക്കന്‍ സെന്ററിലെ ജീവനക്കാരനായ ലിതിനാണ് ഏഴാം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത്. ലിതിനു പെണ്‍കുട്ടിയെ പീഡിപ്പിക്കാനുമുള്ള അവസരം ഒരുക്കി നല്‍കിയതിനും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് വര്‍ഷയും ബിപിനും അറസ്റ്റിലായത്. പെണ്‍കുട്ടി നല്‍കിയ പരാതി വന്നതോടെ വടുതലയിലുള്ള ബിപിന്റെ വീട്ടില്‍നിന്നാണ് വര്‍ഷയെയെയും ബിപിനെയും എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ വെട്ടിച്ച് വീട്ടില്‍നിന്ന് കടന്നുകളയാന്‍ ബിബിന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി ലിതിന്‍ പോക്‌സോ കോടതിയില്‍ കീഴടങ്ങിയിരുന്നു. മൂവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.

വടുതല സ്വദേശികള്‍ തന്നെയാണ് ബിപിനും വര്‍ഷയും. ബിപിന്‍ വിവിധ ചിക്കന്‍ സെന്ററുകളില്‍ ജീവനക്കാരനായിരുന്നു. വര്‍ഷ പഠിച്ചു കൊണ്ടിരിക്കെയാണ് ബിപിനുമായി പ്രണയം തുടങ്ങുന്നത്. വര്‍ഷയുമായി പ്രണയം തുടങ്ങിയതോടെയാണ് ബിപിന്‍ ചിക്കന്‍ സെന്റര്‍ സ്വന്തമായി തുടങ്ങിയത്. ബിപിനും വര്‍ഷയുമായുള്ള പ്രണയം പൂത്തുലഞ്ഞത് ലിതിന്‍ വഴിയായിരുന്നു. ഇവര്‍ക്ക് എല്ലാ വിധ ഒത്താശയും ചെയ്തത് ലിതിനായിരുന്നു. അതുകൊണ്ടാണ് ലിപിന് പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള എല്ലാ സഹായവും വര്‍ഷ ഒരുക്കി നല്‍കിയത്.

ബിപിനും വര്‍ഷയുമായി പെണ്‍കുട്ടിക്ക് ഉണ്ടായിരുന്ന അടുപ്പമാണ് പീഡനവീരനായ ലിതിന്‍ മുതലെടുത്തത്. ഈ അടുപ്പം മുതലാക്കിയാണ് ലിതിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ ലിതിന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞപ്പോള്‍ അതില്‍ നിന്ന് മുതലെടുപ്പ് നടത്താനാണ് ബിപിനും വര്‍ഷയും തുനിഞ്ഞത്. വെറും പന്ത്രണ്ട് വയസുമാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ എല്ലാ ഒത്താശയും ഇവര്‍ ചെയ്ത് നല്‍കുകയും പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ഇരുവരും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ലിതിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം ബിപിനും വര്‍ഷയും അറിഞ്ഞതോടെയാണ് ഇവരും കുറ്റകൃത്യങ്ങളില്‍ പങ്കാളിയായത്. പീഡനം നടത്തുമ്പോള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഇവര്‍ തീരുമാനിച്ചു. പെണ്‍കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ വേണ്ടിയാണ് ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് തന്നെയാണ് ഇവര്‍ പെണ്‍കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തതും. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബിബിനും വര്‍ഷയും ചേര്‍ന്ന് പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ കാണിച്ചാണ് വീണ്ടും വീണ്ടും നഗ്ന ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തിയത്. ലിതിന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ദൃശ്യങ്ങളും ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഇവര്‍ വീണ്ടും പെണ്‍കുട്ടിയോട് നഗ്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പെണ്‍കുട്ടി കാര്യങ്ങള്‍ വീട്ടില്‍ പറഞ്ഞത്.

വര്‍ഷയെ കുറ്റപ്പെടുത്തിയാണ് പെണ്‍കുട്ടി വിവരങ്ങള്‍ മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. ഇതോടെ മാതാപിതാക്കള്‍ വിവരം നോര്‍ത്ത് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ബിബിനെയും വര്‍ഷയെയും വടുതലയിലുള്ള വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒപ്പം പീഡിപ്പിച്ച ലിതിനും അറസ്റ്റിലായി. ഇവര്‍ എന്തിനാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സ്വന്തം ഫോണില്‍ സൂക്ഷിച്ചത് എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. മൂവരെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ഇവര്‍ ഒരുങ്ങുന്നത്. നഗ്ന ചിത്രങ്ങള്‍ സെക്സ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുന്നവര്‍ ആണോ എന്നറിയാനാണ് ഈ കാര്യത്തില്‍ അന്വേഷണം നടത്തുന്നത്.

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഏതെങ്കിലും വെബ്സൈറ്റിന് ഇവര്‍ നല്‍കിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ നശിപ്പിച്ച നിലയിലാണ്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category