1 GBP = 91.10 INR                       

BREAKING NEWS

ജോളിയുടെ രണ്ടാം ഭര്‍ത്താവ് അറിഞ്ഞുകൊണ്ടാണോ കൂടത്തായി കൊലപാതക പരമ്പര നടന്നത്? ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും; ഇയാളെ പ്രതിയാക്കണോ അതോ മാപ്പുസാക്ഷിയാക്കണോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല; മാത്യു മഞ്ചാടിയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരും; തുടര്‍ച്ചയായി കൂടുതല്‍ തെളിവുകള്‍ കിട്ടുന്നതിനാല്‍ ആത്മവിശ്വാസത്തില്‍ അന്വേഷണ സംഘം

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പങ്ക് ഇപ്പോഴും സംശായസ്പദമാണ്. ഷാജു അറിഞ്ഞുകൊണ്ടാണ് പല കൊലപാതകങ്ങളും നടന്നതെന്ന് ആരോപണം ഉയരുമ്പോഴും ഇതിന് തക്ക വ്യക്തമായ തെളിവുകള്‍ ഒന്നും പൊലീസിന് കിട്ടിയിട്ടില്ല.ഇതിനിടയിലാണ ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. അതിനുമുമ്പായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഷാജുവില്‍നിന്ന് മൊഴി എടുത്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഇയാളെ പ്രതി ചേര്‍ക്കണമെന്നോ എന്ന് പൊലീസ് അന്തിമമായി തീരുമാനിക്കുക. റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നത്. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ഇതേ കേസില്‍ നേരത്തെ ജോളിയുടെ രണ്ട് മക്കളുടേയും മരിച്ച സിലിയുടെ സഹോദരന്‍ സിജോയുടേയും രഹസ്യമൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായി കൂടുതല്‍ തെളിവുകള്‍ കിട്ടുന്നതിനാല്‍ കേസ് തെളിയിക്കാനാവുമെന്ന് പൊലീസിന് ആത്മവിശ്വാസമുണ്ട്.

മാത്യു മഞ്ചാടിയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മാത്യുവിന്റെ വീട്, കൂടത്തായിയിലെ പൊന്നാമറ്റം വീട് എന്നിവിടങ്ങളില്‍ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യും. സിലി കൊലപാതക കേസില്‍ കസ്റ്റഡിയിലുള്ള പ്രജികുമാറിനേയും വടകര തീരദേശ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നുണ്ട്.

നേരത്തെ കൂടത്തായിയിലെ ആറു കൊലപാതകങ്ങളും നടത്തിയതു താനാണെന്നു പൊലീസിനോട് പ്രതി ജോളി കുറ്റസമ്മതം നടത്തിയിരുന്നു. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് അഞ്ചു കൊലപാതകങ്ങളും. ആദ്യഭര്‍ത്താവ് റോയി തോമസിന്റെ അമ്മയായ അന്നമ്മയ്ക്ക് ആട്ടിന്‍സൂപ്പില്‍ കീടനാശിനിയാണ് കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. തെളിവെടുപ്പും കുറ്റസമ്മത മൊഴിയും പൊലീസിന് പ്രതീക്ഷയാണ്. കേസുകള്‍ തെളിയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലേക്ക് അവര്‍ എത്തുകയാണ്. ഈ തെളിവുകളില്‍ ഷാജുവിന്റെ മൊഴിയും നിര്‍ണ്ണായകമാണ്.

കുളായാണ് ജോളി കുറ്റസമ്മതം നടത്തിയത്.അന്നമ്മയെ വധിക്കാന്‍ അതിനു മുന്‍പ് ഒരു തവണയും രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നേരെ രണ്ടു തവണയും വധശ്രമമുണ്ടായതായി ജോളി സമ്മതിച്ചു.ഷാജുവിന്റെ മകള്‍ ആല്‍ഫൈനിനെ കൊലപ്പെടുത്തിയതു താനാണെന്നു അറസ്റ്റു ചെയ്ത ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ ജോളി സമ്മതിച്ചിരുന്നു. എന്നാല്‍, ആല്‍ഫൈനിനു സയനൈഡ് നല്‍കിയിരുന്നോ എന്ന് ഓര്‍മയില്ല എന്നു കഴിഞ്ഞ ദിവസം നിലപാടു മാറ്റി. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആല്‍ഫൈനിനു ഭക്ഷണം നല്‍കിയതെന്നു പറഞ്ഞ ജോളി, ആല്‍ഫൈനിനു ജോളി ഇറച്ചിക്കറിയില്‍ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു. ഇതോടെ എല്ലാ കൊലപാതകങ്ങളുടേയും ഉത്തരവാദിത്തം ജോളി ഏറ്റെടുത്തു. താമരശ്ശേരിയിലെ ദന്താശുപത്രിയുടെ വരാന്തയില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണാണു സിലി മരിച്ചത്.

സമാനലക്ഷണങ്ങളുമായി മുന്‍പ് രണ്ടു തവണ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന സഹോദരന്‍ സിജോയുടെ മൊഴി ചൂണ്ടിക്കാട്ടിയപ്പോഴാണു രണ്ടുതവണ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്ന കാര്യം ജോളി പൊലീസിനോടു പറഞ്ഞത്. ഷാജുവിനെ വിവാഹം ചെയ്യാന്‍ വേണ്ടിയായിരുന്നു ഇത്. അല്‍ഫൈന്റെ മരണം അന്വേഷിക്കുന്ന സംഘവും ഷാജുവിന്റെയും പിതാവിന്റെയും മൊഴിയെടുക്കാനെത്തി. ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുര്‍ബാന ദിവസം നടന്ന വിരുന്നില്‍ ആല്‍ഫൈന്‍ ഭക്ഷണം കഴിച്ച് കുഴഞ്ഞുവീണ മുറിയും പരിശോധിച്ചിരുന്നു.പലകാര്യങ്ങളും അറിയാമായിരുന്നിട്ടും ഷാജു മറച്ചുവെക്കുയാണോ എന്ന് സംശയമുണ്ട്. ഇന്നത്തോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category