1 GBP = 92.50 INR                       

BREAKING NEWS

5 വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ അംശദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തില്‍ പെന്‍ഷന്‍; 4.9 ഏക്കര്‍ വ്യവസ്ഥ മാറ്റി; പ്രതിമാസം 10,000 രൂപ വരെ പെന്‍ഷന്‍ ലഭിച്ചേക്കാം; 15 ഏക്കറില്‍ താഴെയെങ്കില്‍ എല്ലാ കര്‍ഷകര്‍ക്കും ഇനി കര്‍ഷക പെന്‍ഷന്‍; കൃഷിക്ക് ഊന്നല്‍ നല്‍കാന്‍ നിയമ നിര്‍മ്മാണവുമായി പിണറായി സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: തുടര്‍ഭരണം ലക്ഷ്യമിട്ട് കര്‍ഷകരെ കൈയിലെടുക്കാന്‍ പെന്‍ഷന്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍. ഉപതെരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍ സര്‍ക്കാരിന് കൂടുതല്‍ അനുകൂലമാക്കി മാറ്റാനാണ് നീക്കം. കര്‍ഷര്‍ക്കെല്ലാം പെന്‍ഷന്‍ ഉറപ്പാക്കുകായണ് ലക്ഷ്യം. 5 സെന്റിലേറെയും 15 ഏക്കറില്‍ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കൃഷിക്കാര്‍ക്കെല്ലാം പെന്‍ഷന്‍ ഉറപ്പാക്കിയാകും കേരള കര്‍ഷക ക്ഷേമനിധി നിയമം നടപ്പിലാക്കുക.

4.9 ഏക്കര്‍ ഭൂപരിധി വ്യവസ്ഥ, നിയമസഭാ സിലക്ട് കമ്മിറ്റി ശുപാര്‍ശ പ്രകാരം മാറ്റി. റബര്‍, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാരെയും ഉള്‍പ്പെടുത്തി; ഭൂപരിധി ഏഴര ഏക്കര്‍ ആയിരിക്കും. ബില്‍ മന്ത്രി വി എസ്. സുനില്‍കുമാര്‍ ഇന്നലെ നിയമസഭയില്‍ വച്ചു. 21ന് സഭയില്‍ ചര്‍ച്ചയ്ക്കു ശേഷം ബില്‍ പാസാക്കും. ഇതിന് ശേഷം അതിവേഗം ചട്ടങ്ങളും. ഇതോടെ പെന്‍ഷന്‍ യാഥാര്‍ത്ഥ്യമാകും. ഇടതുമുന്നണിയിലെ പ്രകടന പത്രികയിലെ വാഗ്ദാനം എന്ന രീതിയിലാകും നടപ്പാക്കുക.

പദ്ധതിയില്‍ എല്ലാ കൃഷിക്കാര്‍ക്കും അംഗങ്ങളാകാം. അടയ്ക്കേണ്ട കുറഞ്ഞ അംശദായം മാസം 100 രൂപ. സര്‍ക്കാര്‍ വിഹിതമായി 250 രൂപ വരെ അടയ്ക്കും. 5 വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചവര്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ അംശദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിശ്ചയിക്കും. പ്രതിമാസം 10,000 രൂപ വരെ ലഭിക്കും. ചട്ടം തയാറാക്കുമ്പോഴേ വ്യക്തത വരൂ. ബോര്‍ഡ് രൂപീകരിച്ച ശേഷം റജിസ്ട്രേഷന്‍ തുടങ്ങും.

ഉദ്യാനം, ഔഷധക്കൃഷി, നഴ്സറി, വിളകളും ഇടവിളകളും, ഫലവൃക്ഷങ്ങള്‍, പച്ചക്കറി, പുല്ല്, തീറ്റപ്പുല്ല് തുടങ്ങി എല്ലാ തരം കര്‍ഷകരും പെന്‍ഷന് യോഗ്യരാകും. മത്സ്യം, അലങ്കാര മത്സ്യം, ചിപ്പി, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, കാട, ആട്, മുയല്‍, കന്നുകാലി, പന്നി വളര്‍ത്തല്‍ തുടങ്ങിയവ നടത്തുന്നവരും ഉള്‍പ്പെടും. ഏഴര ഏക്കറില്‍ താഴെയുള്ള റബര്‍, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാരും അര്‍ഹരാണ്.. വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കൂടരുത്. 3 വര്‍ഷത്തില്‍ കുറയാതെ കൃഷിരംഗത്തുണ്ടായിരിക്കണം. 18 വയസ്സ് പൂര്‍ത്തിയായവര്‍. മറ്റു ക്ഷേമനിധികളില്‍ അംഗമാവരുത്. കിസാന്‍ അഭിമാന്‍ പദ്ധതി അംഗങ്ങള്‍ക്കും ഇതിലേക്കു മാറാം.

25 വര്‍ഷ അംശദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുകയും ലഭിക്കും. സ്ഥിരമായി അവശതയനുഭവിക്കുന്നവര്‍ക്ക് സഹായവും കിട്ടും. അംഗങ്ങളുടെയോ മക്കളുടെയോ വിവാഹത്തിനും വിദ്യാഭ്യാസത്തിനും സഹായവും ബോര്‍ഡിലൂടെ ലഭിക്കും. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കെ അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അപകടം, മരണം, വന്യജീവി ആക്രമണം, വിഷബാധ എന്നിവയുണ്ടായാല്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പാക്കും.

2015 മാര്‍ച്ച് 28-ന് നിലവില്‍വന്ന സംസ്ഥാന കാര്‍ഷികനയത്തിലെ ഏറ്റവും സുപ്രധാന നിര്‍ദേശമാണ് കര്‍ഷകക്ഷേമനിധി ബോര്‍ഡ്. കൃഷിയെയും കര്‍ഷകനെയും നിലനിര്‍ത്താനും വീണ്ടെടുക്കാനുമുള്ള മാതൃകാ പദ്ധതിയാണ് ഇത്. സര്‍ക്കാരിന് ശുപാര്‍ശനല്‍കിയിട്ട് വര്‍ഷം നാലായെങ്കിലും കര്‍ഷക ക്ഷേമബോര്‍ഡിന്റെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷമാണ് നടപടികള്‍ തുടങ്ങിയത്. 2018 ജൂണ്‍ ഒന്നിന് കര്‍ഷക ക്ഷേമനിധി ബില്‍-2018 എന്ന പേരിലുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി നിയമവകുപ്പിന്റെ അനുമതിയോടെ ചട്ടങ്ങളുണ്ടാക്കി പ്രാബല്യത്തില്‍വരണം.

2012-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ കൃഷിവകുപ്പ് മന്ത്രിയായിരുന്ന കെ.പി. മോഹനന്റെ നിര്‍ദേശപ്രകാരം പുതിയ കാര്‍ഷികനയത്തിന് രൂപംനല്‍കാന്‍ തീരുമാനിച്ചു. പ്രമുഖ കര്‍ഷകനും ഇപ്പോഴത്തെ ജലവിഭവവകുപ്പ് മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടി ചെയര്‍മാനായി ഏഴംഗ സമിതിയെ ഇതിന് നിയോഗിച്ചു. കൃഷി, മൃഗസംരക്ഷണ വകുപ്പ് മേധാവികള്‍, കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍, കൃഷിവകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി തുടങ്ങിയവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. മൂന്നുവര്‍ഷത്തെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം 2015-ല്‍ പുതിയ കാര്‍ഷിക വികസനനയം തയ്യാറാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് കാര്‍ഷികനയത്തിന് അംഗീകാരവും നല്‍കി.

കൃഷിയെ സംരക്ഷിക്കുന്നതിനും കര്‍ഷകന് മാന്യമായ ജീവിതം ഉറപ്പുവരുത്തുന്നതിനുമുള്ള ഒട്ടേറെ നിര്‍ദേശങ്ങളാണ് പുതിയ നയത്തിലുള്ളത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, വിപണി പ്രോത്സാഹനം, കയറ്റുമതി, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, സമ്പൂര്‍ണ ജൈവകൃഷി തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് 323 നയങ്ങള്‍ ഇതില്‍ അവതരിപ്പിക്കുന്നു. ഇതിലെ സുപ്രധാന നിര്‍ദ്ദേശമാണ് കാര്‍ഷിക ക്ഷേമ നിധി നിയമം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category