1 GBP = 92.60 INR                       

BREAKING NEWS

കടല്‍ കടന്നെത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി തുറമുഖം; ക്രൂസ് സീസണില്‍ ആദ്യമെത്തിയത് ജര്‍മ്മന്‍ സഞ്ചാരികളുമായി എത്തിയ ഇറ്റാലിയന്‍ അത്യാഡംബര കപ്പല്‍; തീയറ്ററും വോളിബോള്‍ കോര്‍ട്ടും, ത്രീസ്റ്റാര്‍ ബാറുമുള്‍പ്പടെ സൗകര്യങ്ങളുമായി കൊച്ചിയിലെത്തിയത് ഐഡാ വിറ്റ; മട്ടാഞ്ചേരി കണ്ട് ഈ കടല്‍ സഞ്ചാരികളുടെ മടക്കം മാലി ദ്വീപിലേക്ക്

Britishmalayali
kz´wteJI³

കൊച്ചി: കടല്‍ കടന്നെത്തുന്ന സഞ്ചാരികളെ എതിരേല്‍ക്കാന്‍ കൊച്ചി തുറമുഖം ഒരുങ്ങിയതോടെ ഇത്തവണ ആദ്യമെത്തിയത് ജര്‍മ്മന്‍ സഞ്ചാരികളുമായി എത്തിയ ഇറ്റാലിയന്‍ അത്യാഡംബര കപ്പല്‍. കൊച്ചിയില്‍ കപ്പലുകള്‍ അടുക്കുന്ന ക്രൂസ് സീസണ്‍ എത്തിയതോടെ തുറമുഖവും ഹാപ്പിയാണ്. ഇത്തവണ ക്രൂസ് സീസണില്‍ ആദ്യമെത്തിയത് ഇറ്റാലിയന്‍ അത്യാഡംബര വിനോദ സഞ്ചാര കപ്പലായ ഐഡ വിറ്റയാണ്. ഇന്നലെ രാവിലെ എട്ടോടെ കൊച്ചി തുറമുഖത്തെത്തിയ കപ്പലില്‍ 1268 യാത്രികരും 468 ജീവനക്കാരുമുള്‍പ്പടെ 1692 പേരെ വഹിക്കാന്‍ ശേഷിയുള്ള അത്യാഡംബര നൗകമാണ്.

അത്യാഡംബര നൗകയില്‍ കൊച്ചിയിലേക്ക് എത്തിയവരില്‍ ഏറെയും ജര്‍മ്മനിയില്‍ നിന്ന് ഉള്ളവരാണ്. ഇന്ത്യയിലെ വിവിധ തുറമുഖങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണു കൊച്ചിയിലെത്തിയത്. ഗോവയില്‍ നിന്നു 4 നു മംഗളൂരു തുറമുഖത്തെത്തിയ കപ്പല്‍ അവിടെ നിന്നാണു കൊച്ചിയിലെത്തിയത്. കപ്പലിലെ യാത്രികര്‍ ആലപ്പുഴയും ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതായി കപ്പലിന്റെ ഏജന്റായ ഇന്‍ച്കേപ് ഷിപ്പിങ് സര്‍വീസസ് അറിയിച്ചു. മാലിദ്വീപാണ് ഈ കടല്‍ സഞ്ചാരികളുടെ ലക്ഷ്യം.

കൊച്ചിയിലെത്തിയവരില്‍ 1181 യാത്രക്കാരും 408 ജീവനക്കാരുമുള്‍പ്പടെ 1587 പേരുണ്ടായിരുന്നു. മട്ടാഞ്ചേരി ,ഫോര്‍ട്ട്, യഹൂദത്തെരുവ് തുടങ്ങി കൊച്ചിയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇവര്‍ മടങ്ങുക. 202.85 മീറ്റര്‍ നീളമുള്ള കപ്പല്‍ 2002 ലാണു കടല്‍ യാത്ര തുടങ്ങിയത്. ആദ്യം ലക്ഷ്യറി രീതിയില്ലായിരുന്നെങ്കിലും 2017ല്‍ കപ്പല്‍ നവീകരിച്ചതോടെയാണ് അത്യാഡംബര പൂര്‍ണം കൂടുതല്‍ സുന്ദരിയാക്കി കപ്പലിനെ മാറ്റിയതെന്ന് കപ്പല്‍ ഏജന്റായ ഇന്‍ച്കേപ് ഷിപ്പിങ പ്രതികരിക്കുന്നത്.

ഒരു ലക്ഷ്വറി സൗകര്യങ്ങള്‍ക്ക് പുറമെ സിനിമാ തിയറ്റര്‍,ഗെയിം ഷോ സൗകര്യങ്ങള്‍, ഗോള്‍ഫ് സിമുലേറ്റര്‍, വോളിബോള്‍ കോര്‍ട്ട്, സ്പാ, ബാര്‍, റസ്റ്ററന്റുകള്‍ തുടങ്ങി ആഡംബര വിനോദയാത്രയ്ക്ക് ആവശ്യമുള്ളതെല്ലാമുണ്ട്, ഐഡ വിറ്റയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രൂസ് ടൂറിസം കുതിപ്പിനൊരുങ്ങുന്നു.

വിദേശവിനോദ സഞ്ചാരികളെ എതിരേല്‍ക്കുന്നതിന് കരയിലെന്ന പോലെ കടല്‍ തീരങ്ങളിലും സൗകര്യമൊരുങ്ങുകയാണ് തുറമുഖ വകുപ്പും ലക്ഷ്യമിടുന്നത്. കടല്‍പ്പരപ്പിലൂടെ ഒഴുകിയെത്തുന്ന നക്ഷത്രസൗധങ്ങളായ വിദേശവിനോദസഞ്ചാര കപ്പലുകളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ക്രൂസ് ടെര്‍മിനലുകളും സൗകര്യങ്ങളും. കേരളത്തില്‍ കൊച്ചിയില്‍ വര്‍ഷാ വര്‍ഷങ്ങളില്‍ ക്രൂസ് സീസണ്‍ പൊടിപൊടിക്കുന്നുണ്ടെങ്കിലും വിഴിഞ്ഞത്ത് ഇത് പ്രാബല്യത്തില്‍ വന്നിട്ടില്ല.

1995ല്‍ 1000 ത്തില്‍ താഴെ വിദേശസഞ്ചാരികളാണ് ക്രൂസ് ടൂറിസത്തിലൂടെ കേരളത്തിലെത്തിയതെങ്കില്‍ 2000 ത്തിലിത് 10,000 ആയി കുതിച്ചുയരുകയും ചെയ്തു. 2003-04 ല്‍ 55 വിദേശ വിനോദ സഞ്ചാര കപ്പലുകളിലായി 34372 പേര്‍ ഇന്ത്യയിലെത്തിയപ്പോള്‍, ഇതേ വര്‍ഷം കൊച്ചിയില്‍ 18 കപ്പലുകളിലായി എത്തിയ സഞ്ചാരികള്‍ 12000 ത്തോളമാണെന്നാണ് കണക്കാക്കുന്നത്. 2008-09ല്‍ 106 ക്രൂസ് കപ്പലുകള്‍ ഇന്ത്യയിലെത്തിയപ്പോള്‍ കൊച്ചിയിലെത്തിയത് 37 എണ്ണമാണ്. വരും സീസണുകളില്‍ കൊച്ചിയില്‍ സഞ്ചാരികളുടെ ഒഴുക്ക് കൂടുമെന്നാണ് കക്കാക്കപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category