1 GBP = 91.10 INR                       

BREAKING NEWS

ട്രീസയുടെ മരണകാരണം ഹൃദയാഘാതം; പിതാവും സഹോദരനും പോയ വഴിയേ ട്രീസയും; നാളെ എക്‌സീറ്റര്‍ മലയാളികള്‍ യാത്രാമൊഴി ചൊല്ലും; സംസ്‌കാരം നാട്ടില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കഴിഞ്ഞ ഒരു മാസത്തിനിടെ അനേകം യുകെ മലയാളികള്‍ ഓര്‍മ്മയായി മാറിയപ്പോള്‍ മരണകാരണമാകുന്ന യാതൊരു അസുഖവും ഇല്ലാതിരുന്ന എക്‌സീറ്ററിലെ വീട്ടമ്മയായ ട്രീസ ജോസഫിന്റെ മരണം അവിശ്വസനീയതയോടെയാണ് യുകെ മലയാളികള്‍ കേട്ടത്. ഇതേ ഞടുക്കം കേരളത്തിലെ ബന്ധുക്കളെയും തേടി എത്തിയിരുന്നു. ഇതേതുടര്‍ന്ന് എന്താണ് മരണകാരണം എന്നന്വേഷിച്ചു കേരളത്തില്‍ നിന്നും ബന്ധുക്കള്‍ തുടരെ അന്വേഷണം നടത്തിയിരുന്നു. വീട്ടില്‍ വച്ച് പൊടുന്നനെ ഉണ്ടായ മരണം എന്ന നിലയില്‍ പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായതോടെ ട്രീസയുടെ മരണ കാരണം ഹൃദ്രോഗം എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.

ട്രീസയുടെ കുടുംബത്തില്‍ അടിക്കടി സംഭവിക്കുന്ന ഹൃദ്രോഗ മരണങ്ങളില്‍ ഒടുവിലത്തേത് ആണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ട്രീസയുടെ അതേ പ്രായത്തില്‍ തന്നെ രണ്ടു വര്‍ഷം മുന്‍പ് സഹോദരന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഏതാനും വര്‍ഷം മുന്‍പ് പിതാവ് മരിച്ചതും ഹൃദയാഘാതം മൂലം തന്നെയാണ്. ഇതോടെ പാരമ്പര്യമായി ഹൃദ്രോഗം പിടികൂടുന്നവരുടെ പട്ടികയില്‍ എത്തുകയാണ് ട്രീസയുടെ മരണവും. 

തങ്ങള്‍ക്കൊപ്പം സദാ ഉണ്ടായിരുന്ന ട്രീസയുടെ വിയോഗ വാര്‍ത്ത പെട്ടെന്നൊരു നാള്‍ രാത്രിയില്‍ ഫോണില്‍ സന്ദേശമായി എത്തിയത് കാണേണ്ടി വന്ന ഞെട്ടല്‍ ഇപ്പോഴും ഇവിടെയുള്ള മലയാളികളെ പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം മുപ്പതാം തിയതിയാണ് വീട്ടില്‍ മക്കളും ഒത്തു സായാഹ്നം ചിലവിട്ടിരുന്ന ട്രീസയെ തേടി മരണം എത്തിയത്.

എ ലെവല്‍ വിദ്യാര്‍ത്ഥിയായ മകനും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളും വീട്ടില്‍ ഉള്ളപ്പോഴാണ് ട്രീസ മരണമടയുന്നത്. കള്ളനെപ്പോലെ നിശബ്ദമായി പതുങ്ങിയെത്തിയ മരണം ഒരു നിലവിളി ശബ്ദത്തിനു പോലും സാധ്യത നല്‍കാതെ ട്രീസയെ തട്ടിയെടുക്കുക ആയിരുന്നു. കുട്ടികള്‍ രണ്ടും ഒരു ശബ്ദം പോലും കേട്ടിരുന്നില്ല. 

അമ്മയ്ക്ക് വേണ്ടി ടിവിയില്‍ മലയാളം ചാനല്‍ ഓണ്‍ ചെയ്തു നല്‍കിയ ശേഷം മൂത്തമകന്‍ മുകള്‍ നിലയിലേക്ക് പോകുക ആയിരുന്നു. സ്വന്തം മുറിയില്‍ ആയിരുന്ന മകളും അമ്മയുടെ വിളിയൊച്ച കേട്ടിരുന്നില്ല. അഥവാ ട്രീസയ്ക്കു സഹായത്തിനായി മക്കളെ വിളിക്കാന്‍ കഴിഞ്ഞിരുന്നോ എന്ന് പോലും പറയാന്‍ കഴിയില്ല. അത്രവേഗത്തില്‍ മരണം ആ ജീവിതം കീഴ്പ്പെടുത്തി എന്ന് വേണം അനുമാനിക്കാന്‍. മകന്‍ മുകള്‍ നിലയിലേക്ക് പോയി പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വീട്ടില്‍ ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് പ്രിന്‍സാണ് ട്രീസ അടുക്കള വാതിലിനടുത്തു വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

മരണം ഉടനടി സംഭവിക്കുക ആയിരുന്നു. ടിവി കാണുന്നതിനിടയില്‍ ചായ എടുക്കുന്നതിനോ മറ്റോ ട്രീസ അടുക്കളയിലേക്കു പോയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചു കുഴഞ്ഞു വീഴുക ആയിരുന്നിരിക്കണം. ഇത്തരമൊരു ദാരുണ മരണം എക്‌സീറ്റര്‍ മലയാളികളുടെ ജീവിതത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ല. ഇക്കാരണത്താല്‍ തന്നെ മുഴുവന്‍ മലയാളികളും പ്രിന്‍സിനും മക്കള്‍ക്കും കൂട്ടായി കൂടെയുണ്ട്. 

ശനിയാഴ്ച രാവിലെ പതിനൊന്നര മണിക്കാണ് ട്രീസയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. സീറോ മലബാര്‍ സഭയിലെ വൈദികരുടെ സാന്നിധ്യത്തിലാണ് മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുക. ഉച്ചയ്ക്ക് രണ്ടര വരെ ആയിരിക്കും പള്ളിയിലെ ചടങ്ങുകള്‍ എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എക്‌സീറ്ററിലെ ബ്ലെസ്ഡ് സാക്രമെന്റ് പള്ളിയിലാണ് അന്ത്യാഞ്ജലി ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category