1 GBP = 97.60 INR                       

BREAKING NEWS

ദേശസ്‌നേഹികള്‍ ബോറിസിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ട് ലേബര്‍ നേതാക്കള്‍; സ്‌കോട്ട്‌ലന്റി നെ വിഭജനത്തില്‍നിന്നും കാക്കാന്‍ വോട്ട് ചെയ്യാനാവശ്യപ്പെട്ട് ബോറി സ് ജോണ്‍സണും; ഇപ്പോഴും ടോറി കള്‍ക്ക് 11 ശതമാനം മുന്‍തൂക്കം

Britishmalayali
kz´wteJI³

ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇക്കുറി വിലപ്പോവുക ദേശസ്‌നേഹ കാര്‍ഡാകുമെന്നതിന്റെ സൂചനകള്‍ വന്നുതുടങ്ങി. ദേശസ്‌നേഹികളായ വോട്ടര്‍മാര്‍ ഇക്കുറി ബോറിസ് ജോണ്‍സണിന് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ട് മുന്‍ ലേബര്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. ജെറമി കോര്‍ബിന്‍ വിജയിക്കുന്നത് ബ്രക്‌സിറ്റ് പദ്ധതികള്‍ താളംതെറ്റിക്കുമെന്നും ബ്രിട്ടനെ നാശത്തിലേക്ക് നയിക്കുമെന്നും ലേബര്‍ പാര്‍ട്ടി മുന്‍ എംപിമാരായ ഇയാന്‍ ഓസ്റ്റിനും ജോണ്‍ വുഡ്‌കോക്കും പ്രഖ്യാപിച്ചു.

ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് ഇരുവരും ആരോപിച്ചു. എന്തുവിലകൊടുത്തും കോര്‍ബിന്‍ പ്രധാനമന്ത്രിയാകുന്നത് തടയണമെന്നും ലേബറിന്റെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഗോര്‍ഡന്‍ ബ്രൗണിന്റെ ഉപദേഷ്ടാക്കളായി പ്രവര്‍ത്തിച്ച ഇയാന്‍ ഓസ്റ്റിനും ജോണ്‍ വുഡ്‌കോക്കും പറഞ്ഞു. സമ്പദ്‌വ്യവസ്ഥ, ദേശസുരക്ഷ, മതം, ദേശസ്‌നേഹം തുടങ്ങിയ കാര്യങ്ങളില്‍ കോര്‍ബിന്റെ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും ഇരുവരും പറയുന്നു.

എല്ലാ പാര്‍ട്ടികളും ഉള്‍പ്പെട്ട മെയിന്‍സ്ട്രീം പ്രചാരണത്തിലാണ് ഓസ്റ്റിനും വുഡ്‌കോക്കും ലേബറിന് കടുത്ത വെല്ലുവിളിയുയര്‍ത്തി സ്വന്തം നിലപാട് പ്രഖ്യാപിച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാകും വോട്ടുചെയ്യുകയെന്ന് ഇരുവരും പ്രഖ്യാപിച്ചു. ജെറമി കോര്‍ബിന്‍ പാര്‍ട്ടിക്കും രാജ്യത്തിനും അപമാനമാണെന്ന പ്രഖ്യാപനത്തോടെയാണ് അവര്‍ തങ്ങളുടെ നിലപാട് തുറന്നുപറഞ്ഞത്. പാര്‍ട്ടിക്ക് ഇന്നേവരെ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത നേതാവാണ് കോര്‍ബിനെന്നും ഓസ്റ്റിന്‍ പറഞ്ഞു.

കോര്‍ബിനെ ദേശവിരുദ്ധനായി ചിത്രീകരിച്ച് ഓസ്റ്റിനും വുഡ്‌കോക്കും വന്നതിന് പിന്നാലെ, ദേശസ്‌നേഹ കാര്‍ഡുമായി ബോറിസ് ജോണ്‍സണ്‍ സ്‌കോട്ട്‌ലന്റില്‍ പ്രചാരണത്തിന് തുടക്കമിട്ടു. രണ്ടാമതൊരു ഹിതപരിശോധനയിലേക്ക് രാജ്യത്തെ തള്ളിവിട്ട് സമ്പദ്ഘടനയെ തകിടം മറിക്കുന്നത് ഒഴിവാക്കാന്‍ തന്നെ അധികാരത്തില്‍ നിലനിര്‍ത്തണമെന്ന് അദ്ദേഹം സ്‌കോട്ടിഷ് ജനതയോട് ആവശ്യപ്പെട്ടു. ബ്രക്‌സിറ്റ് സുഗമമായി നടപ്പാക്കുന്ന കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ വേണോ അതോ മറ്റൊരു റഫറണ്ടത്തിലേക്ക് രാജ്യത്തെ തള്ളിവിട്ട് പ്രതിസന്ധി സൃഷ്ടിക്കുന്ന കോര്‍ബിന്‍ സര്‍ക്കാര്‍ വേണോ എന്ന് തീരുമാനിക്കാമെന്ന് ബോറിസ് പറഞ്ഞു.

സ്‌കോട്ട്‌ലന്‍ഡിനെ ബ്രിട്ടനില്‍നിന്ന് അടര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കോര്‍ബിനും സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് നിക്കോള സ്റ്റര്‍ഗണും പ്രവര്‍ത്തിക്കുന്നതെന്ന് ബോറിസ് കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയാല്‍ സ്‌കോട്ട്‌ലന്റിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാനുള്ള മറ്റൊരു ഹിതപരിശോധന നടത്താമെന്ന ധാരണയിലാണ് സ്റ്റര്‍ഗഗണും കോര്‍ബിനും പ്രവര്‍ത്തിക്കുന്നതെന്നും ബോറിസ് ആരോപിച്ചു. എന്നാല്‍, ഈ ആരോപണം സ്റ്റര്‍ഗണും കോര്‍ബിനും നിഷേധിച്ചു.

തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടെന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ സര്‍വേ ഫലങ്ങളും. 36 ശതമാനം പേരാണ് ബോറിസ് ജോണ്‍സണിനെ അധികാരത്തില്‍ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നത്. ജറമി കോര്‍ബിനെ പ്രധാനമന്ത്രിയാക്കണമെന്ന് 25 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. നിജെല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള ബ്രക്‌സിറ്റ് പാര്‍ട്ടിയുടെ നിലപാടാകും ഇത്തവണ ആരു ഭരിക്കണമെന്ന് തീരുമാനിക്കുക. ഫരാജിന്റെ പിന്തുണ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരിക്കുമെന്നും ബ്രക്‌സിറ്റ് പാര്‍ട്ടി മത്സരരംഗത്ത് ഉണ്ടാവില്ലെന്നും കരുതുന്നവരുമുണ്ട്. അങ്ങനെ വന്നാല്‍, ബോറിസ് ജോണ്‍സണിന് കാര്യങ്ങള്‍ അനായാസമാകുമെന്നാണ് വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category