1 GBP = 91.10 INR                       

BREAKING NEWS

രാജകുമാരന്റെ ഭാര്യയില്‍ ഒതുങ്ങില്ല മേഗന്റെ ജീവിതസ്വപ്‌നങ്ങള്‍; ഹാരിയുടെ ഭാര്യയുടെ ആത്യന്തികമായ ലക്ഷ്യം അമേരിക്കന്‍ പ്രസിഡന്റ് പദവി

Britishmalayali
kz´wteJI³

ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഹാരി രാജകുമാരന്റെ ഭാര്യയായെത്തിയ മേഗന്‍ മെര്‍ക്കല്‍, രാജകുമാരിയെന്ന പദവിയില്‍ മാത്രമൊതുങ്ങി ജീവിക്കാനൊരുക്കമല്ല. ബ്രിട്ടീഷ് രാജകുടുംബത്തിനുമപ്പുറമാണ് അവരുടെ ജീവിതലക്ഷ്യം. രാജകുടുംബത്തിലെ പല പതിവുകളും തിരുത്തിക്കുറിച്ച ഈ മുന്‍ അഭിനേത്രി യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നത് അമേരിക്കന്‍ പ്രസിഡന്റ് പദവിയാണെന്ന് രാജകുടുംബത്തെ അടുത്തറിയുന്ന ടെലിവിഷന്‍ പ്രൊഡ്യൂസര്‍ നിക്ക് ബുള്ളന്‍ പറയുന്നു.

മേഗന്‍ ഭാവിയില്‍ രാഷ്ട്രീയത്തിലിറങ്ങാനും അമേരിക്കന്‍ പ്രസിഡന്റ് പോലുമാകാനും സാധ്യതയുണ്ടെന്ന് നിക്ക് പറയുന്നു. ബ്രിട്ടീഷ് രാജകുടുംബത്തെക്കുറിച്ചുള്ള ടിവി പരിപാടികള്‍ നിര്‍മിക്കുന്ന നിക്ക്, രാജകുടുംബത്തിലെ ഓരോ ചലനവും അടുത്തുനിന്ന് അറിയുന്ന ആളാണ്. രാജകുടുംബത്തിലെ മാമൂലുകളും പതിവുകളും തിരുത്തിക്കുറിച്ച മേഗന്‍, വേറിട്ടൊരു രാജകുടുംബാംഗമാകാനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം പറയുന്നു.

സാധാരണനിലയ്ക്ക് ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വിവാഹബന്ധത്തിലൂടെ എത്തിയാല്‍, കൊട്ടാരത്തിന്റെ പെരുമയ്ക്കും അവിടുത്തെ രീതികള്‍ക്കുമൊപ്പം നില്‍ക്കുകയെന്ന പതിവാണ് മറ്റുള്ളവര്‍ സ്വീകരിക്കുന്നത്. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റടക്കമുള്ളവര്‍ ചെയ്യുന്നതും അതുതന്നെ. എന്നാല്‍, ആഗോളതലത്തില്‍ സ്വതന്ത്ര വ്യക്തിത്വമായി അംഗീകരിക്കപ്പെടുകയെന്ന ലക്ഷ്യത്തിലാണ് മേഗന്‍ ഓരോ ചുവടും മുന്നോട്ടുവെക്കുന്നതെന്ന് നിക്ക് പറയുന്നു. ഒരുപരിധിവരെ ഹാരിയുടെ അമ്മ ഡയാന രാജകുമാരിയെയാണ് അവര്‍ മാതൃകയാക്കുന്നതും.

മേഗന്‍ ഫോര്‍ പ്രസിഡന്റ് എന്ന പുതിയ ഡോക്യുമെന്ററിയിലൂടെ നിക്ക് തന്റെ ആശയം മുന്നോട്ടുവെക്കുന്നു. പല കാതലായ പ്രശ്‌നങ്ങളിലും മേഗന്റെ നിലപാടുകളാണ് അദ്ദേഹം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ലിംഗസമത്വം, വംശീയതക്കെതിരായ പോരാട്ടം, ദുര്‍ബലവിഭാഗങ്ങളോടുള്ള സഹാനുഭൂതി തുടങ്ങിയ കാര്യങ്ങളൊക്കെ ഭാവിയില്‍ രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള മേഗന്റെ ചുവടുവെപ്പുകളാണെന്ന് നിക്ക് പറയുന്നു.

രാജകുടുംബത്തിലെത്തി എത്ര പെട്ടെന്നാണ് മേഗന്‍ താന്‍ വേറിട്ടൊരു വ്യക്തിത്വമാണ് എന്ന് തെളിയിച്ചതെന്ന് നിക്ക് ചൂണ്ടിക്കാട്ടുന്നു. പത്താം വയസ്സില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഗള്‍ഫ് യുദ്ധത്തിനെതിരേ സമരം ചെയ്തിട്ടുള്ളയാളാണ് മേഘന്‍. ചെറുപ്രായത്തില്‍ത്തന്നെ നേതൃപരമായ ഗുണങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ള മേഗന്‍, നിലപാടുകള്‍ തുറന്നുപറയാന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലെന്നും നിക്ക് ചൂണ്ടിക്കാട്ടുന്നു. ഇതാണ് അവരിലെ രാഷ്ട്രീയക്കാരിയെ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറയുന്നു.

ഒരു രാഷ്ട്രീയ കക്ഷിയോടും ചായ്‌വ് പുലര്‍ത്താതെ നിഷ്പക്ഷമായി നില്‍ക്കുകയെന്നതാണ് ബ്രിട്ടീഷ് രാജകുടുംബം കാലങ്ങളായി പുലര്‍ത്തുന്ന രീതി. മേഗന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയാല്‍ അത് വലിയൊരു വിപ്ലവത്തിനാകും തുടക്കം കുറിക്കുക. എന്നാല്‍, രാഷ്ട്രീയത്തിലിറങ്ങുമെന്ന തരത്തില്‍ മേഗന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അത്തരമൊരു ചര്‍ച്ച താന്‍ മേഗനുമായി നടത്തിയിട്ടില്ലെന്നും നിക്ക് പറയുന്നു. എന്നാല്‍, അവരുടെ ചെറുപ്പംമുതലുള്ള നിലപാടുകള്‍ അത്തരമൊരു സാധ്യത നിലനിര്‍ത്തുന്നുണ്ടെന്ന് നിക്ക് പറയുന്നു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മേഗന്‍ ഒരുകാലത്തും മത്സരിക്കില്ലെന്ന് കൊട്ടാരം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category