1 GBP = 93.80 INR                       

BREAKING NEWS

നഴ്‌സിംഗ് ക്ഷാമം രൂക്ഷം; ശമ്പള വര്‍ധനവും ഇല്ല; വടക്കന്‍ അയര്‍ലന്റിലെ ആര്‍സിഎന്‍ നഴ്‌സുമാര്‍ സമരത്തിന്; നഴ്‌സുമാരുടെ പ്രതിഷേധസമരം രൂപപ്പെടുന്നത് 103 വര്‍ഷത്തിലെ ചരിത്രത്തിലാദ്യം

Britishmalayali
kz´wteJI³

നോര്‍ത്തേണ്‍ അയര്‍ലന്റിലെ നഴ്‌സുമാര്‍ സമരത്തിന് ഒരുങ്ങുന്നു. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചരിത്രത്തില്‍ തന്നെ 103 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനെയൊരു സമരം നടക്കുവാന്‍ പോകുന്നത്. കഴിഞ്ഞ നാലാഴ്ചയായി നടന്നു വരികയായിരുന്ന വോട്ടെടുപ്പിലൂടെയാണ് സമരം നടത്തുവാനുള്ള തീരുമാനത്തിലേക്ക് നഴ്‌സുമാര്‍ എത്തിയത്. ആര്‍സിഎന്‍ നോര്‍ത്തേണ്‍ അയര്‍ലന്റ് ഡയറക്ടര്‍ പാറ്റ് കുള്ളന്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമാണ് നഴ്‌സുമാര്‍ക്ക് ഉള്ളതെന്നും വ്യക്തമാക്കി.

നഴ്‌സുമാരുടെ ക്ഷാമം കാരണം അനേകായിരം രോഗികള്‍ക്കാണ് വിദഗ്ധ ചികിത്സ നിഷേധിക്കപ്പെടുന്നത്. ഇതു കണ്ടു നില്‍ക്കാന്‍ തങ്ങള്‍ക്കു സാധ്യമല്ലെന്നാണ് നഴ്‌സുമാരുടെ നിലപാട്. നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 12 മില്യണ്‍ പൗണ്ടാണ് നോര്‍ത്തേണ്‍ അയര്‍ലന്റിലെ അഞ്ചു ഹെല്‍ത്ത് ട്രസ്റ്റുകള്‍ ചെലവഴിച്ചത്. ഒരു സ്‌കോട്ടിഷ് നഴ്‌സിംഗ് ഏജന്‍സി വഴിയായിരുന്നു ഇത്. 

നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയറില്‍ നിലവില്‍ 3000ത്തോളം നഴ്‌സിംഗ് ഒഴിവുകള്‍ ഉണ്ട്. ഈ ഒഴിവുകള്‍ നികത്താത്തത് രോഗികള്‍ക്കു വിദഗ്ധ ചികിത്സ ലഭ്യമല്ലാതാക്കുകയും നിലവില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് വലിയ തോതില്‍ മാനസിക സമ്മര്‍ദ്ദം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല, വടക്കന്‍ അയര്‍ലന്റിലെ നഴ്‌സുമാര്‍ക്ക് നല്‍കുന്ന ശമ്പളം ബ്രിട്ടന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും പാറ്റ് കുള്ളന്‍ വ്യക്തമാക്കി.

ശമ്പളം വളരെ കുറവായതിനാല്‍ തന്നെ, നിലവിലുള്ള നഴ്‌സുമാരെ തന്നെ നിലനിര്‍ത്തുന്നതിനും പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. സമരം നടത്തണമോ വേണ്ടയോ എന്നു ചോദിച്ചു അഭിപ്രായ വോട്ടെടുപ്പില്‍ 8000ത്തോളം പേരാണ് വോട്ട് ചെയ്തത്. 43.3 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതില്‍ 96 ശതമാനം പേരും സമരം നടത്തണം എന്ന നിലപാടാണ് സ്വീകരിച്ചത്. ഇനി മുന്നോട്ടുള്ള നടപടികള്‍ എങ്ങനെയായിരിക്കുമെന്ന് നാലാഴ്ചയ്ക്കുള്ളില്‍ യൂണിയന്‍ തൊഴിലാളികളെ അറിയിക്കുന്നതായിരിക്കും.

സമരത്തിന് പ്രാധാന്യം ഏറെയുണ്ടെങ്കിലും നഴ്‌സുമാരുടെ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഒരു സര്‍ക്കാരോ ഹെല്‍ത്ത് മിനിസ്റ്ററോ ഇല്ലായെന്നതും സമരത്തിലേക്ക് നയിക്കുന്നതിന് മറ്റൊരു കാരണമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category