1 GBP = 91.10 INR                       

BREAKING NEWS

ലണ്ടനിലെ റഫ്രിജറേറ്റഡ് ലോറിക്കുള്ളില്‍ ശ്വാസം മുട്ടി മരവിച്ച് മരിച്ച 39 പേരും വിയറ്റ്‌നാമുകാര്‍; ചൈനയില്‍ നിന്നും പല രാജ്യങ്ങള്‍ താണ്ടി കള്ളവണ്ടി കയറി എത്തിയവര്‍ മരണത്തിലേക്ക് നടന്നവരുടെ കുടുംബത്തെ ആശ്വസിപ്പിച്ച് വിയറ്റ്‌നാം എംബസി

Britishmalayali
kz´wteJI³

ണ്ടനിലെ എസെക്സില്‍ ഗ്രേസിന് സമീപമുള്ള വാട്ടര്‍ഗ്ലേഡ് ഇന്റസ്ട്രിയല്‍ പാര്‍ക്കിലെത്തിയ റഫ്രിജറേറ്റഡ് ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 39 പേരും വിയറ്റ്‌നാമുകാരാണെന്ന് കണ്ടെത്തി ബ്രിട്ടീഷ് പൊലീസ്. ഇക്കാര്യം ബ്രിട്ടീഷ് പൊലീസ് വിയറ്റ്‌നാമീസ് അധികൃതരെ അറിയിക്കുകയും ചെയ്തു. നേരത്തെ 25 പേര്‍ വിയറ്റ്‌നാമുകാരാണെന്ന് കണ്ടെത്തിയിരുന്നു. മുഴുവന്‍ പേരെയും ഇപ്പോഴാണ് തിരിച്ചറിയുവാന്‍ സാധിച്ചത്.

ഒക്ടോബര്‍ 23നാണ് ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചു കൊണ്ട് ട്രക്കിന്റെ പുറകില്‍ 31 പുരുഷന്മാരെയും എട്ട് സ്ത്രീകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വിഷയത്തില്‍ ലണ്ടനിലെ വിയറ്റ്‌നാം എംബസി അഗാധമായ ദുഃഖവും രേഖപ്പെടുത്തിയിട്ടുണ്ട്. 39 പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുവാനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും വിയറ്റ്‌നാം എംബസി അറിയിച്ചു.

അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങളും എസെക്‌സ് പൊലീസ് മരിച്ചവരുടെ കുടുംബത്തെ അതാതു സമയങ്ങളില്‍ അറിയിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ മരിച്ചവരെല്ലാം ചൈനക്കാര്‍ ആയിരുന്നുവെന്നാണ് എസെക്‌സ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍, സംഭവം ലോകമെമ്പാടും അറിഞ്ഞപ്പോള്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ തന്നെ ലണ്ടനിലെ വിയറ്റ്‌നാം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് മരിച്ചവരില്‍ വിയറ്റ്‌നാമുകാര്‍ ഉണ്ടെന്ന് വ്യക്തമായത്.

ഇന്നലെയാണ് വിയറ്റ്‌നാമിലെ പൊതു സുരക്ഷാ മന്ത്രാലയം മരിച്ച 39 പേരും വിയറ്റ്‌നാമുകാരാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ ആറു പ്രൊവിന്‍സുകളില്‍ നിന്നുള്ളവരാണ് ഈ 39 പേര്‍. അതേസമയം, കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവറായിരുന്ന 25 കാരനെ പൊലീസ് അറസ്റ്റു ചെയ്യുകയും  നരഹത്യ, കള്ളപ്പണം വെളുപ്പിക്കല്‍, നിയമ വിരുദ്ധ കുടിയേറ്റം നടത്താനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു കാരണക്കാരായ അയര്‍ലന്റില്‍ നിന്നും പിടികൂടിയവര്‍ക്കും ഇതേ കുറ്റങ്ങള്‍ തന്നെയാണ് ചുമത്തിയിരിക്കുന്നത്. മറ്റുള്ളവര്‍ക്കു വേണ്ടി തെരച്ചില്‍ നടക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category