1 GBP = 92.70 INR                       

BREAKING NEWS

ജോളി വീണ്ടും ഉഷാറായി; ക്ഷീണിച്ച മുഖം ഒക്കെ മാറി; നിസംഗതയും ഇപ്പോള്‍ കാണാനില്ല; മുടി ചീകിയൊതുക്കി കണ്ണാടിയും വച്ച് അടിപൊളി ലുക്കില്‍ വീണ്ടും കൂടത്തായിയിലെ വില്ലത്തി; കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് കൂട്ടക്കൊലക്കേസിലെ പ്രതിയെത്തിയത് എല്ലാം കൂളെന്ന മുഖഭാവത്തില്‍; പൊലീസ് കസ്റ്റഡിയിലും 'ജോളിയായി' ജോളിയാമ്മ ജോസഫ്

Britishmalayali
kz´wteJI³

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ വില്ലത്തി വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങുന്നു. ജോളി ജോസഫ് വീണ്ടും സുന്ദരിയാകാന്‍ തുടങ്ങുകയാണ്. കണ്ണാടി വച്ച്, മുടി ചീകിയൊതുക്കി വൃത്തിയോടെ നടന്നു പോകുന്ന ജോളി. മുഖഭാവങ്ങളിലെ പഴയ നിസ്സഹായാവസ്ഥയും മാറുന്നു. അതായത് പൊലീസ് കസ്റ്റഡിയിലെ ജീവിതവുമായി ജോളി പൊരുത്തപ്പെടുകയാണ്. ഭര്‍ത്താവിനേയും ഭതൃ മാതാവിനേയും പിതാവിനേയും പിഞ്ചു കുഞ്ഞിനേയും അടക്കം ആറു പേരെ കൊന്നുവെന്ന പശ്ചാത്താപം പോലും ആ മുഖത്ത് ഇപ്പോള്‍ ഇല്ല.

ഇന്നലെ ജോളിയെ പൊലീസ് കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടു വന്നിരുന്നു. അപ്പോഴാണ് മുഖം മുനുക്കിയ ജോളിയുടെ ചിത്രം വ്യക്തമാകുന്നത്. എന്നും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന ആളുകളെ എന്‍ഐടി അദ്ധ്യാപികയെന്ന് പറഞ്ഞ് പറ്റിച്ചിരുന്ന ജോളി പതിയെ കേസിന്റെ സാഹചര്യവുമായി അടുക്കുകയാണ്. പൊലീസ് കാവലിലില്‍ പതിയെ അത്യാവശ്യം മേക്കപ്പുമായി ഇറങ്ങുകയാണ് അവര്‍. കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലാകുന്നതിന് മുമ്പുള്ള ജോളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതും അറസ്റ്റിലായ ശേഷമുള്ള ജോളിയും തമ്മില്‍ ഏറെ വ്യത്യാസമുണ്ടായിരുന്നു. തിരിച്ചറിയാന്‍ പോലും പ്രയാസവും. ഇതാണ് പതിയെ മാറുന്നത്. എന്‍ ഐ ടിയിലേക്ക് പോകുന്ന അതേ ജോളിയിലേക്ക് മടങ്ങി വരികയാണ് കൂടത്തായിയിലെ പ്രതി. അന്വേഷണസംഘം പറയുന്നത് ശരിയാണെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയൊരു നൊട്ടോറിയസ് ക്രിമിനലിലൊരാളാണ് ജോളിയാമ്മ ജോസഫ്.

ആറു കൊലക്കേസുകളിലാണ് ജോളിയെ പ്രതിയായി കാണുന്നത്. ഓരോ കേസിലും പ്രത്യേകം അറസ്റ്റ് രേഖപ്പെടുത്തുകയും ചോദ്യം ചെയ്യല്‍ നടത്തുകയും ചെയ്യുന്നു. ഭര്‍ത്താവ് റോയി തോമസ്, രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലി. മാത്യു തുടങ്ങിയവരുടെ കൊലപാതകത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കുന്നത്. ഇത് തീരുമ്പോള്‍ അടുത്ത കേസില്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. അങ്ങനെ പരമാവധി ദിവസം ജോളിയെ കസ്റ്റഡിയില്‍ വയ്ക്കുകയാണ് പൊലീസ്. അതിന് വേണ്ടിയാണ് വെവ്വേറെ എഫ് ഐ ആര്‍ ചാര്‍ജ് ചെയ്തതും. അതുകൊണ്ട് തന്നെ ഏറെ കാലം ഇനിയും പൊലീസ് കസ്റ്റഡിയില്‍ ജോളിക്ക് കഴിയേണ്ടി വരും.

നിലവില്‍ അഞ്ചു ദിവസത്തേക്കാണു ജോളിയെ പൊലീസ് കസ്റ്റഡിയില്‍ നല്‍കിയത്. കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു ശേഷം കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ ലോക്കപ്പിലാണു ജോളിയെ ഇന്നലെ താമസിപ്പിച്ചത്. ജോളിക്കു സയനൈഡ് കൈമാറിയ എം.എസ്.മാത്യുവിന്റെ പങ്കും മറ്റാരില്‍ നിന്നെങ്കിലും സയനൈഡ് വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതോടൊപ്പം സയനൈഡിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. ആല്‍ഫൈന്‍ വധക്കേസില്‍ എം.എസ്.മാത്യുവിനെ ഇന്ന് അറസ്റ്റ് ചെയ്യും. സിലി വധക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിനെ തെളിവെടുപ്പിനായി കോടതി 3 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മാത്യു മഞ്ചാടിയില്‍ കേസിലും കോടതി ഏര്‍പ്പെടുത്തിയ സൗജന്യ നിയമസഹായ പാനലില്‍ നിന്നുള്ള അഭിഭാഷകന്‍ തന്നെയാണു ജോളിയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. ഉടനൊന്നും ജാമ്യം കിട്ടാനും സാധ്യതയില്ല.

കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാജുവിന്റെ മൊഴി രേഖപ്പെടുത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഷാജിവുന്റെ ഭാര്യ സിലിയുടെ സഹോദരന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഷാജുവിന്റെ മൊഴി രേഖപ്പെടുത്തുന്നത്. റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതി ജോളിയുടെ മക്കളുടെ മൊഴിയും മുന്‍പ് രേഖപ്പെടുത്തിയുരന്നു. റോയ് തോമസിന്റെ മരണത്തില്‍ മറ്റാര്‍ക്കൊക്കെ പങ്കുണ്ടെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടത്തായി പൊന്നാമറ്റം വീട്ടില്‍ നടന്ന കൊലപാതകങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടന്നത് റോയ് തോമസിന്റെ മരണശേഷം മാത്രമായിരുന്നു. ജോളിയ്ക്കെതിരെ ഏറ്റവും ശക്തമായ തെളിവുകള്‍ നിലനില്‍ക്കുന്നതും ഈ കേസിലാണെന്നാണ് സൂചന. കേസില്‍ കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ പൊലീസ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

തന്റെ സൈ്വര്യജീവിതത്തിനു വേണ്ടിയും കുടുംബത്തിലെ സ്വത്ത് തട്ടിയെടുക്കാനായും ജോളി ഭര്‍ത്താവായിരുന്ന റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇത് തെളിയിക്കാന്‍ ആവശ്യമായ തെളിവുകളും സാക്ഷികളും തയ്യാറാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇതുവരെ പൊലീസ് ശേഖരിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിക്കാനുണ്ട്. റോയ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് പറയുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ്കേസിലെ പ്രധാന തെളിവ്. കൂടാതെ ജോളിയാണ് സയനൈഡ് നല്‍കിയതെന്നും ഇത് ലഭിച്ചത് ബന്ധുവായ മാത്യുവില്‍ നിന്നും പ്രജുകുമാറില്‍ നിന്നുമാണെന്നും വിശ്വാസയോഗ്യമായി തെളിയിക്കാന്‍ ആവശ്യമായ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്. ജോളിയുടെ പരപുരുഷബന്ധങ്ങളും വ്യാജ വ്യക്തിത്വവും സാമ്പത്തിക ഇടപാടുകളും കേസിന് ബലമേകുും. ഇവ തെളിയിക്കാന്‍ ആവശ്യമായ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category