1 GBP = 91.10 INR                       

BREAKING NEWS

കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ഓട്ടോറിക്ഷ വിളിച്ചതുമുതല്‍ തുടങ്ങിയ പരിചയം; പിന്നീട് സഹായി എന്ന നിലയില്‍ നിന്ന് വഴിമാറിയത് കാമുകനിലേക്ക്; വീട്ടുകാരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നീട് ഭീഷണിപ്പെടുത്തി യുവതിയെ ശാരീരികമായി പീഡിപ്പിച്ചത് നിരവധി തവണ; ദൃശ്യം പുറത്ത് വിടുമെന്ന് പറഞ്ഞു വിദേശത്ത് നിന്ന് ഭര്‍ത്താവ് അയച്ചുകൊടുത്ത പണം തട്ടുന്നതും പതിവാക്കി; പ്രവാസിയുടെ ഭാര്യയെ വഞ്ചിച്ച പ്രതി പിടിയില്‍

Britishmalayali
kz´wteJI³

വരന്തരപ്പിള്ളി: പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ഏറണാകുളം വാഴക്കാലയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വരന്തരപ്പിള്ളി വടക്കുംമുറി കോപ്പാടന്‍ പ്രബി(30)നെ എറണാകുളത്ത് നിന്നാണ് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പൊലീസുകാര്‍ പറയുന്നത് ഇങ്ങനെ: വരന്തരപ്പിള്ളിയില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രബിന്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വീട്ടമ്മയുമായി അടുപ്പത്തിലാകുന്നത്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനായി വീട്ടമ്മ പ്രബിനിന്റെ ഓട്ടോ വിളിക്കുകയും ഇരുവരും സൗഹൃദത്തിലാവുകയുമായിരുന്നു. പിന്നീട് ഈ ബന്ധം കൂടുതല്‍ ദൃഢമാവുകയായിരുന്നു. പോയ വര്‍ഷം കുട്ടിക്ക് പോളിയോ മരുന്ന് നല്‍കാന്‍ ആശുപത്രിയില്‍ പോകാനായി വീട്ടമ്മ പ്രബിനിനെ വിളിച്ചു. പോളിയോ നല്‍കി തിരികെ വരുന്ന വഴി തന്റെ വീട്ടുകാരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് പ്രബിന്‍ സ്വന്തം വീട്ടിലേക്ക് വീട്ടമ്മയുമായി പോയി. തുടര്‍ന്ന് വീട്ടില്‍ എത്തിയതോടെ കതക് കുറ്റിയിട്ട് യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയാക്കി ചിത്രങ്ങളും വീഡിയോയും ചിത്രീകരിച്ചു.

പിന്നീട് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി പല പ്രാവശ്യം യുവതിയെ ശാരീരികമായി പീഡിപ്പിച്ചു. പിന്നീട് ഇത് പതിവാക്കി. ഒരിക്കല്‍ യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെടവെ കുട്ടി കരഞ്ഞ് കൊണ്ട് വരികയും പ്രതി കുട്ടിയെ തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തി പണവും ആവശ്യപ്പെട്ടു. മാത്രമല്ല യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്നുമയക്കുന്ന പണം പ്രബിന്‍ നിര്‍ബന്ധപൂര്‍വ്വം എടുത്തുകൊണ്ടുപോകാനും തുടങ്ങി. ഒടുവില്‍ പ്രതിയുടെ പീഡനം സഹിക്കാതായതോടെ വരന്തരപ്പിള്ളി സ്റ്റേഷനിലെത്തി വനിത പൊലീസുകാരോട് യുവതി കാര്യം പറഞ്ഞു.

തുടര്‍ന്ന് യുവതിയില്‍ നിന്നും പരാതി എഴുതി വാങ്ങി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ പ്രതിയായ പ്രബിന്‍ സ്ഥലംവിട്ടിരുന്നു. പ്രബിനിനെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളം വാഴക്കാലായില്‍ പ്രബിന്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം ലഭിച്ചു. മാത്രമല്ല, ഗേറ്റ് നിര്‍മ്മാണ ജോലിക്ക് ഇയാള്‍ പോകുന്നുണ്ടെന്നും വ്യക്തമായി. ഇതറിഞ്ഞ അന്വേഷണസംഘം വാഴക്കാലായിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category