1 GBP = 91.30 INR                       

BREAKING NEWS

ഹരിശ്ചന്ദ്രന് സംശയ രോഗം; ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചു വന്ന പ്രവാസി; സംശയ രോഗം കാരണം ഭാര്യയെ മര്‍ദ്ദിച്ചിരുന്നത് പതിവെന്ന് പൊലീസിന് അയല്‍വാസികളുടെ മൊഴി; മലയാലപ്പുഴ പൊലീസ് സ്റ്റേഷന് സമീപം നാടിനെ നടുക്കി കൊലയും ആത്മഹത്യയും

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. മലയാലപ്പുഴ പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ഞള്ളൂര്‍ സ്വദേശി ഹരിശ്ചന്ദ്രനാ(52)ണ് ഭാര്യ ലളിതയെ വെട്ടിക്കൊന്നത്. ശേഷം വീടിന്റെ സ്റ്റെയര്‍കേസിന്റ കൈവരിയില്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.

പ്രവാസിയായ ഹരി മൂന്നു വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നത്. രണ്ടു മക്കളാണ് ഇവര്‍ക്ക് . ഒരാള്‍ സൈനികനും മറ്റൊരാള്‍ സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റുമാണ്. മക്കള്‍ രണ്ടു പേരും വീട്ടില്‍ ഇല്ലാത്തപ്പോഴാണ് സംഭവം. സംശയരോഗം കാരണം ഇയാള്‍ ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നു. മലയാലപ്പുഴ പൊലീസ് കേസെടുത്തു.

അടുത്ത വീട്ടിലെ കിണറ്റില്‍ വെള്ളം കോരാന്‍ ഉപയോഗിച്ചിരുന്ന കയര്‍ മുറിച്ചെടുത്താണു ഇയാള്‍ കെട്ടിത്തൂങ്ങിയത്. രണ്ട് ആണ്‍മക്കളാണിവര്‍ക്ക്. ജോലി സംബന്ധമായി അവര്‍ പോയിരിക്കുന്നതിനാല്‍ ഇവര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category