1 GBP = 91.10 INR                       

BREAKING NEWS

തടവറകളിലെ സര്‍ക്കാര്‍ വരുമാനം കുതിക്കുന്നു; പുതിയ കണക്കു പ്രകാരം സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 31.26 കോടി രൂപ; കഴിഞ്ഞവര്‍ഷം ട്രഷറിയിലെത്തിയ ലാഭം 6.07 കോടി; തുടങ്ങിയ പദ്ധതികളെല്ലാം വമ്പന്‍ വിജയം; ജയില്‍വരുമാനം കൂടുതല്‍ തമിഴ്നാട്ടിലെങ്കിലും കുറഞ്ഞ തടവുകാരില്‍നിന്ന് കൂടുതല്‍ വരുമാനം ലഭിക്കുന്നതില്‍ കേരളം മുന്‍പന്തിയില്‍; ദിവസം വിറ്റുപോകുന്നത് ഒരുലക്ഷത്തിലധികം ചപ്പാത്തി

Britishmalayali
kz´wteJI³

കണ്ണൂര്‍: ഭക്ഷ്യോത്പന്ന നിര്‍മ്മാണ പദ്ധതികള്‍ കൂടിയതോടെ തടവറകളില്‍നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം കുതിക്കുന്നു. ഏറ്റവുമൊടുവിലത്തെ കണക്കുപ്രകാരം 31.26 കോടി രൂപയാണ് ജയില്‍വരുമാനം. ആദ്യം സര്‍ക്കാര്‍ തുടങ്ങി വിജയിപ്പിച്ച പദ്ധതിയായിരുന്നു. ജയില്‍ ചപ്പാത്തി. ഇത് വമ്പന്‍ വിജയമായതോടെയാണ് പിന്നാലെ പുതിയ പദ്ധതികള്‍ എത്തിയത്. ഇതെല്ലാം വന്‍ വിജയവുമായിരുന്നു.

കഴിഞ്ഞവര്‍ഷം പുതിയ പദ്ധതികള്‍ എല്ലാം ചേര്‍ത്ത് ട്രഷറിയിലെത്തിയ ലാഭം 6.07 കോടി രൂപയാണ്. ഫര്‍ണീച്ചര്‍, കൃഷി, നെയ്ത്ത്, പാല്‍, പാലുത്പന്നങ്ങള്‍, സോളാര്‍ തുടങ്ങിയവയിലൂടെ 60 കോടിയിലധികം വേറെയും ലഭിക്കുന്നു. ഇതില്‍ 16 കോടി രൂപ ലാഭമായി ട്രഷറിയിലെത്തി. മൊത്തം ലാഭം 21.50 കോടി.വരുമാനം കൂടുതല്‍ കണ്ണൂരില്‍ഭക്ഷണനിര്‍മ്മാണംവഴി കൂടുതല്‍ വരുമാനം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 8.57 കോടി രൂപ. ലാഭം 2.25 കോടി.

ജയില്‍ വരുമാനം കൂടുതല്‍ തമിഴ്നാട്ടിലാണെങ്കിലും കുറഞ്ഞ തടവുകാരില്‍നിന്ന് കൂടുതല്‍ വരുമാനം ലഭിക്കുന്നതില്‍ കേരളമാണ് ഒന്നാമത്. കേരളത്തില്‍ 7500-ഓളമാണ് തടവുകാര്‍. തമിഴ്നാട്ടില്‍ 17,000-ലേറെയും. ബിഹാറില്‍ 32,000-ത്തോളം തടവുകാരുണ്ടെങ്കിലും വരുമാനം പത്തുകോടിയില്‍ താഴെയാണ്. ദിവസം ഒന്നരലക്ഷം ചപ്പാത്തി വനിതാജയിലുകള്‍ ഉള്‍പ്പടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ജനപ്രിയമാണ്. ഓണ്‍ലൈനായും ഇവ വീടുകളിലെത്തുന്നു.

ദിവസം ഒരുലക്ഷത്തിലധികം ചപ്പാത്തി സ്ഥിരംകൗണ്ടറുകള്‍ വഴിയും മൊബൈല്‍ കൗണ്ടര്‍വഴിയും വിറ്റുപോകുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മാത്രം ദിവസം 15 ചാക്ക് ഗോതമ്പുപൊടി ചപ്പാത്തിക്കായി ഉപയോഗിക്കുന്നു. ചിക്കന്‍ വിഭവങ്ങള്‍, ഇഡ്ഢലി, സാമ്പാര്‍, മുട്ടക്കറി, ചിക്കന്‍ബിരിയാണി, ബേക്കറി ഉത്പന്നങ്ങള്‍. കിണ്ണത്തപ്പം, പഴം പച്ചക്കറി, പാല്‍, പാലുത്പന്നങ്ങള്‍, ഫര്‍ണീച്ചര്‍, സോപ്പ്, ഫിനോയില്‍, വസ്ത്രങ്ങള്‍, കശുവണ്ടി. റബ്ബര്‍ എന്നിവയും വിതരണത്തിനെത്തുന്നു.

തടവുകാരാണ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇവര്‍ക്ക് സാധാരണകൂലിയെക്കാള്‍ കൂടുതല്‍ കിട്ടും. വനിതാജയിലിലെ ഇഡ്ഢലിയും സാമ്പാറും ഹിറ്റ്തിരുവനന്തപുരം വനിതാജയിലിലെ ഇഡ്ഢലിയും സമ്പാറും ജനപ്രിയമാണ്. പൂജപ്പുരജയിലില്‍ ഫാഷന്‍ വസ്ത്രങ്ങളും. കണ്ണൂര്‍ജയിലില്‍ ബ്യൂട്ടിപാര്‍ലര്‍ പോലുമുണ്ട്. പൂജപ്പുരയില്‍ കുളങ്ങള്‍ വൃത്തിയാക്കി ജലസ്രോതസ്സ് ഉപയോഗിക്കുക വഴി ജലഅഥോറിറ്റിക്ക് മാസം നല്‍കേണ്ട പത്തുലക്ഷത്തോളം രൂപ ലാഭിക്കാനായി. കണ്ണൂര്‍ സബ്ജയിലിലെ റിമാന്‍ഡ് തടവുകാരുണ്ടാക്കുന്ന കിണ്ണത്തപ്പവും ഹിറ്റാണ്. ഒരു ക്വിന്റലിലധികം കിണ്ണത്തപ്പം ഒരുദിവസം ഉണ്ടാക്കുന്നു. ഇവിടെ പൂച്ചട്ടികളും നിര്‍മ്മിച്ചുവില്‍ക്കുന്നു. പെട്രോള്‍ പമ്പുകളും ഷൂ ഫാക്ടറിയും വരുന്നു. തെലങ്കാന മോഡലായി ജയിലുകളില്‍ പെട്രോള്‍ പമ്പുകള്‍ ഉടന്‍ തുടങ്ങുന്നതോടെ വരുമാനം ഇനിയുമുയരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category