1 GBP = 92.00 INR                       

BREAKING NEWS

അപസ്മാരത്തിന് ചികില്‍സിക്കുമ്പോഴും കണ്ടെത്തിയത് രക്തത്തില്‍ വിഷം; കുടിച്ച അരിഷ്ടം കൊണ്ടു വരാന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ കൊണ്ടു കൊടുത്തത് മറ്റൊരു പുതിയ കുപ്പി; സിലിയെ കൊല്ലാന്‍ ശ്രമം നടന്നുവെന്നതിന് പ്രത്യക്ഷ തെളിവ് പൊലീസിന് കിട്ടി; സ്വകാര്യ ആശുപത്രിയിലെ കേസ് ഷീറ്റ് ജോളിയമ്മയ്ക്ക് വിനയാകും; കല്യാണത്തിന് പോകാതെ വീട്ടില്‍ നിന്ന് മാത്യുവിനെ കൊലപ്പെടുത്തിയതിന്റെ കഥയും ഞെട്ടിക്കുന്നത്; കൂടത്തായിയില്‍ പഴുതടയ്ക്കാന്‍ കരുതലോടെ പൊലീസ്

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി കേസില്‍ റോയി തോമസിന്റെ മരണം മാത്രമാണ് കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടുള്ളത്. ബാക്കിയെല്ലാം ഇപ്പോഴും രേഖകളില്‍ സ്വാഭാവിക മരണമാണ്. ജോളി ജോസഫിന്റെ മൊഴിയിലാണ് എല്ലാവരേയും കൊലപ്പെടുത്തിയത് എന്നുള്ളത്. ഇത് വിചാരണക്കാലത്ത് തള്ളി പറയും. അതുകൊണ്ട് തന്നെ പഴുതകള്‍ അടച്ചുള്ള തെളിവ് ശേഖരണമാണ് നടക്കുന്നത്. അതിനിടെ ജോളി ജോസഫ് ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നേരെ മുന്‍പു വധശ്രമം നടത്തിയതിന്റെ സുപ്രധാന തെളിവ് പൊലീസ് കണ്ടെടുത്തു. സിലി വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണു സിലിയെ ചികിത്സിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയത്. സിലിയുടെ രക്തത്തില്‍ വിഷാംശം ഉണ്ടായിരുന്നതിന്റെ സൂചനകള്‍ പൊലീസ് കണ്ടെടുത്ത ചികിത്സാ രേഖകളിലുണ്ട്. ഇത് കേസില്‍ നിര്‍ണ്ണായകമാകും.

2014 ഒക്ടോബറിലാണു സിലിയെ അബോധാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിലി അപസ്മാര രോഗിയാണെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇതിനുള്ള ചികിത്സയാണു നല്‍കിയത്. എന്നാല്‍ രക്തത്തില്‍ വിഷത്തിന്റെ അംശമുണ്ടെന്നു ഡോക്ടര്‍ കേസ് ഷീറ്റില്‍ കുറിച്ചിരുന്നു. ഈ കേസ് ഷീറ്റാണ് പൊലീസ് ഇന്നലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. അരിഷ്ടത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് 2014 ഒക്ടോബറില്‍ സിലിയെ വധിക്കാന്‍ ശ്രമിച്ചതെന്നാണു ജോളി പൊലീസിനു നല്‍കിയ മൊഴി. രക്തത്തില്‍ വിഷാംശമുണ്ടെന്ന സംശയത്തെത്തുടര്‍ന്നു സിലി ഒടുവില്‍ കഴിച്ച ഭക്ഷണത്തെക്കുറിച്ചു ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അരിഷ്ടം കഴിച്ച കാര്യം ബന്ധുക്കള്‍ സൂചിപ്പിച്ചപ്പോള്‍ ആ അരിഷ്ടം ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു.

വിഷം കലര്‍ത്തിയ അരിഷ്ടത്തിനു പകരം മറ്റൊരു കുപ്പി അരിഷ്ടമാണു ആശുപത്രിയിലെത്തിച്ചത്. ഇക്കാര്യത്തില്‍ ഷാജുവിന്റെ ബന്ധുക്കളുടെ സഹായം ജോളിക്കു ലഭിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 2016 ജനുവരിയിലാണു സിലി കൊല്ലപ്പെട്ടത്. ഇതിനു മുന്‍പു രണ്ടു തവണ സിലിയെ വധിക്കാന്‍ ശ്രമിച്ചെന്നു ജോളി മൊഴി നല്‍കിയിരുന്നെങ്കിലും ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ലഭിക്കാത്തത് അന്വേഷണസംഘത്തിനു വെല്ലുവിളിയായിരുന്നു. അതിനിടെ ഷാജു സഖറിയാസിന്റെ രഹസ്യമൊഴി കോഴിക്കോട് മജിസ്ട്രേട്ട് കോടതി (ഒന്ന്) രേഖപ്പെടുത്തി. റോയ് തോമസ് വധക്കേസ് അന്വേഷിക്കുന്ന സംഘം നല്‍കിയ അപേക്ഷയനുസരിച്ചാണു ഷാജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. കേസിന്റെ വിചാരണ സമയത്തു മൊഴി മാറ്റാതിരിക്കാനാണു ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം അന്വേഷണഘട്ടത്തില്‍ തന്നെ മജിസ്ട്രേട്ടിനു മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നത്.

രണ്ടാം പ്രതിയായ എം.എസ്.മാത്യുവിനെ ആല്‍ഫൈന്‍ വധക്കേസിലും അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവമ്പാടി ഇന്‍സ്പെക്ടര്‍ ഷാജു ജോസഫ് സ്പെഷല്‍ സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊന്നാമറ്റം വീട്ടിലുണ്ടായ മൂന്നു കൊലപാതകങ്ങളും പുറത്തറിയാതിരിക്കാനാണ് മാത്യു മഞ്ചാടിയിലിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതെന്ന് കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി സമ്മതിച്ചു. കൊയിലാണ്ടി പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് തനിക്ക് തടസമായി തീര്‍ന്നേക്കാവുന്ന ഭര്‍ത്താവിന്റെ മാതൃസഹോദരനെ വേഗത്തില്‍ കൊലപ്പെടുത്തിയതെന്ന് ജോളി സമ്മതിച്ചു. ആദ്യശ്രമത്തില്‍ തന്നെ മാത്യു മഞ്ചാടിയിലിനെ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി വകവരുത്തിയതെന്നും ജോളി മൊഴി നല്‍കി.

റോയ് തോമസ് മരിച്ചതിന് പിന്നാലെ പോസ്റ്റുമോര്‍ട്ടമെന്ന ആവശ്യത്തില്‍ മാത്യു ഉറച്ചുനിന്നു. റോയിയുടെ സഹോദരന്‍ റോജോയെക്കൂടി സമ്മതിപ്പിച്ച് എല്ലാ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങിയത് മാത്യുവാണ്. സയനൈഡ് ഉള്ളില്‍ച്ചെന്നാണ് റോയി മരിച്ചതെന്ന് ഉറപ്പായതോടെ മാത്യുവിന്റെ സംശയമുന തനിക്ക് നേരെ തിരിഞ്ഞതായി ജോളി പറഞ്ഞു. അങ്ങനെയാണ് മാത്യുവിനെ വകവരുത്താന്‍ തീരുമാനിച്ചത്. പലതവണ ഇതിനുള്ള വഴികള്‍ ആലോചിച്ചു. മാത്യുവുമായി കൂടുതല്‍ സൗഹൃദത്തിലാകാന്‍ ബോധപൂര്‍വം ശ്രമിച്ചു. മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ആദ്യ ശ്രമത്തില്‍ത്തന്നെ മാത്യുവിന്റെ മരണം ഉറപ്പാക്കാനായെന്നും ജോളി മൊഴി നല്‍കി.

മാത്യുവിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ബന്ധുക്കള്‍ക്കൊപ്പം കട്ടപ്പനയിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. വിമുക്തഭടനെന്ന നിലയില്‍ കിട്ടിയിരുന്ന മദ്യം തനിക്കും പലതവണ മാത്യു കൈമാറിയിരുന്നു. റോയിയെ കൊലപ്പെടുത്തുന്നതിനായി എം.എസ്.മാത്യു നല്‍കിയ സയനൈഡിന്റെ ബാക്കിയാണ് മാത്യുവിനെ ഇല്ലാതാക്കാനും ഉപയോഗിച്ചത്. ഈ കൊലപാതകത്തിന് ശേഷം സയനൈഡ് ഉപേക്ഷിക്കാന്‍ ആലോചിച്ചെങ്കിലും കൈയില്‍ സൂക്ഷിക്കുകയായിരുന്നു

കൊലപാതകത്തെക്കുറിച്ച് എം.എസ്.മാത്യുവിനോട് പോലും പറഞ്ഞിരുന്നില്ലെന്നും ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഒറ്റയ്ക്കാണെന്നും ജോളി അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. മാത്യുവിന്റെ മരണത്തോടെ താന്‍ പൂര്‍ണമായും സ്വതന്ത്രയായെന്ന് കരുതിയെങ്കിലും പിന്നീട് രണ്ടുപേരെക്കൂടി തനിക്ക് കൊലപ്പെടുത്തേണ്ടി വന്നെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category