1 GBP = 91.10 INR                       

BREAKING NEWS

ബിഎസ്എന്‍എല്ലിന് നഷ്ടപ്പെട്ടത് ലോകത്തെ മികച്ച വിവരവിനിമയ ശൃംഖലകളിലൊന്നെന്ന ഖ്യാതി; ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങി ഏറെ നാളായെങ്കിലും സാമ്പത്തികമായി കൂപ്പുകുത്തിയത് ചുരുങ്ങിയ വര്‍ഷങ്ങളില്‍; ശമ്പളമില്ലാതെ ഇനിയും തുടരുന്നത് അനേകം താല്‍ക്കാലിക ജീവനക്കാര്‍; സ്ഥിര ജീവനക്കാര്‍ക്ക് വിആര്‍എസ് നടപ്പാക്കുമ്പോള്‍ ബാക്കി വരുന്ന 80000ത്തോളം കരാര്‍ തൊഴിലാളികള്‍ക്ക് അവേശഷിക്കുന്നത് പ്രതീക്ഷകള്‍ മാത്രം; അത് അവസാനിക്കുമ്പോള്‍ ഇനിയും രാമകൃഷ്ണന്മാര്‍ ഉണ്ടായേക്കാം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലോകത്തെ മികച്ച വിവരവിനിമയ ശൃംഖലകളിലൊന്നായിരുന്ന ബിഎസ്എന്‍എല്ലിന്റെ പതനം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. സാങ്കേതികമായ പിന്നോക്കാവസ്ഥയും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കും തുടങ്ങിയിട്ട് കാലമേറെയായെങ്കിലും സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയില്‍ എത്തിയത് ചുരുങ്ങിയ വര്‍ഷങ്ങളിലായിരുന്നു. ഇന്ത്യയുടെ അഭിമാന സ്ഥാപനങ്ങളിലൊന്നായ ബിഎസ്എന്‍എല്‍, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍പോലും സാധിക്കാത്ത നിലയില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ജനറല്‍ മാനേജര്‍ (ബജറ്റ് ആന്‍ഡ് ബാങ്കിങ്) പുരണ്‍ ചന്ദ്ര കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കടഭാരം12,786 കോടിയാണ്.ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായിരുന്നു. എങ്കിലും കാലം കഴിയും തോറും നില പരിതാപകരമായി വന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു കരാര്‍ തൊഴിലാളികള്‍ക്ക് അവേശഷിക്കുന്ന ശമ്പള കുടിശ്ശിക. 10 മാസത്തോളമായി ഇതില്‍ താഴേക്കിടയില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് മുതല്‍ തുച്ഛമായ ശമ്പളം.

അതിന്റെ അവസാന ഉദാഹരണമായി മാറി നിലമ്പൂര്‍ സ്വദേശി രാമകൃഷ്ണന്‍. മാസങ്ങളായി ശമ്പളം മുടങ്ങി ജീവിതം വഴിമുട്ടിയ രാമകൃഷ്ണന്‍ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ജീവനൊടുക്കുകയായിരുന്നു. നിലമ്പൂര്‍ കാഞ്ഞിരമ്പാടം മച്ചിങ്ങാപൊയിലിലെ കുന്നത്ത് രാമകൃഷ്ണന്‍ (52) ആണ് പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുന്ന നിലമ്പൂര്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ സ്വിച്ച് റൂമില്‍ തൂങ്ങിമരിച്ചത്. പതിവുപോലെ ജോലിക്കെത്തി ഓഫിസ് വൃത്തിയാക്കിയ ശേഷമായിരുന്നു രാമകൃഷ്ണന്റെ ആത്മഹത്യ.

ഭിന്നശേഷിക്കാരനായ രാമകൃഷ്ണന്‍ നിലമ്പൂര്‍ എക്സ്ചേഞ്ചില്‍ 30 വര്‍ഷമായി ജോലി ചെയ്യുന്നു. 6000 രൂപയായിരുന്നു വേതനം. മാസങ്ങളായി വേതനം കുടിശികയാണ്. ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്കെത്തിയാല്‍ മതിയെന്ന് ഉത്തരവുണ്ടായിരുന്നു. വേതനം മണിക്കൂറിനു 90 രൂപയാക്കി കുറയ്ക്കുകയും ചെയ്തതോടെ രാമകൃഷ്ണന്‍ അസ്വസ്ഥനായിരുന്നെന്ന് സഹപ്രവര്‍ത്തകരും ബന്ധുക്കളും പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു കടുംകയ്യ്. ബിഎസ്എന്‍എല്ലില്‍ ഏകദേശം ഒരു ലക്ഷത്തോളം വരുന്ന കരാര്‍ തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ട്. ഇതില്‍ മിക്കവര്‍ക്കും വേതനം കിട്ടാക്കനിയാണ്. വര്‍ഷങ്ങളായി ഇവിടെ തന്നെ തൊഴിലെടുക്കുന്നവര്‍ നിര്‍ത്തി പോകാത്തത് അവരുടെ നല്ല പ്രായവും ആരോഗ്യവും ഇവിടെ തന്നെ ക്ഷയിച്ച് തീര്‍ന്നതിനാലാണ്. ഇപ്പോഴും അവര്‍ക്ക് ബാക്കിയുള്ള എന്നെങ്കിലും കിട്ടുമെന്നുള്ള വേതനിന്റെ പ്രതീക്ഷകള്‍ മാത്രമാണ്.

പത്തുമാസമായി 10 പൈസപോലും ശമ്പളംകിട്ടാതെ ജീവിതം വഴിമുട്ടിയ എണ്ണായിരം കരാര്‍ തൊഴിലാളികള്‍ വെറുംകൈയോടെ ബിഎസ്എന്‍എല്ലിന്റെ പടിയിറങ്ങേണ്ടി വരും. 30 വര്‍ഷംവരെ തുച്ഛമായ കൂലിക്ക് പണിയെടുത്തവരാണ് പെരുവഴിയിലായത്. കരാര്‍ തൊഴിലാളികള്‍ക്ക് മാര്‍ച്ച് മുതലുള്ള ശമ്പളം കുടിശ്ശികയാണ്. സ്ഥിരം ജീവനക്കാര്‍ സ്വയം വിരമിക്കലിന് ഒരുങ്ങുമ്പോള്‍ കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളകുടിശ്ശിക കിട്ടുമെന്നുപോലും ഉറപ്പില്ല. ഇപിഎഫ്, ഇഎസ്ഐ പിടുത്തങ്ങള്‍ക്കുശേഷം 376 രൂപ ദിവസവേതനം വാങ്ങിയവരാണിവര്‍. 2019 ജനുവരി മുതല്‍ രണ്ടായിരത്തിലധികം കരാര്‍ തൊഴിലാളികളെയാണ് ബിഎസ്എന്‍എല്‍ പുറത്താക്കിയത്. 60 വയസ്സായവരെ ആദ്യം പിരിച്ചുവിട്ടു. പിന്നീട് 58 കാരെയും 56 കാരെയും പുറത്താക്കി. ഇപ്പോള്‍ 52 കഴിഞ്ഞവരുടെ പട്ടിക തയ്യാറാക്കുകയാണ്.മാസം മുഴുവന്‍ ജോലി ചെയ്ത ഇവരോട് ഇനി 15 ദിവസംമാത്രം മതിയെന്നും ദിവസം ഒമ്പത് മണിക്കൂറുണ്ടായിരുന്ന ജോലി മൂന്ന് മണിക്കൂര്‍മാത്രം മതിയെന്നും ഉത്തരവിറങ്ങി.

ബിഎസ്എന്‍എല്‍ സ്വയം വിരമിക്കല്‍ പദ്ധതിക്ക് രണ്ട് ദിവസത്തിനകം അപേക്ഷിച്ചത് 17,433 ജീവനക്കാര്‍. ബുധനാഴ്ച മുതലാണ് ഓണ്‍ലൈനായി വിആര്‍എസിന് അപേക്ഷ തുടങ്ങിയത്. ആകെ ജീവനക്കാരുടെ 20 ശതമാനത്തോളം പേരാണിത്. കേരളത്തില്‍ നിന്ന് മുന്നൂറിലധികം ജീവനക്കാരും അപേക്ഷിച്ചിട്ടുണ്ട്. കേരളത്തിലാകെ 9545 ജീവനക്കാരാണുള്ളത്. ഇതില്‍ 6700 പേര്‍ വിആര്‍എസ് പരിധിയില്‍പെടും.ഡിസംബര്‍ 3 വരെ അപേക്ഷിക്കാം. ജനുവരി 31ന് വിആര്‍എസ് പ്രാബല്യത്തില്‍ വരും. 50 വയസ്സിനു മുകളിലുള്ള സ്ഥിരം ജീവനക്കാര്‍ക്കും മറ്റു സ്ഥാപനങ്ങളില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നവര്‍ക്കും അപേക്ഷിക്കാം. 80,000 പേര്‍ വിആര്‍എസ് എടുക്കുമെന്നാണ് കണക്കുകൂട്ടുന്നതെങ്കിലും ആദ്യ രണ്ട് ദിവസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഒരു ലക്ഷത്തിലധികമാളുകള്‍ വിആര്‍എസ് എടുക്കുമെന്നതാണ്

50 വയസ്സിനു മുകളിലുള്ള 1,09,208 ജീവനക്കാരാണ് ബിഎസ്എന്‍എല്ലിലുള്ളത്. കഴിഞ്ഞ മൂന്നുമാസമായി ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചുമാണ് ജീവനക്കാരെ നിര്‍ബന്ധിത വിആര്‍എസിന് കേന്ദ്രം മാനസികമായി തയ്യാറെടുപ്പിച്ചത്. വിആര്‍എസ് തുകയില്‍ 30 ശതമാനം ആദായനികുതി നല്‍കണമെന്ന വ്യവസ്ഥയുണ്ടായിട്ടുപോലും ജീവനക്കാര്‍ കൂട്ടത്തോടെ വിആര്‍എസിന് തയ്യാറായതും ഈ കാരണത്താലാണ്.

സ്വകാര്യ ടെലിഫോണ്‍ കമ്പനികള്‍ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയമാണ് പൊതുമേഖലയുടെ തകര്‍ച്ചയ്ക്ക് ആധാരം. ഇന്ത്യന്‍ ബഹിരാകാശ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് സ്വകാര്യ ടെലിഫോണ്‍ സംരംഭകര്‍ കൊഴുക്കുന്നത്. വന്‍ മുതല്‍മുടക്ക് ആവശ്യമുള്ള ടെലിഫോണ്‍ മേഖലയില്‍ പൊതുമേഖലാ ബാങ്കുകളടക്കം വാരിക്കോരി വായ്പ നല്‍കുന്നു. സ്വകാര്യകമ്പനികള്‍ അഞ്ചാം തലമുറ മൊബൈല്‍ സാങ്കേതികവിദ്യയിലേക്ക് കടന്നിരിക്കുകയാണ്. ഇന്റര്‍നെറ്റ്, ജിപിഎസ്, ഭരണനിര്‍വഹണ, ആരോഗ്യമേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് 5 ജി സംവിധാനം വഴിവയ്ക്കും. 10 ജിബിപിഎസ് വരെ സ്പീഡ് ആണ് സ്വകാര്യ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. ഇവരുമായി മത്സരിക്കുന്ന ബിഎസ്എന്‍എല്‍ ആകട്ടെ ഇനിയും 4 ജി പോലും ഭാഗികമായേ നടപ്പാക്കിയിട്ടുള്ളൂ. 3ജി യില്‍ നൂറില്‍ താഴെ എംബിപിഎസ് ഡാറ്റ സ്പീഡ് മാത്രമാണ് ബഹുഭൂരിപക്ഷം ഉപയോക്താക്കള്‍ക്കും ബിഎസ്എന്‍എല്‍ നല്‍കുന്നത്.

എന്തുകൊണ്ടാണ് ഈ ദുരവസ്ഥ എന്ന് പരിശോധിച്ചാല്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള മൂലധനസഹായം ബിഎസ്എന്‍എല്ലിന് ഇല്ല എന്നതാണ് ഉത്തരം. സര്‍ക്കാര്‍ നേരിട്ട് മൂലധനപിന്തുണ നല്‍കുന്നില്ലെന്നതോ പോകട്ടെ, ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നുമില്ല. പുതിയ സാങ്കേതികവിദ്യ ആര്‍ജിക്കുന്നതിലും നെറ്റ്വര്‍്ക്ക് വിപുലപ്പെടുത്തുന്നതിലും ബിഎസ്എന്‍എല്‍ വര്‍ഷങ്ങളായ സ്തംഭനാവസ്ഥയിലാണ്. ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്ന ടവറുകളില്‍ നല്ലൊരുപങ്കും സ്വകാര്യ കമ്പനികളുടേതാണ് എന്നറിയുമ്പോഴാണ് പതനത്തിന്റെ ആഴം വ്യക്തമാവുക.

ഇന്ത്യയില്‍ ആകെയുള്ള
ബിഎസ്എന്‍എല്‍ ജീവനക്കാര്‍ 1,57,427
50 മുതല്‍ 55 വയസ്സ് വരെയുള്ളവര്‍: 32,932
55 മുതല്‍ 58 വയസ്സ് വരെയുള്ളവര്‍: 43176
58നും 60നും ഇടയില്‍ ഉള്ളവര്‍: 33100
ആകെ: 1,09,208
ബാക്കിയുള്ള ജീവനക്കാര്‍: 48,219
(ഓഗസ്റ്റിലെ കണക്ക് അനുസരിച്ച്)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category