kz´wteJI³
തിരുവനന്തപുരം: പത്തനംതിട്ട തണ്ണിത്തോട് റബ്ബര്‍ വ്യാപാരി തണ്ണിത്തോട് സ്വദേശി മത്തായി ഡാനിയേല്‍ മരിച്ചത് ജി എസ് ടി കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വില്‍പ്പന നികുതി വകുപ്പ് നോട്ടീസ് കിട്ടിയപ്പോഴായിരുന്നു. മത്തായി ഡാനിയേലിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് രണ്ട് ദിവസം മുന്‍പാണ് മത്തായി ഡാനിയേലിന് 27 ലക്ഷം രൂപ ജി എസ് ടി കുടിശിക ഉണ്ടെന്ന് കാണിച്ച് വില്‍പ്പന നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയത്. സാമ്പത്തികമായി തകര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ ഇത്രയും തുക അടയ്ക്കാന്‍ കഴിയിയില്ലായിരുന്നു. ഇത് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചു. വ്യാപാര സമൂഹം പ്രതിഷേധം ശക്തമാക്കി. ഹര്‍ത്താലും നടത്തി. ഇപ്പോഴിതാ ഇതിലേക്ക് കാര്യങ്ങള്‍ എത്തിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ ധന വകുപ്പ് നടപടി എടുക്കുകയാണ്.
നികുതി കമ്മിഷണര്‍ ട്വിങ്കു ബിസ്വാളിനോട് അവധിയില്‍ പ്രവേശിക്കാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടത് മത്തായി ഡാനിയലിന്റെ ആത്മഹത്യയിലെ പ്രതിഷേധം തണുപ്പിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി പരിശോധനയില്ലാതെ വ്യാപാരികള്‍ക്ക് തെറ്റായ നികുതി കുടിശ്ശിക നോട്ടീസ് അയച്ചതിനാണ് നടപടി. വ്യാപാരികളുടെ പ്രതിഷേധം കാരണം സര്‍ക്കാരിന് ഈ നോട്ടീസുകള്‍ പിന്‍വലിക്കേണ്ടിവന്നു. ഈ നോട്ടീസ് ശരിയല്ലെന്ന് മന്ത്രിയും മനസ്സിലാക്കുന്നു. ഇതുകൊണ്ടാണ് നടപടി. ടിങ്കു ബിസ്വാളിനോട് നികുതി കമ്മിഷണറുടെ ചുമതലകള്‍ ഇനി നിര്വഹിക്കേണ്ടതില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ഈ സ്ഥാനത്തുനിന്നു മാറ്റും.
ചരക്ക്-സേവന നികുതി വകുപ്പിന്റെ (ജി.എസ്.ടി.) മേധാവിയാണ് നികുതി കമ്മിഷണര്‍. മൂല്യവര്‍ധിത നികുതി(വാറ്റ്) നിലനിന്ന കാലത്തെ വിറ്റുവരവിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി വ്യാപാരികള്‍ക്കു വ്യാപകമായി നോട്ടീസയച്ചത് വന്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു. സോഫ്റ്റ്വേര്‍ മോഡ്യൂള്‍ ഉപയോഗിച്ചാണ് നോട്ടീസുകള്‍ തയ്യാറാക്കിയത്. വ്യാപാരികള്‍ ലക്ഷങ്ങളുടെ കുടിശ്ശിക അടയ്ക്കേണ്ടിവരുമെന്ന ധാരണ പരന്നു. വിശദീകരണം ഒന്നും നല്‍കാതെയാണ് നോട്ടീസയച്ചത്. ഇതാണ് വ്യാപാരികളെ സമരത്തിലേക്കു നയിച്ചത്. മത്തായി ഡാനിയലിന്റെ ജീവനെടുത്തതും ഈ നോട്ടീസാണ്.
ഇതേ തുടര്‍ന്ന് വ്യാപാരി-വ്യവസായി ഏകോപനസമിതി ഒരു ദിവസം കടയടച്ചു പ്രതിഷേധിച്ചു. അബദ്ധമാണെന്നു ബോധ്യപ്പെട്ടിട്ടും നോട്ടീസുകള്‍ അയയ്ക്കുന്നതില്നിന്നു പിന്മാറാന് ആദ്യം വകുപ്പ് തയ്യാറായിരുന്നില്ല. ഈ സോഫ്റ്റ്വേറില് പിശകുള്ളതും ഇതില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ പലതും അബദ്ധമാണെന്നും വകുപ്പിന് നേരത്തേതന്നെ ബോധ്യമായിരുന്നു. അതിനാല്‍ കണക്കുകളുടെ നിജസ്ഥിതി പരിശോധിച്ച ശേഷമേ നോട്ടീസ് അയയ്ക്കാവൂ എന്ന് മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം ലംഘിച്ചാണ് വകുപ്പ് വ്യാപാരികള്‍ക്ക് വ്യാപകമായി നോട്ടീസ് അയച്ചത്.
സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിച്ചാണ് നോട്ടീസ് അയച്ചതെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയിലും വ്യക്തമാക്കിയിരുന്നു. ഇതാണ് നികുതി കമ്മിഷണര്ക്കെതിരേയുള്ള നടപടിയിലേക്കു നയിച്ചതെന്നാണ് സൂചന.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam