എം മനോജ് കുമാര്‍
കാക്കനാട്: നടന് പൃഥ്വിരാജിന്റെ രജിസ്ട്രേഷന് കുരുക്കില്‍ പെട്ടത് പുതുപുത്തന്‍ ബിഎംഡബ്ല്യുകാര്‍. 1.64 കോടി വില വരുന്ന ബിഎംഡബ്ല്യു കാറുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും നല്‍കാതെ ഡീലര്‍ രജിസ്ട്രേഷന് അപേക്ഷിച്ചത് കാരണമാണ് രജിസ്ട്രേഷന് മുടങ്ങിയത്. 1.64 കോടി വില വരുന്ന കാറിന്റെ ബില്ലില്‍ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ രജിസ്ട്രേഷന് നടപടികള്‍ ആര്‍ടിഒ ഓഫീസ് അധികൃതര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. 1.64 കോടി രൂപ വിലവരുന്ന കാറിന്റെ വില 1.34 കോടിയായി രേഖപ്പെടുത്തുമ്പോള്‍ പൃഥ്വിരാജ് അടക്കേണ്ടി വരുന്ന ടാക്സ് 1.34 കോടി രൂപയുടെ ടാക്സ് മാത്രമാകും. എന്നാല്‍ കാറിന്റെ വില 1.64 കോടി രൂപയായതിനാല്‍ അത്രയും രൂപ വിലവരുന്ന കാറിന്റെ ടാക്സ് നടന് അടയ്ക്കണം.
സെലിബ്രിറ്റി ഡിസ്കൗണ്ട് ഇനത്തില്‍ വില കുറച്ചു നല്‍കിയതാണെന്ന് വാഹനം ഉടമകള്‍ പറഞ്ഞാലും ടാക്സില്‍ മാറ്റം വരില്ല. വാഹനത്തിന്റെ മുഴുവന്‍ വിലയും രജിസ്ട്രേഷനില്‍ കാണിക്കണം. വാഹന വില കുറച്ച് കാണിച്ചാല്‍ അതിനുള്ള വിശദീകരണം ഡീലര്‍ നല്‍കണം. വില കൂട്ടിയാല്‍ കാരണം കാണിക്കേണ്ടതില്ല. ഇവിടെ നടന് വില കുറച്ച് കാണിച്ചാണ് രജിസ്ട്രേഷന് അപേക്ഷ നല്‍കിയത്. ഇതോടെയാണ് രജിസ്ട്രേഷന് നടപടികള്‍ അധികൃതര്‍ മരവിപ്പിച്ചത്. നിലവില്‍ വില കുറച്ച് തന്നെയാണ് കാര്‍ രജിസ്ട്രേഷന് അപേക്ഷിച്ചത്. ബിഎംഡബ്ല്യുകാര്‍ ആയതിനാല്‍ വാഹനത്തിന്റെ വില അടക്കമുള്ള മുഴുവന്‍ വിശദാംശങ്ങളും ഡീലര്‍ നല്‍കണം. ഇത് ഡീലര്‍ നല്‍കിയിട്ടില്ല.
സാധാരണ വരുന്ന കാറുകള്‍ ആണെങ്കില്‍ അതിനു അടയ്ക്കേണ്ട നികുതിയുടെ പൂര്‍ണ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കയ്യിലുണ്ട്. വാഹനത്തിന്റെ മോഡല്‍ അനുസരിച്ച് നികുതി അധികൃതര്‍ ഈടാക്കും. പക്ഷെ ബിഎംഡബ്ലുപോലുള്ള കാറുകള്‍ അധികം രജിസ്ട്രേഷന് വരുന്നില്ല. ഈ ഘട്ടത്തില്‍ കാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വില അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ണമായി ഡീലര്‍ നല്‍കണം. ഇങ്ങിനെ നല്‍കാത്തതില്‍ അപാകത കണ്ടതോടെയാണ് ഓണ്‍ലൈന്‍ വഴി നല്കിയ അപേക്ഷയിലെ വാഹന രജിസ്ട്രേഷന് നടപടികള്‍ അധികൃതര്‍ തടഞ്ഞത്.
ബിഎംഡബ്ല്യുകാറിനു ആവശ്യമായി വരുന്ന നികുതിയുടെ വിവരങ്ങള്‍ ഡീലര്‍ ആര്‍ടി ഓഫീസില്‍ ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍ ഡീലര്‍ ഇത് ചെയ്തിട്ടില്ല. ബിഎംഡബ്ല്യു ആയതിനാല്‍ ഈ കാറിനു എത്ര രൂപ അധിക നികുതി അടയ്ക്കേണ്ടതുണ്ടെന്നു രജിസ്ട്രേഷന് അപേക്ഷിക്കുമ്പോള്‍ ഡീലര്‍ ആര്‍ടിഒ ഓഫീസ് അധികൃതര്‍ മുന്‍പാകെ വ്യക്തമാക്കണം. ഈ ഉത്തരം തന്നാല്‍ മാത്രമേ നടപടികളുമായി ആര്‍ടിഒ ഓഫീസ് അധികൃതര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയൂ. അടയ്ക്കേണ്ട നികുതിയുമായി ബന്ധപ്പെട്ട് ഡീലര്‍ വ്യക്തത വരുത്തണം. ഇതുവരെ ഈ കാര്യത്തില്‍ ഡീലര്‍ വ്യക്തത വരുത്തിയിട്ടില്ല. ഞങ്ങള്‍ കാത്തു നില്‍ക്കുകയാണ്-കൊച്ചി ആര്‍ടിഒ അധികൃതര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. വാഹനത്തില്‍ വരുത്തിയിരിക്കുന്ന സജ്ജീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അധികൃതര്‍ തേടിയിട്ടുണ്ട്.
1.64 കോടി രൂപയുടെ ആഡംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടക്കാനായിരുന്നു ശ്രമം. എന്നാല്‍ 30 ലക്ഷം രൂപ 'സെലിബ്രിറ്റി ഡിസ്കൗണ്ട്' ഇനത്തില്‍ വില കുറച്ചു നല്‍കിയതാണെന്നാണ് ഡീലര്‍ പറയുന്നത്. പക്ഷേ ഡിസ്കൗണ്ട് നല്കിയാലും ആഡംബര കാറുകള്‍ക്കു യഥാര്‍ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. അതുകൊണ്ട് ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ വാഹനം രജിസ്ട്രേഷന് ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടര്‍ വാഹന വകുപ്പ്. ആരായാലും ഇത് ചെയ്തേ പറ്റൂവെന്നാണ് വകുപ്പിന്റെ നിലപാട്. ഈ വിവാദത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് പൃഥ്വി രാജിന്റെ നിലപാട്. ആഡംബര കാറുകളോട് പൃഥ്വിരാജിന് പ്രത്യേക ഇഷ്ടം തന്നെയുണ്ട്. ഈ വര്‍ഷം ജൂണിലാണ് താരം ലാന്‍ഡ് റോവറിന്റെ പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കിയത്. മൂന്ന് കോടി രൂപയോളം ഓണ്‍റോഡ് വില വരുന്ന റേഞ്ച് റോവര്‍ നിരയിലെ വേഗ് മോഡലാണ് താരം പുതുതായി തന്റെ ഗാരേജില്‍ അന്ന് എത്തിച്ചത്്.
ഭാര്യ സുപ്രിയ മോനോനൊപ്പം ലാന്‍ഡ് റോവര്‍ കൊച്ചി ഷോറൂമിലെത്തി പൃഥ്വി പുതിയ വോഗ് എസ്.യു.വി ഏറ്റുവാങ്ങിയ ഫോട്ടോ അന്ന് വൈറലായിരുന്നു. കുടുംബത്തിലേക്കെത്തിയ പുതിയ അതിഥി എന്ന അടിക്കുറിപ്പില്‍ പൃഥ്വി വാഹനം ഓടിക്കുന്ന ഒരു ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് ലംബോര്‍ഗിനി ഹുറാകാന് സ്വന്തമാക്കിയതും സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ആഡംബരവും സൗന്ദര്യവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഒരുപോലെ ഒത്തുചേര്‍ന്ന മോഡലാണ് റേഞ്ച് റോവര്‍ വോഗ്. 190 kW പവറും 600 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും 250 kW പവറും 450 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് വേഗിന് കരുത്തേകുന്നത്. ഇതിലെ ഡീസല്‍ എന്ജിന് മോഡലാണ് പൃഥ്വി സ്വന്തമാക്കിയത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് വാഹനത്തിലെ ട്രാന്സ്മിഷന്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam