1 GBP = 91.10 INR                       

BREAKING NEWS

കാല്‍പന്ത് വാങ്ങാന്‍ കുട്ടിക്കുറുമ്പന്മാരുടെ രസകരമായ മീറ്റിങ്; കമ്പി വളച്ച മൈക്കില്‍ കാര്യഗൗരവം ബോധിപ്പിച്ച് നീട്ടിക്കുറുക്കിയ പ്രസംഗവും; മിഠായി വാങ്ങുന്ന കാശ് കൂട്ടി പന്ത് വാങ്ങാമെന്ന് രക്ഷാധികാരി; കൈയടിച്ച് പിന്താങ്ങി വനിതാ പ്രതിനിധിയും; കുട്ടിക്കുരുന്നുകളുടെ വൈറലായ മീറ്റിങ് കണ്ട് ഫുട്ബോള്‍ വാങ്ങാന്‍ സഹായവുമായി സുശാന്ത് നിലമ്പൂരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാല്‍പന്ത് കളി പ്രായഭേദമന്യേയുള്ള ആവേശമാണ്. ഫുട്ബോള്‍ കളിക്കാനായി ഒരുകൂട്ടം കുഞ്ഞുകൂട്ടുകാര്‍ നടത്തുന്ന കഷ്ടപ്പാടിന്റെ രസകരമായ വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. ഒരു ഫുട്ബോള്‍ സ്വന്തമാക്കുന്ന ആഗ്രഹത്തിനായി ഗൗരവകരനമായ മീറ്റിങ്ങാണ് ഒരുകൂട്ടം കുട്ടികള്‍ ചേര്‍ന്ന് സംഘടിപ്പിച്ചത്.

പാര്‍ട്ടി മീറ്റിങ്ങുകളെ വെല്ലുന്ന കോ-ഓര്‍ഡിനേഷനും, ഗൗരവകരമായ പ്രസംഗവും, മികച്ച കളിക്കാരനെ പൊന്നാടയണിച്ച് ആദരിക്കലും തുടങ്ങി കണ്ടു നില്‍ക്കുന്നവരെല്ലാം ഒന്ന് അമ്പരന്ന് പോകും. തിങ്കള്‍തൊട്ട് ശനിവരെ മിഠായി വാങ്ങുന്ന പൈസകൂട്ടിവച്ച് പത്ത് രൂപയാക്കി കൊണ്ടുവന്നു ഫുട്ബോള്‍ വാങ്ങുക, ഇതാണ് ഈ കൂട്ടകാര്‍ മീറ്റിങ്ങിലൂടെ നടപ്പിലാക്കുന്ന പദ്ധതി.

ഗ്രൂപ്പിലെ വനിതാ പ്രതിനിധികള്‍ കൂടി പ്രമേയം അംഗീകരിച്ചതോടെ പന്തുവാങ്ങുന്ന കാര്യം മീറ്റിങ്ങില്‍ ഏകപക്ഷീയമായി തന്നെ പാസായി. മിട്ടായി വാങ്ങുന്ന കാശ് കൂട്ടിവെച്ച് പത്തുരൂപയ്ക്ക് പന്ത് വാങ്ങുക എന്നതാണ് തീരുമാനം. കുറേ പന്തുകള്‍ നേരത്തേ പൊട്ടിപോയി അതുകൊണ്ട് പുതിയ പന്ത് വാങ്ങണം, പിരിവിടുന്ന കാര്യം അറിയിക്കുന്നതിനാണ് ഇവര്‍ മീറ്റിങ് കൂടിയിരിക്കുന്നത്- എന്ന് പ്രത്യേകം രക്ഷാധികാരി പറയുന്നുണ്ട്.


'ഈ കുട്ടിക്ക് പറയുമ്പോ ഒരു ഇത് വരും... തെറ്റൊക്കെ വരും ചിരിക്കരുത് ആരും... എല്ലാരേം വിളിച്ചപ്പോ ഇവനാണ് വന്നത്... ചിരിക്കരുത്' എന്ന ആ കുട്ടുകാരന്റെ കരുതലിനെ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാന്‍ പോലുമാകില്ല. ഈ കുട്ടികളെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുകയാണ് സോഷ്യല്‍ മീഡിയ. നാട്ടിലെ കുറച്ചു ചെറിയ കുട്ടികള്‍ ചേര്‍ന്നു നടത്തുന്ന ഒരു മീറ്റിങ്ങാണ് വിഡിയോയുടെ ഉള്ളടക്കം. തങ്ങള്‍ക്കു കളിക്കാന്‍ ഒരു ഫുട്ബോള്‍ വാങ്ങാന്‍ വേണ്ടി പിരിവെടുക്കുന്നതിനു വേണ്ടിയാണ് മീറ്റിങ്. കമ്പ് വളച്ചുണ്ടാക്കിയ മൈക്കും അധ്യക്ഷനും സദസ്സും ഒക്കെച്ചേര്‍ന്ന് ഗൃഹാതുരതയുടെ നിറവോടെയാണ് മീറ്റിങ്. ഒരു കുട്ടിക്കളിയുടെ പശ്ചാത്തലമുള്ള, എന്നാല്‍ ആരിലും കൗതുകം നിറയ്ക്കുന്നതാണ് ഈ കുട്ടി മീറ്റിങ്.

ഈ കുരുന്നുകളുടെ നിഷ്‌കളങ്കതയും കരുതലും കാര്യഗൗരവവും സോഷ്യല്‍ലോകം ഏറ്റെടുത്തുകഴിഞ്ഞു. സാമൂഹ്യപ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരാണ് ഈ വൈറല്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ട് സ്പെയിന്‍കാരനായ വേക്കപ്പ് ഫുഡ്ബോള്‍ ടീമിന്റെ കോച്ച് സി്റ്റിവോ കുട്ടികള്‍ക്ക് ഫുട്ബോള്‍ സമ്മനമായി നല്‍കി സുശാന്തിനൊപ്പം രംഗത്തെത്തി. കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിന് സഹായവും സുശാന്ത് നിലമ്പൂരും സംഘവും ഓഫര്‍ നല്‍കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category