1 GBP = 93.30 INR                       

BREAKING NEWS

വിവാഹപ്പന്തല്‍ നശിപ്പിച്ചും ഭക്ഷണത്തിലും കുടിവെള്ളത്തിലും കരി ഓയില്‍ പ്രയോഗിച്ചും വിവാഹം മുടക്കി അയല്‍വാസിയുടെ പക; പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ പകയുടെ കഥയും; പെണ്‍കുട്ടിയുടെ മാതാവിനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കല്യാണം കുളമാക്കിയതെന്ന് പ്രതിയുടെ കുറ്റസമ്മതം

Britishmalayali
kz´wteJI³

പേരാവൂര്‍: വിവാഹപന്തല്‍ അലങ്കോലമാക്കിയും ഭക്ഷണ സാധനങ്ങളിലും കുടിവെള്ളത്തിലും കരി ഓയിലും ഒഴിച്ച സംഭവത്തിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍. ആനക്കുഴിയില്‍ സാംസ്‌കാരിക നിലയത്തിലൊരുക്കിയ കിഴക്കേടത്ത് വീട്ടില്‍ സീമയുടെ മകളുടെ വിവാഹപ്പന്തലും ഭക്ഷണസാധനങ്ങളുമാണ് പ്രതി നശിപ്പിച്ചത്. സാംസ്‌കാരികനിലയത്തിനു സമീപം താമസിക്കുന്ന കുന്നുങ്ങവീട്ടില്‍ വൈശാഖിനെ(23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈശാഖിന് സീമയോടുള്ള പൂര്‍വവൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്നുപറയുന്നു.


സമീപത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എല്ലാദിവസവും കൂടുതല്‍ സമയം ഫോണ്‍വിളിക്കുന്ന പ്രതി, സംഭവദിവസം പുറത്തേക്കുള്ള വിളികള്‍ കുറച്ചതാണ് സംശയത്തിനിടനല്കിയത്. അന്നേദിവസം പ്രതി വിളിച്ച കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റസമ്മതം നടത്തി.

വിവാഹം അലങ്കോലമാക്കാന്‍ ഉപയോഗിച്ചശേഷം ബാക്കിവന്ന കരിഓയിലും മണ്ണെണ്ണയും മേല്‍മുരിങ്ങോടിയില്‍ പ്രതിയുടെ വേസ്റ്റ് ടാങ്കില്‍നിന്ന് കണ്ടെടുത്തു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. എസ്ഐ.മാരായ എം.സജിത്ത്, എം വികൃഷ്ണന്‍, പി.വിനോദ്കുമാര്‍ സി.പി.ഒ.മാരായ കെ.വി.ശിവദാസന്‍, പി.എന്‍.സിജീഷ്, ആര്‍.വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category