1 GBP = 92.00 INR                       

BREAKING NEWS

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയപ്പോള്‍ അരിച്ചു പെറുക്കി സിസിടിവി പരിശോധന; അടയാളമുള്ള ആളെ തിരഞ്ഞ് പൊലീസ് എത്തിയത് ഫാത്തിമാപുരം സ്വദേശിയിലേക്ക്; ഫെയ്സ് ബുക്കില്‍ നിന്ന് പടമെടുത്ത് പിടികിട്ടാപ്പുള്ളിയെ സോഷ്യല്‍ മീഡിയയിലും അവതരിപ്പിച്ചു; ഗള്‍ഫിലെ ജോലിക്കാരന്‍ പൊലീസിനെ ബന്ധപ്പെട്ടത് ബന്ധമില്ലാത്ത തട്ടിപ്പിലെ നിജസ്ഥിതി വെളിപ്പെടുത്താന്‍; ഒടുവില്‍ യഥാര്‍ത്ഥ പ്രതി പിടിയിലും; രൂപത്തിലേയും പേരിലേയും സാമ്യം വിനയായത് പ്രവാസിക്ക്; നാലുകോടിയിലെ മുക്കുപണ്ടം തട്ടിപ്പുകാരന്‍ കുടുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

ചങ്ങനാശേരി: വീണ്ടും 'അപരന്‍'. പത്മരാജന്റെ പഴയ സിനിമയെ ഓര്‍മിപ്പിക്കും തരത്തില്‍ വെട്ടിലായത് പ്രവാസി യുവാവ്. പേരിലെയും രൂപത്തിലെയും സാമ്യമാണ് വിനയായത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന യുവാവ് ഒടുവില്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. നാട്ടില്‍ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയെന്ന കേസില്‍ പ്രതിയായ പ്രവാസി കേസില്‍ നിന്ന് രക്ഷപ്പെട്ടത് യഥാര്‍ഥ പ്രതിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ആണ്. അങ്ങനെ യുവാവ് മാനക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.

നാലുകോടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തത് തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് ചിറപ്പുരയിടത്തില്‍ ചാഞ്ഞോടി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാമോന്‍(30) ആയിരുന്നു. യഥാര്‍ത്ഥ പ്രതിയായ ഇയാളെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് ഒരു കുടുംബം മാനക്കേടില്‍ നിന്ന് രക്ഷപ്പെട്ടത്. ഡിവൈഎസ്പി എസ്.സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം തൃക്കൊടിത്താനം സിഐ സാജു വര്‍ഗീസ്, എസ്ഐ സാബു, ജിജു തോമസ്, പി.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ കോഴിക്കോടും സമാന രീതിയില്‍ രൂപ സാമ്യത്തിന്റെ പേരില്‍ മറ്റൊരാള്‍ പിടിയിലായിരുന്നു. ഇയാളെ പൊലീസ് ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഇത്തരത്തിലൊരു സംഭവമാണ് ഒഴിവാകുന്നത്.

മുക്കുപണ്ടംവച്ച് 95,000 രൂപ ഷാമോന്‍ തട്ടിയെടുത്തെന്നാണ് പരാതി. സ്ഥാപന ഉടമ പൊലീസില്‍ പരാതി നല്‍കി. സ്വര്‍ണപ്പണയം സ്വീകരിക്കുന്ന വിവിധ സ്ഥാപന ഉടമകള്‍ ഉള്‍പ്പെട്ട വാട്സാപ് ഗ്രൂപ്പുകളിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചിരുന്നു. വാട്സാപ്പില്‍ പങ്കുവച്ച അടയാളമുള്ള ഒരാള്‍ കോന്നിയിലെ ഒരു സ്ഥാപനത്തില്‍ സ്വര്‍ണം പണയം വയ്ക്കാന്‍ എത്തിയതായി കണ്ടെത്തിയതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അന്വേഷണത്തില്‍ ഷാമോന്‍ ആണു പ്രതി എന്നു മനസ്സിലായി. ഇതോടെയാണ് 'അപരന്‍' പ്രതിയാകുന്നത്.

പൊലീസില്‍ നിന്ന് പ്രതിയുടെ പേരു മനസ്സിലാക്കിയ സ്ഥാപന ഉടമ ഫേസ്ബുക്കില്‍ പേര് തിരഞ്ഞതോടെ ഫാത്തിമാപുരം സ്വദേശി ഷാമോന്റെ പ്രൊഫൈല്‍ കണ്ടെത്തി. കടയുടമ ഫാത്തിമാപുരം സ്വദേശി ഷാമോന്റെ ഫോട്ടോ കാണിച്ച് അന്വേഷണം നടത്തുകയും സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ വച്ച് പോസ്റ്റ് ഇടുകയും ചെയ്തു. വിദേശത്ത് ജോലി ചെയ്യുന്ന ഷാമോന്‍ പൊലീസുമായി ബന്ധപ്പെട്ട് നിരപരാധിത്വം ബോധ്യപ്പെടുത്തി. ഇത് പൊലീസ് അന്വേഷണത്തിലൂടെ ഉറപ്പിക്കുകയും ചെയ്തു. പണയം വയ്ക്കുന്ന സമയത്ത് ഷാമോന്‍ നാട്ടില്‍ ഇല്ലായിരുന്നുവെന്നും വ്യക്തമായി. ഇതിന് പിന്നാലെയാണ് യഥാര്‍ത്ഥ പ്രതി തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് ചിറപ്പുരയിടത്തില്‍ ചാഞ്ഞോടി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാമോന്‍ കുടുങ്ങുന്നത്.

എഎസ്പി ചമഞ്ഞ് മൂന്നാറിലെ ഹോട്ടലില്‍ തട്ടിപ്പ് നടത്തിയത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ഷാമോന്‍ പ്രതിയാണ്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category