1 GBP = 91.10 INR                       

BREAKING NEWS

സോളാറിലെ ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയെ പ്രതിരോധിക്കാന്‍ അഭിഭാഷകന് കൊടുത്തത് 1.20 കോടി; ഒരു കേസിനു 34 ലക്ഷം രൂപയ്ക്കു മേല്‍ അഭിഭാഷക ഫീസ് 4 കേസുകളില്‍ നല്‍കി; ഷുഹൈബില്‍ സിപിഎമ്മിനെ രക്ഷിക്കാന്‍ 34 ലക്ഷം നല്‍കിയതും ചര്‍ച്ചകളില്‍; 300 ല്‍ പരം കേസുകള്‍ക്കു ഹാജരാകാന്‍ സ്വകാര്യ അഭിഭാഷകര്‍ക്ക് ഇതിനകം ചെലവഴിച്ചത് 12.22 കോടി രൂപ; രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഖജനാവ് പിണറായി കൊള്ളയടിക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

കൊച്ചി: ഇടതു സര്‍ക്കാര്‍ ഒരു കേസില്‍ നല്‍കിയ ഏറ്റവും ഉയര്‍ന്ന അഭിഭാഷക ഫീസ് കണ്ണൂരിലെ ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കരുതെന്നു വാദിക്കാന്‍ നല്‍കിയ 34 ലക്ഷം രൂപയെന്ന നിയമസഭാ മറുപടിയെ ചോദ്യം ചെയ്ത് ഇതാ ഒരു വിവരാവകാശ രേഖ. അഭിഭാഷക ഫീസ് ഇനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ചെലവാക്കിയ കേസ് ഏതെന്നു നിയമസഭയില്‍ സണ്ണി ജോസഫ് എംഎല്‍എ ചോദിച്ചിരുന്നു. മറുപടിയിലാണ്, ഷുഹൈബ് കേസിന്റെ ചെലവ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചത്. ഇത് തെറ്റാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇത് പുതിയ ചര്‍ച്ചകള്‍ക്കും വഴിവയ്ക്കും. ഏതായാലും എല്ലായിടത്തും നിറയുന്നത് രാഷ്ട്രീയം തന്നെയാണ്.

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിക്കെതിരെ വാദിക്കാന്‍ നല്‍കിയ ഫീസ് 1.20 കോടി രൂപയെന്നു വിവരാവകാശ രേഖ. ഇതടക്കം ഒരു കേസിനു 34 ലക്ഷം രൂപയ്ക്കു മേല്‍ അഭിഭാഷക ഫീസ് 4 കേസുകളില്‍ നല്‍കിയിട്ടുണ്ടെന്നും 'പ്രോപര്‍ ചാനല്‍' എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് അഡ്വക്കറ്റ് ജനറലിന്റെ കാര്യാലയം നല്‍കിയ മറുപടി വ്യക്തമാക്കുന്നു. അതായത് രാഷ്ട്രീയ വിരോധം തീര്‍ക്കാനും ഉമ്മന്‍ ചാണ്ടിയെ കുരുക്കില്‍ നിര്‍ത്താനും പിണറായി ഖജനാവില്‍ നിന്ന് നല്‍കിയത് ഒരു കോടിക്ക് മുകളിലാണ്. ലാവ്ലിന്‍ കേസില്‍ രാഷ്ട്രീയം കാണുന്ന മുഖ്യമന്ത്രിയാണ് സോളാറില്‍ പഴയ മുഖ്യനെ തളിച്ചിടാന്‍ പെടാപാടു പെടുന്നത്.

ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ വാദിക്കാന്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറിനാണ് 1.20 കോടി രൂപ നല്‍കിയത്. ഹൈക്കോടതിയില്‍, സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ 76.82 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട ഒരു കേസില്‍ 64.40 ലക്ഷം രൂപയും മറ്റൊരു കേസില്‍ ഹരേന്‍ പി. റാവലിനു 64 ലക്ഷം രൂപയും അനുവദിച്ചു. 2 കേസുകള്‍ക്കു പല്ലവ് സിസോദിയയ്ക്കു 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 10 കേസുകളില്‍ ഹാജരായ ജയ്ദീപ് ഗുപ്തയ്ക്കു 45 ലക്ഷം രൂപ നല്‍കാനുണ്ട്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 300 ല്‍ പരം കേസുകള്‍ക്കു ഹാജരാകാന്‍ സ്വകാര്യ അഭിഭാഷകര്‍ക്ക് ഇതിനകം ചെലവഴിച്ചത് 12.22 കോടി രൂപ.

അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ്, മറ്റ് പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരുടെ ശമ്പളത്തിനു പ്രതിമാസം 1.50 കോടിയിലേറെ രൂപ വേണം. അങ്ങനെ കേസുകളുടെ നടത്തിപ്പിലൂടെ ഖജനാവിനെ കാലിയാക്കുന്ന കഥയാണ് വിവരാവകാശ രേഖ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category