എം മനോജ് കുമാര്‍
കൊച്ചി: വ്യവസായി ബിജു കര്‍ണ്ണനെ ഭീഷണിപ്പെടുത്തി അര കോടിയോളം രുപ തട്ടിയെടുത്ത കേസ്സില്‍ അറസ്റ്റിലിയ ചാലക്കുടി സ്വദേശിനി സിമയ്ക്കൊപ്പം താമസിച്ചിവന്നിരുന്ന അജീര്‍ ഹുസൈനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പെരുമ്പാവൂര്‍ സി ഐ ഫൈസല്‍. അതിനിടെ കേസ് ഒത്തുതീര്‍പ്പിലെത്തുമെന്നും സൂചനയുണ്ട്. ഡിഎന്‍എ പരിശോധനയിലേക്ക് കാര്യങ്ങള്‍ എത്താത്തത് അതുകൊണ്ടാണ്. പൊലീസും കേസില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശ്രമിച്ചില്ല. യുവതിയുടെ വയറ്റിലുള്ള കുട്ടിയുടെ അച്ഛന് ആരെന്നത് ഈ കേസില്‍ നിര്‍ണ്ണായകമാണ്.
കേസില്‍ 4 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ സീമയുള്‍പ്പെടെ 3 പേരെ പരാതി ബിജു പരാതി നല്കി ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. സീമയെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസെത്തിയപ്പോള്‍ ഇയാള്‍ രക്ഷപെട്ടെന്നാണ് പുറത്തു വന്നിട്ടുള്ള സൂചന. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ കണ്ടെത്താന്‍ വ്യാപക അന്വേഷണം നടത്തി വരികയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പണം നഷ്ടപ്പെട്ടത് സംബന്ധിച്ചുമാത്രമാണ് പരാചതിയെന്നും ഇതുപ്രകാരം അന്വേഷണം നടത്തിയെന്നും സീമയും കൂട്ടാളികളും പണം കൈക്കലാക്കിയതായി സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ ലഭ്യമായ സാഹചര്യത്തിലാണ് അറസ്റ്റെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
കേസില്‍ പ്രധാന പ്രതിയായ അജീര്‍ ഹുസൈന് അറസ്റ്റിലായിട്ടില്ല. അതിന് മുമ്പ് തന്നെ സീമയ്ക്ക് ജാമ്യം കിട്ടി. പ്രോസിക്യൂഷന് എതിര്‍ക്കാത്തതു കൊണ്ടാണ് ഇതെന്ന ആരോപണം സജീവമാണ്. കേസ് ഒതുക്കി തീര്‍ക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ആരോപണം. അതിനിടെ ഗര്‍ഭിണിയെന്ന പരിഗണനയിലാണ് സീമയ്ക്ക് ജാമ്യം കിട്ടിയതെന്ന് പൊലീസും സൂചന നല്കുന്നു. ഇതായാലും നിറപറ അരി മുതലാളിയുടെ പരാതിയില്‍ പൊലീസ് വലിയൊരു അന്വേഷണം ഇപ്പോള്‍ നടത്തുന്നില്ലെന്നതാണ് ലഭിക്കുന്ന സൂചന.
താന്‍ ഗര്‍ഭിണിയാണെന്നും വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവ് ബിജുവാണെന്നും തങ്ങള്‍ തമ്മിലുണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നെന്നും അതിനാലാണ് പണം നല്‍കിയതെന്നും മറ്റുമായിരുന്നു സീമ പൊലീസില്‍ വെളിപ്പെടുത്തിയിരുന്നത്. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ ഡി എന്‍ എ ടെസ്റ്റ് നടത്തി താന്‍ ഇക്കാര്യം പുറം ലോകത്തെ അറിയിക്കുമെന്നും പത്രസമ്മേളനം വിളിച്ച് ഇക്കാര്യം മാധ്യമങ്ങളെ അറിക്കുമെന്നെല്ലാം സീമ പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ വെല്ലുവിളിച്ചതായും മറ്റുമുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സീമയുടെ പരാമര്‍ശങ്ങള്‍ പൊലീസ് തള്ളി. ഒരിക്കല്‍ ഹോട്ടലില്‍വച്ച് കണ്ടുവെന്നുള്ളത് ശരിയാണെന്നും ഈ ദിവസവും ഇപ്പോഴത്തെ സീമയുടെ ഗര്‍ഭാവസ്ഥയും തമ്മില്‍ യോജിച്ച് പോകുന്നില്ലന്നുമാണ് പൊലീസ് കണ്ടെത്തല്‍.
സീമയുടെ ആരോപണങ്ങള്‍ ശരിയല്ലന്നും താന്‍ ഡി എന്‍ പിരശോധനയ്ക്ക് തയ്യാറാണെന്നും ബിജു കര്ണ്ണന് വാക്കാല്‍ പൊലീസില്‍ വെളിപ്പെടുത്തിയതായ വിവരവും ഇതിനകം പുറത്തുവന്നിരുന്നു. എന്നാല്‍ തുടര്‍നീക്കങ്ങള്‍ നടന്നതായി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇതിനിടെയാണ് കേസ് ഒത്തുതീര്‍പ്പിലായെന്ന വാര്‍ത്ത പുറത്തു വരുന്നത്. പരാതിയുമായി ബിജു കര്ണ്ണന് മുന്നോട്ട് പോകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിറപറ അരി മുതലാളി സമ്മതിക്കുന്നില്ല. നിയമ പോരാട്ടം തുടരുമെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്.
തന്റെ ഗര്‍ഭത്തിന് ഉത്തരവാദി ബിജുവാണെന്ന് തെളിക്കുന്നതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സീമ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു തെളിവ് ശേഖരണത്തിനായി പെരുമ്പാവൂര്‍ പൊലീസ് സീമയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഈയവസരത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് സീമ ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നാണ് അറിയുന്നത്. അന്ന് മണിക്കൂറികളോളം ചോദ്യം ചെയ്തെങ്കിലും ഇതുവരെ തന്റെ കൈവശമെത്തിയ തുക ഏതുവഴിക്ക് ചിലവഴിച്ചു എന്ന കാര്യത്തില്‍ ഇവര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല.15 ലക്ഷത്തോളം രൂപ സ്ഥലം വാങ്ങുന്നതിനായി ചിലവഴിച്ചു എന്നും ബാക്കി തുക ചികത്സയ്ക്കായി വിനയോഗിച്ചു എന്നും മറ്റുമാണ് സീമ പൊലീസില്‍ സമ്മതിത്.
തൃശൂര്‍ ജില്ലയില്‍ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയതായി സീമ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായി പൊലീസ് വ്യക്തമാക്കി. ബിജുവിനെ വലിയില്‍ വീഴ്ത്താന്‍ സീമയും ഇപ്പോള്‍ ഒപ്പം താമസിച്ചുവരുന്ന ആജീര്‍ ഹുസൈനും ചേര്‍ന്ന് പദ്ധതി ആവിഷ്കരിച്ചിരിക്കാമെന്നും ഇതിന്റെ ഭാഗമായിട്ടായിരിക്കാം ബിജുവിനെ എറണാകുളത്ത് ഹോട്ടലില്‍ കണ്ടുമുട്ടിയെന്ന് ഇവര്‍ അവകാശപ്പെടുന്ന തീയതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന് സ്ഥാപിക്കുന്നതിന് ശ്രമം നടക്കുന്നതെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
ബിജുവും താനും ഹോട്ടലില്‍ കഴിഞ്ഞതിന് പിന്നാലെയാണ് താന്‍ ഗര്‍ഭിണിയായതെന്നാണ് സീമ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. എന്നാല്‍ ഹോട്ടലില്‍ കഴിഞ്ഞെന്ന് സീമ പറഞ്ഞ തീയതിയും ഗര്‍ഭാവസ്ഥയുടെ ദൈര്‍ഘ്യവും ഒത്തുപോകുന്നില്ലന്ന വിവരമാണ് പ്രാഥമീക മെഡിക്കല്‍ പരിശോധനയില്‍ പൊലീസിന് ലഭിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. സീമയെ സ്വന്തം വീട്ടിലും ചാലക്കുടിയിലെ താമസസ്ഥലത്തും എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. സീമയുമായി അടുത്ത ഘട്ടത്തില്‍ ഇവരുടെ ചെയ്തികളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും മോശം സാഹചര്യത്തിലാണ് ഇവരുടെ ജീവിതമെന്ന് മനസ്സിലാക്കിയതോടെ താന്‍ ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്നാണ് ഗര്‍ഭത്തിന്റെ ഉത്തരവാദി താനാണെന്ന് പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സീമ പണം കൈക്കലാക്കിയെന്നുമാണ് ബിജു പൊലീസിനെ അറിയിച്ചിട്ടുള്ളത്.
ഇത്തരമൊരു വിവരം പുറത്തറിഞ്ഞാലുണ്ടാവുന്ന മാനക്കേടോര്‍ത്താണ് താന്‍ ഭീഷണിയ്ക്കു വഴങ്ങി പണം നല്‍കിയതെന്നും വീണ്ടും പണം ആവശ്യപ്പെട്ടുള്ള ഇവരുടെ ശല്യം തുടര്‍ന്നതിനെത്തുടര്‍ന്നാണ് താന്‍ പരാതി നല്കാന് നിര്‍ബന്ധിതനായതെന്നുമാണ് ബിജു പെരുമ്പാവൂര്‍ പൊലീസില്‍ വ്യക്തമാക്കിയിരുന്നു. പരാതിയില്‍പ്പറയുന്ന മുഴുവന്‍ തുകയും സീമകൈപ്പറ്റിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈപ്പറ്റിയ തുകയില്‍ 4 ലക്ഷം രൂപ ഒപ്പം പിടിയിലായ സഹലിനും 25000 രൂപ ഈ കേസ്സുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കുന്നന്ദംകുളം വേലൂര്‍ ആലുങ്കല്‍ മന്‍സൂറിനും നല്‍കിയെന്നും ബാക്കി തുകകൊണ്ട് തൃശ്ശൂരില്‍ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയെന്നും സീമ പിടിയിലായ ദിവസം പൊലീസിനോട് സമ്മതിച്ചിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam