മുംബൈ: കര്‍ണാടകയ്ക്ക് പിന്നാലെ കുതിരക്കച്ചവട രാഷ്ട്രീയത്തിന് വേദിയായ മഹാരാഷ്ട്ര. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പിന്നിട്ടതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ബിജെപി വിട്ട് നിന്നതോടെയാണ് മുന്നണിയില്‍ പൊടുന്നനെ ആശങ്ക പൊട്ടിപ്പുറപ്പെട്ടത്. സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍.ഡി.എ കക്ഷിയില്‍ ബിജെ.പിയാണ് പ്രബലരായി മുന്നില്‍ നില്‍ക്കുന്നത് 288 സീറ്റുകളുള്ള നിയമസഭയിലേക്ക് കേവലഭൂരിപക്ഷത്തിലാണ് ബിജെപി കുതിച്ച കയറിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി അവകാശവാദം ഉന്നയിച്ചില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബദല്‍ മാര്‍ഗ്ഗം ഉണ്ടെന്നാണ് ശിവസേനയുടെ നിലപാട്. അതിനിടെ, ശിവസേന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.ബിജെപിയുമായി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവേണ്ട എന്ന് തീരുമാനിച്ചതോടെയാണ് ശിവസേന എംഎല്‍എമാരെ ബാന്ദ്രയിലെ രംഗ് ശാര്‍ദ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
ഇതിന് പിന്നാലെ എന്‍.ഡി.എ സ്ഖ്യ ശിവസേന കഴിഞ്ഞ ദിവസം എന്‍ഡിഎ സഖ്യകക്ഷി ശിവസേന തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയായ മഹാരാഷ്ട്രയില്‍ ബിജെപി തങ്ങളുടെ ഭരണം നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ശിവസേന അമ്പിനും വില്ലിനും അടുക്കാത്ത സാഹചര്യത്തില്‍ അമിത്ഷാ രംഗത്തിറങ്ങി കളിക്കുമെന്ന പ്രതീക്ഷയും ബിജെപി മുന്നില്‍ കാണുന്നു.
കുതിരക്കച്ചവടത്തിന് വേദിയായി മഹാരാഷ്ട്ര
ബിജെപി തങ്ങളുടെ എംഎഎല്‍എമാരെ ചാക്കിലാക്കാന്‍ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചിയായിരുന്നു ശിവസേന രംഗത്തെത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബാന്ദ്രയിലെ റിസോര്‍ട്ടില്‍ നിന്നും പുറത്തുവരരുത് എന്നാണ് ശിവസേന എംഎല്‍എമാര്‍ക്ക് പാര്‍ട്ടി മേധാവി ഉദ്ദവ് താക്കറെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാവല്‍ മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്യരുതെന്നും ദേവേന്ദ്ര ഫഡ്നാവിസ് രാജിവയ്ക്കണമെന്നും ശിവസേന ആവശ്യപ്പെടുകയും ചെയ്തത് ബിജെപിയെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ബിജെപി കര്‍ണാടക മോഡലില്‍ തങ്ങളുടെ എംഎല്‍എനമാരെ വലിക്കുമോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസും എംഎല്‍എമാരെ സേഫ് സോണിലേക്ക് എത്തിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് എന്‍.സി.പി കക്ഷികളുമായി ധാരണ നടത്താന്‍ നീക്കവും സജീവമാണ്.പാര്‍ട്ടി നേതാവ് വിജയ് വദേത്തിവാറിന്റെ വീട്ടിലെത്തിയ എംഎല്‍എമാരെ ജയ്പൂരിലേക്ക് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം കോണ്‍ഗ്സ തീരുമാനമെടുത്തത്്. ബിജെപി ചാക്കിട്ടുപിടിത്തം ഒഴിവാക്കാനാണ് എംഎല്‍എമാരെ മാറ്റുന്നതെന്നാണ് കോണ്‍ഗ്രസ് പ്രതികരണവും.
അമ്പിനും വില്ലിനും അടുക്കാതെ ശിവസേന
കോണ്‍ഗ്രസ്-44,എന്‍.സി.പി 54, ശിവസേന-56, ബിജ.പെി 105 എന്നിങ്ങനെയാണ് മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള കക്ഷി നില. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ശിവസേന കടുംപിടത്തും വിടാത്ത സാഹചര്യത്തിലാണ് ബിജെപി എംഎല്‍എമാരെ കൂടെക്കൂട്ടാന്‍ ശ്രമം നടത്തുന്നതായി വിവരങ്ങള്‍ പുറത്തുവന്നത്. ശിവസേനയുടെ 25എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ട്.മുഖ്യമന്ത്രി സ്ഥാനത്തിന് തങ്ങള്‍ക്കും അവകാശമുണ്ടെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ശിവനസേന വ്യക്തമാക്കുന്നത്. തങ്ങളുടെ നിലപാട് അംഗീകരിക്കുന്നെങ്കില്‍ മാത്രം വിളിച്ചാല്‍ മതിയെന്നാണ് ബിജെപി നേതൃത്വത്തോട് കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെ പറഞ്ഞത്. എന്നാല്‍ ഫട്നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി-സേന സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബിജെപിയും വ്യക്തമാക്കി.
കേന്ദ്രമന്ത്രി നിതന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാല്‍ ഒത്തുതീര്‍പ്പിലെത്താമെന്ന ശിവസേനയുടെ നിലപാടും ബിജെപി അംഗീകരിച്ചില്ല. ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയാകാനില്ലെന്നും ഫട്നാവിസ് തന്നെ മഹാരാഷ്ട്ര ഭരിക്കും എന്നുമായിരുന്നു ഗഡ്കരിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 105ഉം ശിവസേന 56സീറ്റുമാണ് നേടിയത്. ബിജെപിക്ക് പ്രതീക്ഷിച്ച ഭൂപക്ഷം ലഭിക്കാതെ വന്നതോടെ ശിവസേന മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്തെത്തുകയായിരുന്നു.
ആകെയുള്ള 288 സീറ്റുകളില്‍ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തവണ ബിജെപി 122 സീറ്റുകള്‍ നേടിയിരുന്നു. 63 സീറ്റ് നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ ഇത്തവണ ഇരു കക്ഷികള്‍ക്കും സീറ്റുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതോടെ മുഖ്യമന്ത്രി പദത്തിനായി ശിവസേന രംഗത്തെത്തിയത്.
മുഖ്യമന്ത്രിക്കസേരയ്ക്കായി കരുനീക്കി ശിവസേന; സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്
മുഖ്യമന്ത്രിസ്ഥാനം പങ്കുവച്ചില്ലെങ്കില്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന ശിവസേനയുടെ ഭീഷണി അവസാനിച്ചതോടെയാണ് ഗവര്‍ണറെ കാണാന്‍ എന്‍.ഡി.എ സഖ്യം തീരുമാനിച്ചത്. എന്നാല്‍ മുഖ്യമന്ത്രിക്കസേര എന്ന ആവശ്യം ശിവസേന മുന്നോട്ട് വച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ബിജെപി വിട്ട് നില്‍ക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയത് ഒത്തുതീര്‍പ്പാകുമോ എന്ന പ്രതീക്ഷയാണ് ഉയര്‍ത്തിക്കാട്ടുന്നത്.
സേനയുമായി കൂട്ട് വേണ്ടെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം പവാറും അംഗീകരിച്ചതോടെയാണ് ബിജെപിക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്തിലൂടെ പവാര്‍ നിലപാട് ശിവസേന നേതൃത്വത്തെയും അറിയിച്ചിരുന്നു.
പ്രതിപക്ഷം സഹായിക്കില്ലെന്ന് ഉറപ്പായതോടെ ശിവസേനയ്ക്ക് ഇനി ബിജെപിയുമായുള്ള ചര്‍ച്ചകളോട് സഹകരിക്കേണ്ടിവരും. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം സേനാ നേതൃത്വവുമായി അടുപ്പമുള്ള കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ബിജെപി നിയമിച്ചു.ഉപമുഖ്യമന്ത്രിസ്ഥാനവും പ്രധാന വകുപ്പുകളില്‍ ചിലതും ഒപ്പം കേന്ദ്രമന്ത്രിസ്ഥാനവും ഒത്തുതീര്‍പ്പ് ഫോര്‍മുലയായി സേനയ്ക്ക് മുന്നില്‍ വയ്ക്കുമെന്നാണ് സൂചന. കാവല്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്ന സാഹചര്യത്തില്‍ ഫഡ്നാവേസ് രാജിവച്ച് പുറത്തിറക്കണമെന്നാണ് ശിവസേന കട്ടായം പറഞ്ഞത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ