1 GBP = 92.20 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ: ഭാഗം പത്ത്

Britishmalayali
ജെപി

ടും തോറും എന്റെ നെഞ്ചിന്റെ ഭാരം കൂടിക്കൊണ്ടിരുന്നു. കാലുകള്‍ക്ക് തളര്‍വാതം പിടിപെട്ട പോലൊരു തോന്നല്‍. വിചാരിച്ചതിനേക്കാള്‍ താഴ്വരയ്ക്ക് ദൂരവും കുന്നിന് ഉയരവും ഉണ്ടായിരുന്നു. 


മാന്‍ഷന് ചുറ്റും ഇടതൂര്‍ന്ന് നില്‍ക്കുന്ന ചെടികള്‍ മുന്നോട്ട് പോകുന്നതിന് തടസ്സമായി. ചൊറിയണവും (stinging nettles) നിറയെ മുള്ളുകളുള്ള കാട്ടു ബെറികളുമാണ്  (wild black berries) ചെടികളില്‍ കൂടുതലും. ഇതിന് രണ്ടിനുമിടയിലൂടെ കടന്നു പോവുക അസാദ്ധ്യം. ഇനിയുള്ള ഒരേ ഒരു പോംവഴി മാന്‍ഷന് ചുറ്റും നടക്കുക. എവിടെയെങ്കിലും ഒരു പഴുത് കാണാതിരിക്കില്ല. 

റെയിന്‍ ബൂട്ടുകള്‍ക്കിടയിലൂടെ വെള്ളമൊലിച്ചിറങ്ങി സോക്‌സുകള്‍ നനഞ്ഞ് കാല്‍വിരലുകള്‍ക്കെല്ലാം ഒരു മരവിപ്പ് ബാധിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നിന്നും ഒരല്‍പനേരത്തേയ്ക്ക് എവിടെയെങ്കിലും മാറിനില്‍ക്കണമെന്ന് ഞാനാശിച്ചു. മൈനസ് മൂന്നോ, നാലോ ഡിഗ്രി തണുപ്പില്‍ നില്‍ക്കുന്ന പ്രതീതി ആയിരുന്നപ്പോള്‍. 

ബാക് പാക്കിലുള്ള സാധനങ്ങളും, പോക്കറ്റില്‍ കിടക്കുന്ന മൊബൈലും മഴയില്‍ കുതിരുമോ എന്നൊരാശങ്കയുണ്ടായിരുന്നു. 

രണ്ടാള്‍ ഉയരത്തില്‍ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന മുള്‍ച്ചെടികള്‍ക്ക് അരികിലൂടെ എത്ര ദൂരം നടന്നാലാണ് മാന്‍ഷന്റെ അരികിലേക്ക് ചെല്ലാന്‍ കഴിയുക എന്നൊരു ഊഹവുമില്ല. 

ഇരുട്ട് പതിയെ പതിയെ താഴ്വരയെ മൂടാനാരംഭിച്ചു. മരണത്തെ പോലെ അത് കുന്നിന്‍ മുകളിലേക്ക് കയറാന്‍ തുടങ്ങി. 

അങ്ങകലെ താഴ്വാരത്തില്‍ എവിടെ ആയിട്ടായിരിക്കും എന്റെ വീട് എന്നാലോചിച്ച്, വന്ന വഴിയുടെ ഒരു ഊഹം വെച്ച് നോക്കിയെങ്കിലും ഇരുട്ടില്‍ എല്ലാം അവ്യക്തമായിക്കഴിഞ്ഞിരുന്നു. അങ്ങിങ്ങായി കാണുന്ന ചില പ്രകാശങ്ങളൊഴികെ. 

പെട്ടന്ന് ഒരു മിന്നലുണ്ടായി. അതോടൊപ്പം ഇടിവെട്ടും. മിന്നലും ഇടിയും ഒരുമിച്ചുണ്ടായാല്‍ അപകടമാണെന്ന് കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളില്‍. 

മിന്നലിന്റെ വെളിച്ചത്തില്‍ മുള്‍ച്ചെടികള്‍ക്കിടയില്‍ ഒരു കവാടം പോലെ ഒരല്‍പം സ്ഥലം ഒഴിഞ്ഞ് കിടക്കുന്നത് കണ്ട് ഞാനങ്ങോട്ട് കയറി നിന്നു. 

മുള്‍പടര്‍പ്പുകള്‍ക്കിടയിലൂടെയുള്ള ഒരു ചെറിയ ഇടവഴിയുടെ കവാടമാണതെന്ന് എനിക്ക് മനസ്സിലായി. പക്ഷെ ഇരുട്ട് കാരണം ഗുഹ പോലത്തെ ആ ഇടവഴിക്ക് എത്ര മാത്രം വലുപ്പമുണ്ടെന്ന് ഉറപ്പില്ല. മുള്ളുകള്‍ കാരണം ഇരുട്ടില്‍ തപ്പി നോക്കി നടക്കാന്‍ കഴിയില്ല. 

അടുത്തൊരു മിന്നല്‍ വരെ കാത്തു നില്‍ക്കുന്നതായിരിക്കും ബുദ്ധി. അപ്പോഴാണ് ബാഗിലെ ടോര്‍ച്ചിനെക്കുറിച്ച് ഓര്‍മ്മ വന്നത്. പക്ഷെ ടോര്‍ച്ചടിച്ച് ആരുടെയെങ്കിലും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാനാഗ്രഹിച്ചില്ല. 

പോക്കറ്റില്‍ നിന്നും ഫോണെടുത്ത് വെള്ളമെല്ലാം തുടച്ച് സ്‌ക്രീനില്‍ പരതിയപ്പോള്‍ ആണ് സമയം നാലിനോടടുക്കുകയാണെന്ന് മനസ്സിലായത്. ഭാര്യയും മക്കളും അന്വേഷിക്കാറായിട്ടില്ല. രണ്ടോ മൂന്നോ മണിക്കൂറുകള്‍ ഇവിടെ ചിലവഴിച്ചിട്ട് രാത്രിക്ക് മുന്‍പേ വീട്ടിലെത്തണം. 

മാന്‍ഷനില്‍ നിന്നും എന്തെങ്കിലും സൂചനകള്‍ കിട്ടും എന്നതിലുമുപരി ബെന്ന്യച്ചന്റെ മുന്‍പില്‍ ഒന്നാളാകണം. ഡയലോഗിലല്ല മറിച്ച് പ്രവര്‍ത്തിയിലാണ് കാര്യം എന്നവനെ ഒന്ന് കാണിച്ച് കൊടുക്കണം. 

വീണ്ടുമൊരു മിന്നലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഒടുവില്‍ ഞാന്‍ ടോര്‍ച്ചെടുക്കാന്‍ തന്നെ തീരുമാനിച്ചു. കാട്ടു ചെടികള്‍ക്കിടയിലൂടെ ഒരു തുരങ്കമെന്നപോലെ പോലെ നീണ്ടു പോകുന്ന പല വഴികളും ടോര്‍ച്ചിന്റെ വെട്ടത്തില്‍ ഞാന്‍ കണ്ടു. 

ബാഗില്‍ നിന്നും കയറെടുത്ത് ഒരറ്റം ഞാന്‍ ഒരു മുള്‍ച്ചെടിയില്‍ കെട്ടിയിട്ടു. മറ്റേ തല കയ്യില്‍ പിടിച്ച് കാട്ടുവഴിയിലൂടെ ഞാന്‍ നടന്നു. തുറസ്സായ ഒരു സ്ഥലം വരെ ഈ കയര്‍ എത്തുകയാണെങ്കില്‍ തിരിച്ചു വരുമ്പോള്‍ വഴി തെറ്റില്ല. ടോര്‍ച്ച് അധികം തെളിയിക്കാതെ തന്നെ ഞാനാ മുള്‍ച്ചെടികള്‍ക്കിടയിലൂടെ നടന്നു.

ഏതാനും വാര കൂടി മുന്നോട്ട് നടന്നപ്പോള്‍ ഞാനറിയാതെ നിന്നു പോയി. മുള്‍ച്ചെടികള്‍ ഏതാണ്ട് അവസാനിക്കാറായി. കുറച്ച് മുന്‍പിലായി തുറസ്സായ ഒരു സ്ഥലം. അവിടെ പകലിന്റെ അവസാനത്തെ കിരണങ്ങള്‍ ഇരുട്ടിലേക്ക് ലയിക്കുന്നത് ഞാന്‍ കണ്ടു. മഴയിപ്പോള്‍ പൂര്‍ണമായും നിലച്ചിരിക്കുന്നു. 

തുറസ്സായ സ്ഥലത്തിനപ്പുറം മാന്‍ഷന്റെ ചുവന്ന ചുവരുകള്‍. അവ കളിമണ്‍ കട്ടകളില്‍ പണിതതും, കാലങ്ങളുടെ പ്രഹരങ്ങളെ അതിജീവിച്ചതുമാണ്. 

കയ്യില്‍ പിടിച്ചിരുന്ന കയര്‍ അവസാനത്തെ മുള്‍ച്ചെടിയില്‍ കെട്ടിയിട്ട് മുന്നോട്ട് നടക്കാന്‍ ഒരുങ്ങവേയാണ് മൊബൈല്‍ വൈബ്രേറ്റ് ചെയ്യാന്‍ ആരംഭിച്ചത്. 

ഇവള്‍ക്ക് ഉറക്കമൊന്നുമില്ലേ!

''ഉം എന്താ, ഉറങ്ങീലെ?''

''ഉറക്കം വരണില്ല. നിങ്ങളെവിടാ? വണ്ടി ഇവിടെ കിടപ്പുണ്ടല്ലോ!''

എന്ത് പറഞ്ഞാലും അവള്‍ വിശ്വസിക്കും. അത് കൊണ്ട് ഒരു നേര് പറയാമെന്ന് കരുതി. 

''ചുമ്മാ നടക്കാനിറങ്ങിയതാ. മഴ പെയ്ത കാരണം ഇവിടെ ഒരു സ്ഥലത്ത് കയറി നില്‍ക്കാ.''

''മൊട്ട തലേല് അധികം മഴ കൊള്ളിക്കണ്ട. പനി പിടിച്ച് കിടപ്പിലാവും. വെയിലത്ത് നടക്കാറില്ല, എന്നിട്ടാണ് ഈ മഴയിലും തണുപ്പിലും. .....''

അവള്‍ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ എന്റെ ശ്രദ്ധ മുഴുവന്‍ അപ്രതീക്ഷിതമായി കേട്ട ചില ശബ്ദങ്ങളിലാണ്. 

ഞാന്‍ ഫോണ്‍ പതിയെ കട്ട് ചെയ്തു. എന്നെ കൂടാതെ വേറെ ആരൊക്കെയോ അവിടെ ഉണ്ടെന്നൊരു തോന്നല്‍ എന്നെ ഭയപ്പെടുത്താന്‍ തുടങ്ങി. എന്റെ അനുവാദം ഇല്ലാതെ തന്നെ എന്റെ ശരീരം വിറക്കുകയും രക്തോട്ടം നിലക്കുകയും ചെയ്തു. 

നില്‍ക്കാന്‍ ശേഷിയില്ലാതെ ഞാന്‍ മണ്ണില്‍ ഇരുന്ന് പോയി.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category