1 GBP = 92.30 INR                       

BREAKING NEWS

യുദ്ധവിമാനത്തിന്റെ കോക്പിറ്റില്‍ ഇരുന്നു ഫോട്ടോ ഷൂട്ട്; വിമാനം പറത്തല്‍ ആസ്വദിച്ച സ്റ്റിമുലേറ്റര്‍ റൈഡ്; കവന്‍ട്രി കേരള സ്‌കൂളിന്റെ പഠന യാത്ര മറക്കാനാകാത്ത അനുഭവം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: നാട്ടില്‍ അവധിക്കു പോകുന്ന യുകെ മലയാളികളായ കുട്ടികള്‍ കൊതിയോടെ കോക്പിറ്റിലേക്ക് ഒന്ന് കണ്ണോടിക്കാതെ സ്വന്തം സീറ്റിലേക്ക് പോകാനിടയില്ല. കാരണം വിമാനം എന്നത് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്ക് പോലും എല്ലായ്‌പ്പോഴും കൗതുകം നിറഞ്ഞ അനുഭവമാണ്. എങ്കില്‍ വിമാനങ്ങളുടെ ലോകത്തേക്ക് തന്നെ ഒരു യാത്ര ആയാല്‍ ഉള്ള അവസ്ഥ പറയാനുണ്ടോ? അതും യുദ്ധ വിമാനങ്ങളുടെ ലോകത്ത്. അവിടെ എത്തിയപ്പോഴാകട്ടെ ഓരോ കുട്ടിയേയും കാത്തിരുന്നത് കോക്പിറ്റ് അനുഭവങ്ങള്‍. പലരും സൈനിക വേഷം ധരിച്ചു തന്നെയാണ് യുദ്ധവിമാനങ്ങളുടെ കോക്പിറ്റില്‍ കയറിപ്പറ്റിയതു. വിമാനത്തിന്റെ എന്‍ജിന്‍ സാങ്കേതിക വിദ്യയും സേനാ വൈമാനികന്‍ നേരിടുന്ന വെല്ലുവിളികളും ഒരാള്‍ മാത്രം യാത്ര ചെയ്യുന്ന യുദ്ധ വിമാനത്തില്‍ പൈലറ്റും സൈനികനും ഒക്കെ ഒരാള്‍ ആയി മാറുന്നതിന്റെ ഒക്കെ വെല്ലുവിളികളാണ് കോഡ്ഫോര്‍ഡ് സൈനിക കേന്ദ്രം കുട്ടികള്‍ക്കായി സമ്മാനിച്ചത്. 

എല്ലാ വര്‍ഷവും നടത്തുന്ന പഠന യാത്ര ഒരിക്കല്‍ കൂടി നടത്തിയപ്പോള്‍ കണ്ടറിയുന്നതും കേട്ടറിയുന്നതും തമ്മില്‍ ഉള്ള വത്യസ്തത തിരിച്ചറിഞ്ഞ കുട്ടികള്‍ സ്വന്തമായി വിമാനം പറത്തുന്ന സ്റ്റിമുലേറ്റര്‍ റൈഡ് അടക്കം ആസ്വദിച്ചതും പുതുമയായി. മുന്‍ വര്‍ഷം പ്രിങ്കനാഷ് പക്ഷി സങ്കേതത്തില്‍ എത്തി പക്ഷികളെയും മൃഗങ്ങളെയും കൂട്ടുപിടിച്ചു പ്രകൃതിയോടൊത്തു നടത്തിയ ഉല്ലാസത്തില്‍ നിന്നും തികച്ചും വെത്യസ്തമായ അനുഭമായിരുന്നു ഇത്തവണത്തെ സൈനിക കേന്ദ്ര സന്ദര്‍ശനം.

തുടക്കത്തില്‍ തന്നെ ലോകം ഇതുവരെ കണ്ട പത്തു പ്രധാന ലോകയുദ്ധങ്ങളുടെ കഥകളാണ് സൈനിക കേന്ദ്രത്തില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ മാത്രം ഓര്‍ത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് ലോകം എന്നും യുദ്ധങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്നതും പുത്തന്‍ അറിവായി മാറുകയാണ് കോസ്ഫോര്‍ഡ് കേന്ദ്രത്തില്‍. ശീതയുദ്ധവും അഫ്ഗാന്‍ യുദ്ധവും ഗള്‍ഫ് യുദ്ധവും ഒക്കെ വിവരിക്കുന്ന ഇവിടെ കഴിഞ്ഞ വര്‍ഷം അവസാനിച്ച ഇസ്ലാമിക് തീവ്രവാദികള്‍ക്കെതിരെയുള്ള സിറിയ യുദ്ധവും ഇടം പിടിച്ചിട്ടുണ്ട്. 

നാല് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ശീതയുദ്ധമാണ് ലോക യുദ്ധങ്ങളില്‍ ഏറ്റവും നീളം കൂടിയതെന്നും സന്ദര്‍ശകര്‍ക്ക് മനസിലാക്കാന്‍ കഴിയും. ഇതോടൊപ്പം ലോകത്തിന്റെ സാമ്പത്തിക ചക്രം പടിഞ്ഞാറു നിന്നും കിഴക്കോട്ടു മാറിയപ്പോള്‍ യൂറോപ്പ് പ്രധാന പങ്കാളികള്‍ ആയിരുന്ന ലോക യുദ്ധങ്ങളില്‍ സാവധാനം ഏഷ്യന്‍ വന്‍കര പങ്കാളിയായി മാറുന്ന ചിത്രവും കോസ്ഫോര്‍ഡ് സൈനിക കേന്ദ്രത്തിലെ വിവരണം സമ്മാനിക്കുന്നു. ശീതയുദ്ധം വിവരിക്കാന്‍ വേണ്ടി മാത്രം കൂറ്റന്‍ പ്രദര്‍ശന കേന്ദ്രമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഭീമാകാരന്മാരായ യുദ്ധ വിമാനങ്ങള്‍ ഗാംഭീര്യത്തോടെ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് വിസ്മയ കാഴ്ച തന്നെയാണ്. സഞ്ചാരികള്‍ക്കു കൗതുകമായി സ്റ്റിമുലേറ്റര്‍ റൈഡില്‍ വിമാനം പറത്തുനതിന്റെ രസികന്‍ അനുഭവങ്ങളാണ് നിറയുന്നത്. ഇത് കൂടാതെ ത്രീ ഡി സ്‌ക്രീനില്‍ ബ്രിട്ടീഷ് സൈനിക വിഭാഗത്തിലെ ഏറ്റവും ചടുല വിഭാഗമായ റെഡ് ആരോ നടത്തുന്ന ഡോഗ് ഫൈറ്റ് എന്ന പേരില്‍ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സൈനിക അഭ്യാസ പ്രകടനങ്ങള്‍ മനസ് നിറയെ ആസ്വദിക്കാന്‍ സാധിക്കുന്നതും കോസ്ഫോര്‍ഡിലേക്കുള്ള യാത്രയെ അവിസ്മരണീയമാക്കും. 

കോസ്ഫോര്‍ഡ് സൈനിക കേന്ദ്രത്തിലെ പരിശീലകരുടെ വിവരണം അടക്കം ഉണ്ടായതോടെ പഠന യാത്ര കൂടുതല്‍ രസകരവും ഉന്മേഷഭരിതവും ആക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. തിരിച്ചുള്ള യാത്ര പോലും ഡെപ്യൂട്ടി ഹെഡ് ടീച്ചര്‍ ഷിന്‍സണ്‍ മാത്യു നടത്തിയ രസകരമായ ക്വിസ് പരിപാടിയിലൂടെ വിദ്യാര്‍ഥികള്‍ വേറിട്ട അനുഭവമാക്കി മാറ്റി. കോസ്ഫോര്‍ഡ് കേന്ദ്രത്തില്‍ കണ്ട കാഴ്ചകളും അതിനെ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുന്നതും ലോക യുദ്ധങ്ങളുടെ പ്രത്യേകതയും വിമാനങ്ങളുടെ വിവരണവും ഒക്കെയായി ഒരു മണിക്കൂര്‍ നീണ്ട ക്വിസില്‍ ആവേശത്തോടെയാണ് അഞ്ചു ടീമുകളായി വിദ്യാര്‍ഥികള്‍ പങ്കെടുത്തത്.

ഒടുവില്‍ 45 പോയിന്റ് നേടി ആരോണ്‍ താജ്, ജേഡന്‍ താജ്, അലന്‍ തോമസ്, ആദിത്യശ്രീ ഷൈജുമോന്‍, അലക്സാണ്ടര്‍ ഷിന്‍സണ്‍, ആഞ്ചല ഷിന്‍സണ്‍, അലോഷി വര്‍ഗീസ്, ജോയല്‍ ജോര്‍ജ്, നീരദ് സുമിത്, നിധി സുമിത് എന്നിവരടങ്ങിയ ടീം വിജയികളായി. പഠനയാത്രക്ക് സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബീറ്റജ് അഗസ്റ്റിന്‍, കെ ആര്‍ ഷൈജുമോന്‍, ഷിന്‍സണ്‍ മാത്യു, ഹരീഷ് പാലാ എന്നിവരും അധ്യാപകരായ ഷൈനി മോഹനന്‍, ഷിജി ജോഷി മാതാപിതാക്കളുടെ പ്രതിനിധികളായ പോളച്ചന്‍, സുമിത്, ജെയ്ന്‍ ജോര്‍ജ് എന്നിവരും നേതൃത്വം നല്‍കി. 

കേരള സ്‌കൂളിന്റെ രണ്ടാം പഠനയാത്രയില്‍  യുകെയിലെ ഏറ്റവും പ്രസിദ്ധമായ എയര്‍ഫോഴ്‌സ് കേന്ദ്രത്തിലേക്ക്. വൈമാനികതയുടെ സാഹസികതയും വെല്ലുവിളികളും എന്‍ജിനീയറിങ് വൈശിഷ്ട്യവും ഒക്കെ അടുത്തറിഞാണു കുട്ടികള്‍ വിസ്മയ കാഴ്ചകള്‍ ആസ്വദിച്ചത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ അതിഥികള്‍ ആയി മുന്‍ സൈനികര്‍ എത്തിയത് മുതല്‍ സൈനിക സേവനവും വിമാനം പറത്താലും വിമാനത്തിന്റെ എന്‍ജിനിയറിങ് മേന്മയും ഒക്കെ ആവേശത്തോടെയാണ് കേരള സ്‌കൂളിലെ കുട്ടികള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

ഈ യാത്രയിലൂടെ കുട്ടികള്‍ വിനോദ യാത്ര എന്നതിലുപരി അവരുടെ ജീവിതത്തില്‍ കൂടുതല്‍ ഫോക്കസ് ആയി കാര്യങ്ങളെ സമീപിക്കാന്‍ ഉള്ള അവസരമാണ് കേരള സ്‌കൂള്‍ ഒരുക്കിയത്. ഇത്തരം പഠന യാത്രകള്‍  യുകെ മലയാളി സമൂഹത്തില്‍ കുട്ടികള്‍ക്കായി ഒരുക്കുന്നത് കവന്‍ട്രി കേരള മാത്രമാണ്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരള സ്‌കൂള്‍ മൂന്നാം വയസിലേക്കു എത്തിയിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category