1 GBP = 92.60 INR                       

BREAKING NEWS

ബിബിസി ന്യൂസിലും ചാനല്‍ 4ലും നിറഞ്ഞു നിന്ന മുഖം; നല്ല പ്രായത്തില്‍ വിധി വിളിച്ചപ്പോള്‍ സങ്കടത്തോടെ ആരാധകര്‍: തസീന്റെ മരണത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍

Britishmalayali
kz´wteJI³

ബിബിസിയിലൂടെയും ചാനല്‍ 4 ന്യൂസിലൂടെയും പ്രശസ്തി നേടിയ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ബ്രിട്ടീഷ് ജേര്‍ണലിസ്റ്റ് തസീന്‍ അഹമ്മദ് വിടവാങ്ങി. 48-ാം വയസില്‍ കാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. ബിബിസി ന്യൂസിനു വേണ്ടിയും ചാനല്‍ 4 ഡിസ്പാച്ചിനു വേണ്ടിയും എന്‍ബിസി ന്യൂസ് കറസ്പോണ്ടന്റായും ജോലി ചെയ്തിട്ടുള്ള തസീന്‍ കാന്‍സറിനോടുള്ള പോരാട്ടം പൂര്‍ത്തിയാക്കി ബുധനാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.

തസീന്റെ സഹോദരങ്ങളാണ് മരണ വിവരം പുറത്തു വിട്ടത്. മരിക്കുന്ന വേളയില്‍ തസീന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തനത്തില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള മികച്ച ജേര്‍ണലിസ്റ്റ് ആയിരുന്നു തസീന്‍. ബ്രിട്ടനിലെ സെക്സ് ഗ്യാങ്ങുകളെ കുറിച്ചുള്ള ഡോക്യുമെന്ററി ആര്‍ടിഎസ് ജേര്‍ണലിസം അവാര്‍ഡ് നേടിയിട്ടുണ്ട്. കറന്റ് അഫയേഴ്സ് ടിവി ബാഫ്റ്റയിലേക്ക് ഈ വര്‍ക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നിരവധി ന്യൂസ് പേപ്പറുകളിലും മാഗസിനുകളിലും പ്രവര്‍ത്തിച്ചുള്ള തസീന്‍ 2009ല്‍ ചെക്ക്-ഔട്ട് ഗേള്‍ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. രണ്ടു മക്കളുടെ അമ്മയായ തസീന് ലോകമെമ്പാടുമുള്ള മാധ്യമ ലോകം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. ഈ തലമുറയുടെ അനുഗ്രഹമായ ജേര്‍ണലിസ്റ്റുകളില്‍ ഒരാളായിരുന്നു തസീനയെന്ന് ഏഷ്യന്‍ മീഡിയ അവാര്‍ഡ്സ് വ്യക്തമാക്കി. തസീനയുടെ വിയോഗം വളരെ ദുഃഖകരമാണെന്ന് ബിബിസി ജേര്‍ണലിസ്റ്റ് രജിനി വൈദ്യനാഥന്‍ വ്യക്തമാക്കി.

തസീന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന വ്യക്തിയാണെന്നും കുടുംബത്തെയും സുഹൃത്തുക്കളെയും അവള്‍ ഒരുപാട് സ്നേഹിച്ചിരുന്നുവെന്നും തസീന്റെ സഹോദരങ്ങളായ ഫഹീമും നദീമും വ്യക്തമാക്കി. മാത്രമല്ല, പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന വ്യക്തി കൂടിയായിരുന്നു തസീന്‍. ഒരു അമ്മയെന്ന നിലയിലും ജേര്‍ണലിസ്റ്റ് എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും തസീന്‍ ചെയ്ത ഓരോ പ്രവര്‍ത്തികളിലും തങ്ങള്‍ അഭിമാനിക്കുന്നുവെന്നും സഹോദരങ്ങള്‍ വ്യക്തമാക്കി.

തനിക്ക് ചുറ്റുമുള്ളവരുടെ ജീവിതം എപ്പോഴും ഉയര്‍ച്ചയിലേക്ക് എത്തിക്കുവാന്‍ അശ്രാന്ത പരിശ്രമം തസീന്‍ നടത്തുമായിരുന്നു. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗുമാണ് ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ചത്. രണ്ട് ആണ്‍മക്കളാണ് തസീന് ഉള്ളത്. മമ്മയെ കുറിച്ചോര്‍ത്ത് അവര്‍ക്കെപ്പോഴും അഭിമാനിക്കാം എന്നും തസീന്റെ സഹോദരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category