1 GBP = 92.60 INR                       

BREAKING NEWS

സകലയിടങ്ങളിലും ലേബര്‍ പാര്‍ട്ടി യുടെ പിന്തുണയില്‍ വമ്പന്‍ ഇടിവ്; ലണ്ടന്‍ ഒഴികെ എല്ലായിടത്തും ടോ റികള്‍ക്ക് വന്‍കുതിപ്പ്; ബോറിസ് ജോണ്‍സണിന്റെ മാസ്മരിക പ്രഭാവത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ കുതി ക്കുന്നത് വമ്പന്‍ വിജയത്തിലേക്ക്

Britishmalayali
kz´wteJI³

പൊതുതിരഞ്ഞെടുപ്പ് അടുക്കുന്തോറും ലേബര്‍ പാര്‍ട്ടിയുടെയും അതിന്റെ നേതാവ് ജെറമി കോര്‍ബിന്റെയും ജനപിന്തുണ ബ്രിട്ടനിലെമ്പാടും ഇടിയുകയാണ്. തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ കാത്തിരിക്കുന്നത് വമ്പന്‍ തോല്‍വിയായിരിക്കുമെന്ന സൂചനയാണ് ഓരോ സര്‍വേയും നല്‍കുന്നത്. ഏറ്റവുമൊടുവില്‍ നടന്ന സര്‍വേയിലും ഫലം വ്യത്യസ്തമല്ല. ലേബര്‍ പാര്‍ട്ടിയുടെ ഹൃദയഭൂമികളിലുള്‍പ്പെടെ കണ്‍സര്‍വേറ്റീവുകള്‍ മുന്നേറ്റമുണ്ടാക്കുന്നതാണ് സര്‍വേ ഫലം. പരമ്പരാഗതമായി ലേബറിനെ പിന്തുണയ്ക്കുന്ന ഇടങ്ങളിലും കോര്‍ബിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെന്ന് ഈ സര്‍വേകള്‍ സൂചിപ്പിക്കുന്നു.

ലേബര്‍ പാര്‍ട്ടിക്കും നേതാവ് ജെറമി കോര്‍ബിനും ഒട്ടും നല്ല സമയവുമല്ല ഇത്. കോര്‍ബിന്റെ സഹായി ടോം വാട്‌സണ്‍ രാജിവെച്ചതും പല സ്ഥാനാര്‍ഥികളും വിവാദത്തില്‍ കുടുങ്ങിയതും പാര്‍ട്ടിയുടെ മുന്‍ നേതാക്കള്‍ കോര്‍ബിനെതിരേ പരസ്യമായി രംഗത്തുവന്നതും അദ്ദേഹത്തിന് ക്ഷീണമായിട്ടുണ്ട്. കോര്‍ബിന്റെ മതവിരുദ്ധതയ്‌ക്കെതിരേ ജൂതവിഭാഗത്തില്‍ നിന്നുയര്‍ന്ന പ്രതിഷേധവും ലേബറിന് തലവേദനയായിട്ടുണ്ട്. ജമ്മു കാശ്മീരിന് പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരേ കോര്‍ബിനും ലേബര്‍ പാര്‍ട്ടിയും രംഗത്തുവന്നത്, വര്‍ഷങ്ങളായി ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചിരുന്ന മലയാളികളടക്കമുള്ള ഇന്ത്യന്‍ വംശജരെയും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ വിവിധ മേഖലകളില്‍ യുഗവ് നടത്തിയ സര്‍വേയില്‍ നാളെ പൊതുതിരഞ്ഞെടുപ്പ് നടന്നാല്‍ ആര്‍ക്ക് വോട്ടു ചെയ്യുമെന്നായിരുന്നു ചോദ്യം. ലണ്ടനും നോര്‍ത്ത് ഈസ്റ്റുമൊഴികെയുള്ള മേഖലകളില്‍ ബോറിസ് ജോണ്‍സണിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും പിന്തുണയേറുന്നതായാണ് സര്‍വേയില്‍ തെളിഞ്ഞത്. ബ്രക്‌സിറ്റ് വിഷയത്തില്‍ കോര്‍ബിന്‍ സ്വീകരിച്ച പല നിലപാടുകളും ജനങ്ങളെ ലേബര്‍ പാര്‍ട്ടിയില്‍നിന്ന് അകറ്റിയിട്ടുണ്ടെന്ന സൂചനകളാണ് സര്‍വേ നല്‍കുന്നത്. ബ്രക്‌സിറ്റ് പാര്‍ട്ടിക്ക് പലയിടങ്ങളിലും പിന്തുണ വര്‍ധിച്ചിട്ടുമുണ്ട്. ടോറി വോട്ടുകളെ ബ്രക്‌സിറ്റ് പാര്‍ട്ടി കവരുമെന്നാണ് ഏകദേശ സൂചന. പല ടോറി നേതാക്കളും ബ്രക്‌സിറ്റ് പാര്‍ട്ടി നേതാവ് നിജെല്‍ ഫരാജിനോട് തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

2017-ലെ ഇതേകാലയളവിലെ പിന്തുണയുമായി താരതമ്യം ചെയ്താണ് യുഗവ് സര്‍വേ ഫലം പുറത്തുവിട്ടത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അന്ന് 41 ശതമാനം പിന്തുണയുണ്ടായിരുന്നയിടത്ത് ഇപ്പോള്‍ 34 ശതമാനം പേര്‍ അനുകൂലമായുണ്ട്. 49 ശതമാനമായിരുന്നു 2017-ല്‍ ലേബറിന് ഇതേകാലയളവില്‍ പിന്തുണ. ഇപ്പോഴത് 29 ശതമാനമായി ഇടിഞ്ഞു. ലിബറല്‍ ഡമോക്രാറ്റുകളുടെയും ബ്രക്‌സിറ്റ് പാര്‍ട്ടിയുടെയും മുന്നേറ്റമാണ് പ്രമുഖപാര്‍ട്ടികള്‍ക്ക് ക്ഷീണമായിട്ടുള്ളത്. 2017-ല്‍ അഞ്ചുശതമാനം പിന്തുണയുണ്ടായിരുന്ന ലിബറല്‍ ഡമോക്രാറ്റുകള്‍ക്ക് ഇപ്പോള്‍ 16 ശതമാനവും ബ്രക്‌സിറ്റ് പാര്‍ട്ടിക്ക് 14 ശതമാനവും പിന്തുണയുള്ളതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.

നോര്‍ത്ത് വെസ്റ്റില്‍ ലേബര്‍ പാര്‍ട്ടിയെക്കാള്‍ മൂന്നുപോയന്റ് ലീഡ് ടോറികള്‍ക്കുണ്ട്. വെയ്ല്‍സില്‍ ടോറികളെക്കാള്‍ ഒരു പോയന്റ് ലീഡ് ലേബര്‍ പാര്‍ട്ടി ഇപ്പോഴും നിലനിര്‍ത്തുന്നു. 28 ശതമാനം പേര്‍ കണ്‍സര്‍വേറ്റീവുകളെ പിന്തുണയ്ക്കുമ്പോള്‍ ലേബറിനെ 29 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. ലണ്ടനാണ് ലേബറിന് മുന്‍തൂക്കമുള്ള മറ്റൊരു മേഖല. 29 ശതമാനം പേര്‍ ടോറികളെ പിന്തുണയ്ക്കുമ്പോള്‍, 39 ശതമാനം വോട്ട് ഇവിടെ ലേബറിന് അനുകൂലമാണ്. എന്നാല്‍, 2017-മായി തട്ടിച്ചുനോക്കുമ്പോള്‍ ലേബറിന് ഈ ഫലം ഗുണം ചെയ്യുന്നില്ല. 2017-ല്‍ 22 പോയന്റ് ലീഡുണ്ടായിരുന്ന ലണ്ടനില്‍ അത് 10 പോയന്റായി കുറയുകയാണ് ചെയ്തിരിക്കുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു.

മറ്റുള്ള മേഖലകളിലും ഈ ഇടിവ് വ്യക്തമാണ്. നോര്‍ത്ത് വെസ്റ്റില്‍ 19 ശതമാനം ലീഡുണ്ടായിരുന്ന ലേബറിന് അത് നഷ്ടമായി. ഇപ്പോള്‍ മൂന്ന് പോയന്റ് ലീഡ് ടോറികള്‍ക്കാണ്. നോര്‍ത്ത് ഈസ്റ്റില്‍ 21 പോയന്റിന്റെ ലീഡ് ആറു പോയന്റിന്റേതായി കുറഞ്ഞു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആറു പോയന്റ് ലീഡുണ്ടായിരുന്ന ടോറികള്‍ അത് 20 പോയന്റായി വര്‍ധിപ്പിച്ചു. സ്‌കോട്ട്‌ലന്റില്‍ രണ്ട് പോയന്റിന്റെ ലീഡ് പത്തുപോയന്റായി വര്‍ധിപ്പിക്കാനും ടോറികള്‍ക്കായി. ഈസ്റ്റ് മിഡ്‌ലന്‍ഡ്‌സില്‍ 10 പോയന്റിന്റെ ലീഡ് 23 പോയന്റാക്കാനും ടോറികള്‍ക്ക് സാധിച്ചു. സൗത്ത് വെസ്റ്റില്‍ 22 പോയന്റ് ലീഡ് 24 പോയന്റായി വര്‍ധിച്ചപ്പോള്‍, സൗത്ത് ഈസ്റ്റില്‍ 25 പോയന്റിന്റെ ലീഡ് നിലനിര്‍ത്താനും ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ 22 പോയന്റ് 28 പോയന്റായി വര്‍ധിപ്പിക്കാനും ടോറികള്‍ക്കായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category