1 GBP = 92.30 INR                       

BREAKING NEWS

പൂട്ടുന്നതിന് മുമ്പ് മദര്‍ കെയറില്‍ വമ്പന്‍ സെയില്‍; ഇഷ്ടസാധനങ്ങള്‍ സ്വന്തമാക്കാന്‍ തിരക്ക്; മാമാസ് ആന്റ് പപ്പാസും അടച്ചുപൂട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

ടച്ചുപൂട്ടലിന്റെ വ്ക്കില്‍ നില്‍ക്കുന്ന ഹൈസ്ട്രീറ്റ് സ്‌റ്റോറായ മദര്‍ കെയര്‍ അതിന്റെ 79 റീട്ടെയില്‍ സ്‌റ്റോറുകളിലും വമ്പന്‍ ഡിസ്‌കൗണ്ട് സെയില്‍ ആരംഭിച്ചു. അഡ്മിനിസ്‌ട്രേഷനിലായ സ്ഥാപനത്തില്‍ പാല്‍, ഭക്ഷ്യവസ്തുക്കള്‍, മരുന്ന് തുടങ്ങിയവയൊഴികെയുള്ള ഉത്പന്നങ്ങള്‍ക്ക് വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെയര്‍ഹൗസിലുകളിലുണ്ടായിരുന്ന സ്റ്റോക്ക് മുഴുവന്‍ സ്‌റ്റോറുകളിലെത്തിച്ചിട്ടുണ്ട്. ഇഷ്ടസാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെത്തുന്നത് കമ്പനിക്ക് താല്‍ക്കാലികാശ്വാസം നല്‍കുമെന്നാണ് കരുതുന്നത്.

ഓരോ സാധനങ്ങളുടെയും ഡിമാന്‍ഡ് അനുസരിച്ച് വിലവ്യത്യാസമുണ്ടാകാം. അതിന്റെ തല്‍സമയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്ന് മദര്‍ കെയര്‍ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ തങ്ങളുടെ പക്കലുള്ള ഗിഫ്റ്റ് കാര്‍ഡുകള്‍ എത്രയും വേഗം ഉപയോഗിക്കണമെന്ന് മദര്‍ കെയര്‍ അറിയിച്ചു. വാങ്ങുന്ന സാധനങ്ങളുടെ ഗ്യാരന്റിയും വാറന്റിയും നിലനില്‍ക്കുമെന്നും കമ്പനി അറിയിച്ചു. മികച്ച നിലവാരമുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അപൂര്‍വാസരമാണിതെന്ന് കമ്പനി വക്താവ് പറഞ്ഞു.

നവംബര്‍ അഞ്ചിനാണ് മദര്‍കെയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക് പോയത്. പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സാണ് കമ്പനിയുടെ നടത്തിപ്പ് ഏറ്റെടുത്തത്. കമ്പനിയില്‍ ജോലി ചെയ്തിരുന്ന രണ്ടായിരത്തി അഞ്ഞൂറിലേറെവരുന്ന തൊഴിലാളികളുടെ ഭാവിയും ഇതോടെ അനിശ്ചിതത്വത്തിലായി. കമ്പനിയുടെ ബ്രിട്ടനിലെ സ്റ്റോറുകള്‍മാത്രമാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായതും അടച്ചുപൂട്ടാന്‍ പോകുന്നതും. ലോകമെമ്പാടുമായി 1010 ഫ്രാഞ്ചെയ്‌സികള്‍ മദര്‍ കെയറിനുണ്ട്. ഇവയിലേറെയും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

തൊഴില്‍ നഷ്ടം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സിലെ അഡ്മിനിസ്‌ട്രേറ്റര്‍ സെല്‍ഫ് ഹുസൈന്‍ പറഞ്ഞു. ഹൈ സ്ട്രീറ്റിലെ മികച്ച സ്ഥാപനങ്ങളിലൊന്നായ മദര്‍ കെയറിന്റെ അവസ്ഥയില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരുടെ സഹായത്തോടെ പിടിച്ചുനില്‍ക്കാന്‍ നടത്തിയ അവസാന ശ്രമവും വിജയിക്കാതെ വന്നതോടെയാണ് കമ്പനി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്.

ഓണ്‍ലൈന്‍ വ്യാപാരം ശക്തിപ്രാപിച്ചതോടെയാണ് ഹൈസ്ട്രീറ്റിലെ പല സ്റ്റോറുകളും പിടിച്ചുനില്‍ക്കാനാകാതെ പൂട്ടലിലേക്ക് നീങ്ങിയത്. ചൈല്‍ഡ് കെയര്‍ രംഗത്തെ പ്രശസ്ത ബ്രാന്‍ഡായിരുന്ന മദര്‍ കെയര്‍ പെട്ടെന്നാണ് തകര്‍ച്ചയിലേക്ക് നീങ്ങിയത്. സമാനമായ ഉത്പന്നങ്ങള്‍ വിറ്റിരുന്ന മാമാസ് ആന്‍ഡ് പപ്പാസും പൂട്ടലിന്റെ വക്കിലാണ്. ആറ് സ്റ്റോറുകള്‍ സ്ഥാപനം പൂട്ടുന്നതിന് മുന്നോടിയായി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായി. 125 ജീവനക്കാരാണ് ഈ ആറ് സ്ഥാപനങ്ങളിലായി തൊഴില്‍രഹിതരാകാന്‍ പോകുന്നത്. മറ്റ് 26 സ്‌റ്റോറുകളും ഹോള്‍സെയില്‍ വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് ഏക ആശ്വാസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category