1 GBP = 92.50 INR                       

BREAKING NEWS

സ്വര്‍ഗവും നരകവും ഇല്ലെന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞുവെന്ന് അവകാശപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഇപ്പോള്‍ പറയുന്നത് യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പോപ്പ് പറഞ്ഞതായി; റിപ്പോര്‍ട്ടിനെതിരേ വിശ്വാസികളുടെ രോഷം പുകയുന്നു; എല്ലാം നിഷേധിച്ച് വത്തിക്കാനും

Britishmalayali
kz´wteJI³

ത്തോലിക്കാ സഭയുടെ അടിസ്ഥാനമായ ചില വിശ്വാസ പ്രമാണങ്ങളുണ്ട്. അതിലൊന്നാണ് യേശുവിന്റെ കുരിശുമരണവും മൂന്നാംദിവസമുള്ള ഉയര്‍ത്തെഴുന്നേല്‍പ്പും. എന്നാല്‍, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാര്‍പ്പാപ്പ അതില്‍ വിശ്വസിക്കുന്നില്ലെങ്കിലോ? വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് വത്തിക്കാനുമായി ഏറെയടുപ്പമുള്ള, മാര്‍പാപ്പയുമായി അടുത്ത ബന്ധമുള്ള ഒരു മാധ്യമപ്രവര്‍ത്തകനാകുമ്പോള്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റുമോ?

പലതവണ, പല മാര്‍പാപ്പമാരെയും അഭിമുഖം നടത്തിയിട്ടുള്ള ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനായ യൂജെനിയോ സ്‌കല്‍ഫാരിയെന്ന 95-കാരനാണ് യേശു ഉയര്‍ത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കുന്നില്ലെന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത്. സ്‌കല്‍ഫാരിയുടെ വാക്കുകള്‍ വത്തിക്കാനും വിശ്വാസികളും തള്ളിക്കളയുന്നുണ്ടെങ്കിലും രേഖാമൂലമുള്ള ഒരു നിഷേധക്കുറിപ്പ് വത്തിക്കാന്‍ ഇതുവരെ ഇറക്കിയിട്ടില്ലെന്നത് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.

സ്‌കല്‍ഫാരിയുടെ വാക്കുകള്‍ മാര്‍പാപ്പ തീര്‍ത്തും നിഷേധിക്കാത്തത് സംശയത്തിനിട നല്‍കുന്നുണ്ടെന്ന് ഡീക്കന്‍ നിക്ക് ഡോണ്‍ലി പറയുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ അത്തരമൊരു പരാമര്‍ശം കടന്നുവന്നിട്ടുണ്ടാകാമെന്നുതന്നെയാണ് ഇതിനര്‍ഥമെന്നും അദ്ദേഹം പറഞ്ഞു. കുരിശില്‍ നിന്നിറക്കിയ ശേഷം കല്ലറയില്‍ അടക്കുന്നതുവരെ യേശുവൊരു മനുഷ്യനായിരുന്നുവെന്നും പിന്നീട് അവിടെയുണ്ടായിരുന്നവര്‍ കണ്ടത് ഒരു മായാരൂപത്തെയാകാമെന്നും അത് അപ്രത്യക്ഷമായെന്നും മാര്‍പാപ്പ പറഞ്ഞതായാണ് സ്‌കല്‍ഫാരി വെളിപ്പെടുത്തിയത്.

ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക പത്രത്തില്‍ ഒന്നാം പേജില്‍ത്തന്നെ ഈ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് സ്‌കല്‍ഫാരിയുടെ വ്യാഖ്യാന്ം മാത്രമാണെന്നും മാര്‍പാപ്പയില്‍നിന്ന് അത്തരം വാക്കുകളുണ്ടായിട്ടില്ലെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പറഞ്ഞു. മുമ്പും ഇത്തരം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ സ്‌കല്‍ഫാരി നടത്തിയിട്ടുണ്ടെന്നതും അദ്ദേഹം എടുത്തുപറഞ്ഞു. കത്തോലിക്കാ വിശ്വാസമനുസരിച്ച് മനുഷ്യരൂപത്തില്‍ത്തന്നെ യേശു ഉയര്‍ത്തെഴുന്നേറ്റുവെന്നും ശിഷ്യന്‍ തോമസ് അദ്ദേഹത്തിന്റെ ശരീരത്തില്‍ തൊട്ടുനോക്കിയെന്നുമാണ്.

ശരീരവും ആത്മാവുമുള്ള രൂപമായാണ് യേശു ഉയര്‍ത്തെഴുന്നേറ്റതെന്ന് മാര്‍പാപ്പ 2016-ല്‍ ദിവ്യബലിക്കിടെ പറഞ്ഞിട്ടുള്ളതും വത്തിക്കാന്‍ എടുത്തുകാട്ടുന്നു. ഇത് സ്‌കല്‍ഫാരിയുടെ വ്യാഖ്യാനത്തെ തള്ളുന്നതാണ്. മുമ്പും സ്‌കല്‍ഫാരിയുടെ വാക്കുകള്‍ കത്തോലിക്കാ സഭയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. സ്വര്‍ഗവും നരകവും ഉണ്ടെന്ന് മാര്‍പാപ്പ വിശ്വസിക്കുന്നില്ലെന്നായിരുന്നു മുമ്പ് സ്‌കല്‍ഫാരിയുടെ വെളിപ്പെടുത്തല്‍. ഇത് വത്തിക്കാന്‍ നിഷേധിക്കുകയും പിന്നീട് സ്‌കല്‍ഫാരി തന്നെ തന്റെ പ്രസ്താവനയിലെ ചില കാര്യങ്ങള്‍ തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

വാക്കുകള്‍ തെറ്റിപ്പോയതിന് സ്‌കല്‍ഫാരി ന്യായീകരണവും നിരത്തിയിരുന്നു. താന്‍ അഭിമുഖങ്ങള്‍ റെക്കോഡ് ചെയ്യാറില്ലെന്നും ഓര്‍മയില്‍നിന്നെടുത്ത് പിന്നീട് എഴുതുകയാണ് ചെയ്യാറുള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അതുകൊണ്ടുതന്നെ സ്‌കല്‍ഫാരിയുടെ റിപ്പോര്‍ട്ടുകളിലും അഭിമുഖങ്ങളിലും എത്രത്തോളം സത്യമുണ്ടെന്ന് കണ്ടെത്തുക പ്രയാസമാണെന്ന് കാത്തലിക് പ്രസിദ്ധീകരണമായ ദ ടാബ്‌ലറ്റിന്റെ റോം ലേഖകന്‍ ക്രിസ്റ്റഫര്‍ ലാംബ് അഭിപ്രായപ്പെടുന്നു. രണ്ടുവര്‍ഷം മുമ്പാണ് മാര്‍പാപ്പയും സ്‌കല്‍ഫാരിയും ഒടുവില്‍ കണ്ടതെന്നാണ് കരുതുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category